ടാംപൂൺ സീരിയൽ നമ്പറിലൂടെ കാമുകനെ കുടുക്കി പെൺകുട്ടി; വഞ്ചന അറിയാൻ സ്വീകരിച്ച വേറിട്ട മാർഗം
പ്രണയത്തിൽ പലപ്പോഴും പല നുണകളും പറഞ്ഞിട്ടുണ്ടാകും. എന്നാൽ അത്തരത്തിൽ നുണ പറഞ്ഞ കാമുകനെ വിദഗ്ധമായി കുടുക്കിയ അനുഭവം പങ്കുവയ്ക്കുകയാണ് ഒരു പെൺകുട്ടി. കാമുകന്റെ ടോയ്ലറ്റിൽ നിന്നും...women, manorama news, manorama online, viral news, breaking news, malayalam news,

പ്രണയത്തിൽ പലപ്പോഴും പല നുണകളും പറഞ്ഞിട്ടുണ്ടാകും. എന്നാൽ അത്തരത്തിൽ നുണ പറഞ്ഞ കാമുകനെ വിദഗ്ധമായി കുടുക്കിയ അനുഭവം പങ്കുവയ്ക്കുകയാണ് ഒരു പെൺകുട്ടി. കാമുകന്റെ ടോയ്ലറ്റിൽ നിന്നും കിട്ടിയ ടാംപൂണിന്റെ സീരിയൽ നമ്പർ ഉപയോഗിച്ചാണ് പെൺകുട്ടി ഇയാളെ വിദഗ്ധമായി കുടുക്കിയത്. ലോയിസ് സോന്റേഴ്സ് എന്ന ടിക്ടോക്ക് അക്കൗണ്ടിലെ വിഡിയോയിലൂടെയാണ് യുവതി സംഭവം വിശദീകരിച്ചത്. ജനുവരി മൂന്നിനായിരുന്നു 23കാരിയായ ലോയിസ് സോന്റേഴ്സ് വിഡിയോ പങ്കുവച്ചത്.
4.4 മില്യൺ ആളുകൾ ഇതിനോടകം തന്നെ വിഡിയോ കണ്ടു കഴിഞ്ഞു. 4,50,000 പേർ വിഡിയോ ലൈക്ക് ചെയ്തു. ക്ലോസറ്റിനു സമീപത്തായി കുനിഞ്ഞിരിക്കുന്ന യുവതിയെ വിഡിയോയിൽ കാണാം. ഒപ്പം ഇങ്ങനെ എഴുതിയിരിക്കുന്നു. ‘നിങ്ങളുടെ കാമുകന്റെ അലമാരയിൽ നിന്നോ മറ്റോ ഒരു ടാംപൂണോ മസ്കാരയോ കണ്ടെത്തിയാൽ എന്തായിരിക്കും പ്രതികരണം. അവർ അത് നിഷേധിക്കുമെന്ന് ഉറപ്പാണ്. പക്ഷേ, നിങ്ങൾ നിങ്ങളുടേതായ രീതിയിൽ അന്വേഷണം തുടരണം.’
ടാംപൂണിന്റെ സീരിയൽ നമ്പര്‍ പരിശോധിക്കുന്നതിനായി കമ്പനിക്ക് അയച്ച മെയിലിന്റെ സ്ക്രീൻ ഷോട്ടും യുവതി പങ്കുവച്ചു. സന്ദേശത്തിൽ യുവതി പറയുന്നത് ഇങ്ങനെ: ‘93452080N2 വശങ്ങളിൽ ഈ നമ്പരുള്ള ഒരു ടാംപൂൺ എനിക്കു ലഭിച്ചു. മഞ്ഞ നിറത്തിലുള്ള റെഗുലർ ടാംപൂണാണ് അത്. അത് എപ്പോൾ നിർമിച്ചതാണെന്ന് അറിയാൻ സാധിക്കുമോ?’ തുടർന്ന് കമ്പനിയിൽ നിന്ന് തനിക്ക് ലഭിച്ച മറുപടിയും യുവതി പങ്കുവച്ചു. 2019 ഡിസംബർ 11നാണ് ഈ ടാംപൂൺ നിർമിച്ചതെന്നു കമ്പനി മറുപടി നൽകി. എന്നാൽ ഇക്കാലയളവില്‍ യുവതിയും കാമുകനും ഡേറ്റിങ് ആരംഭിച്ചിട്ടില്ല. ടാംപൂണ്‍ നിർമിച്ച സമയം ഇരുവരും ഡേറ്റിങ് തുടങ്ങിയ ശേഷമായിരുന്നെങ്കിൽ കാമുകന്‍ വഞ്ചിച്ചു എന്നതിന്റെ തെളിവായിരിക്കും അത്. ‘കാമുകൻ നിങ്ങളെ കബളിപ്പിക്കുന്നുണ്ടോ എന്നറിയാൻ എറ്റവും രസകരമായ മാർഗം’ എന്നും യുവതി വിഡിയോയിൽ പറയുന്നു.
നിമിഷങ്ങൾക്കകം തന്നെ യുവതിയുടെ വിഡിയോ വൈറലായി. ‘രാജ്യാന്തര ചാരപ്രവർത്തി’ എന്നാണ് പലരും യുവതിയുടെ പ്രവർത്തിയെ വിശേഷിപ്പിച്ചത്. മുൻപ് ആ വീട്ടിൽ പെൺകുട്ടികൾ എത്തിയിട്ടുണ്ട് എന്നതിന്റെ വ്യക്തമായ തെളിവാണിതെന്ന് കമന്റ് ചെയ്തവരും നിരവധിയാണ്.
English Summary: A woman went viral for using a tampon's serial number to find out if her boyfriend cheated on her