ഭർത്താവും നാലു സുഹൃത്തുക്കളും ചേർന്ന് യുവതിയെ ക്രൂരപീഡനത്തനിരയാക്കി. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. അഞ്ചുപ്രതികളെയും അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. 32കാരിയാണ് ക്രൂരമായ പീഡനത്തിനിരയായതിനെ തുടർന്ന് പൊലീസിൽ ...women, manorama news, manorama online, viral news, viral post, breaking news, latest news, crime, sexual assault

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭർത്താവും നാലു സുഹൃത്തുക്കളും ചേർന്ന് യുവതിയെ ക്രൂരപീഡനത്തിനിരയാക്കി. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. അഞ്ചുപ്രതികളെയും അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. 32കാരിയാണ് ക്രൂരമായ പീഡനത്തിനിരയായതിനെ തുടർന്ന് പൊലീസിൽ പരാതിയുമായി എത്തിയത്. ഭർത്താവും സുഹൃത്തുക്കളും പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായും യുവതി പൊലീസിനോടു പറഞ്ഞു. 

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഭർത്താവും സുഹൃത്തുക്കളും യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിനിരയാക്കിയത്. യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ സിഗരറ്റുപയോഗിച്ച് പൊള്ളിച്ചതായും യുവതി പരാതിയിൽ പറയുന്നു. 2019 നവംബറിനും 2021 ഒക്ടോബറിനും മധ്യേയാണ് പീഡനം നടന്നത്. ഷിപ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഒരു ഫാംഹൗസിൽ വച്ചായിരുന്നു പീഡനം. 

ADVERTISEMENT

ഛത്തീസ്ഗഡ് സ്വദേശിയായ യുവതി മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ടയാളെ വിവാഹം ചെയ്യുകയായിരുന്നു. ഇൻഡോർ സ്വദേശിയാണ് യുവതിയുടെ ഭർത്താവ്. ഇയാൾ നേരത്തെ വിവാഹിതനായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. ഫാംഹൗസിൽ നിന്നും രക്ഷപ്പെട്ട യുവതി ഛത്തീസ്ഗഡിലുള്ള തന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. പ്രതികളിൽ ഒരാൾ യുവതിയെ പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പൊലീസ് അറിയിച്ചു. ഇൻഡോറിൽ നിന്നും ഛത്തീസ്ഗഡിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

English Summary: Husband, friends gang-rape woman, burn her with cigarettes in MP's Indore