വ്യത്യസ്തമായ ലൈംഗിക താത്പര്യത്തിനു സഹോദരന്മാരുടെ പിന്തുണ: മൈക്കിൾ ജാക്സന്റെ മകൾ
മൈക്കിൾ ജാക്സൻ അരങ്ങ് തകർത്തിരുന്ന കാലത്തു തന്നെ അദ്ദേഹത്തിന്റെ മകൾ പാരിസ് ജനശ്രദ്ധയാകർഷിച്ചിരുന്നു. മോഡലും ഗായികയുമായ പാരിസ് ഇപ്പോൾ തന്റെ ലൈംഗികതയെ കുറിച്ചും അമിതമായ ഉത്ണ്ഠയിൽ നിന്നുണ്ടായ ട്രോമയെ കുറിച്ചും...women, manorama news, manorama online, malayalam news, breaking news, paris jackson, women news, viral news, michael jackson

മൈക്കിൾ ജാക്സൻ അരങ്ങ് തകർത്തിരുന്ന കാലത്തു തന്നെ അദ്ദേഹത്തിന്റെ മകൾ പാരിസ് ജനശ്രദ്ധയാകർഷിച്ചിരുന്നു. മോഡലും ഗായികയുമായ പാരിസ് ഇപ്പോൾ തന്റെ ലൈംഗികതയെ കുറിച്ചും അമിതമായ ഉത്ണ്ഠയിൽ നിന്നുണ്ടായ ട്രോമയെ കുറിച്ചും തുറന്നുപറയുകയാണ്. രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു 23കാരിയായ പാരിസിന്റെ വെളിപ്പെടുത്തൽ.
പുരുഷനോടും സ്ത്രീയോടു ഒരുപോലെ ലൈംഗിക താത്പര്യമുള്ളയാളാണെന്നു പാരിസ് തുറന്നു പറഞ്ഞു. ഇക്കാര്യം കുടുംബത്തിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചു. പലരും തന്റെ ബൈസെക്ഷ്വാലിറ്റിയെ അംഗീകരിക്കാൻ തയ്യാറായില്ല. എന്നാൽ സഹോദരന്മാരായ പ്രിൻസ്, പ്രിൻസ് മൈക്കൽ 2 എന്നിവർ പൂർണ പിന്തുണ നൽകി. സഹോദരൻ പ്രിൻസ് ലൈംഗിക ന്യൂനപക്ഷങ്ങളുടെ സംഘടനയിൽ പ്രവർത്തിക്കുന്നയാളാണ്. അതുകൊകൊണ്ടു തന്നെ പ്രിന്‍സിന് തന്നെ നന്നായി മനസ്സിലാക്കാൻ സാധിച്ചെന്നും പാരിസ് പറയുന്നു. കുടുംബ സുഹൃത്തായ ഒമർ ഭാട്ടിയും തന്റെ തീരുമാനത്തെ അംഗീകരിച്ചതായി പാരിസ് വ്യക്തമാക്കി. .
ബാല്യകാലം മുതലുള്ള അനുഭവങ്ങൾ വലിയ രീതിയിലുള്ള മാനസിക വെല്ലുവിളികൾ ഉണ്ടാക്കിയതായും പാരിസ് ജാക്സൻ പറഞ്ഞു. ‘കാമറകൾക്കു മുന്‍പിലായിരുന്നു ബാല്യകാലം. അതുകൊണ്ടു തന്നെ കാമറക്കണ്ണുകളോട് എനിക്ക് ഭയമായിരുന്നു. ഈ ഭയം എന്നിൽ അമിതമായ ഉത്കണ്ഠയും മാനസിക പ്രശ്നങ്ങളും ഉണ്ടാക്കി. ഇതിൽ നിന്നുണ്ടായ ട്രോമയിൽ നിന്ന് രക്ഷപ്പെടാൻ വർഷങ്ങൾ നീണ്ട ചികിത്സ വേണ്ടിവന്നു.’– പാരിസ് ജാക്സൻ വ്യക്തമാക്കി.
‘Unfiltered’ എന്ന പേരിൽ 2020ൽ പാരിസ് ജാക്സന്റെ ജീവിതം ഡോക്യു സീരീസ് ആയി സോഷ്യൽ മീഡിയയിലൂടെ എത്തി. മൈക്കിൽ ജാക്സന്റെ മകളുടെ സ്വകാര്യ ജീവിതവും ആത്മഹത്യാ ശ്രമവുമെല്ലാം ഡോക്യുമെന്ററിയിൽ ചിത്രീകരിച്ചിരുന്നു. തന്റെ വേദനകൾ മറക്കാനുള്ള ഏകമാർഗം സംഗീതമാണെന്നും പാരിസ് ജാക്സൻ വ്യക്തമാക്കി.
English Summary: Michael Jackson's Daughter About Her Sexuality