ശരീരം അൽപം പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ല : നീന ഗുപ്ത
സ്ത്രീകളുടെ വേഷത്തെ പൊതുവെ കുറ്റം പറയാറുള്ളതു പുരുഷൻമാരാണ്. വസ്ത്രങ്ങൾ ശ്രദ്ധ തെറ്റിക്കുന്നു എന്ന്. മോശം ചിന്തകളിലേക്കു നയിക്കുന്നു എന്ന്. സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കും മോശം പെരുമാറ്റങ്ങൾക്കും കാരണം വസ്ത്രങ്ങളാണെന്നുവരെ പലരും പറഞ്ഞുരക്ഷപ്പെടുന്നു. എന്നാൽ പുരുഷൻമാർ മാത്രമല്ല സ്ത്രീകളും വേഷങ്ങളെ

സ്ത്രീകളുടെ വേഷത്തെ പൊതുവെ കുറ്റം പറയാറുള്ളതു പുരുഷൻമാരാണ്. വസ്ത്രങ്ങൾ ശ്രദ്ധ തെറ്റിക്കുന്നു എന്ന്. മോശം ചിന്തകളിലേക്കു നയിക്കുന്നു എന്ന്. സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കും മോശം പെരുമാറ്റങ്ങൾക്കും കാരണം വസ്ത്രങ്ങളാണെന്നുവരെ പലരും പറഞ്ഞുരക്ഷപ്പെടുന്നു. എന്നാൽ പുരുഷൻമാർ മാത്രമല്ല സ്ത്രീകളും വേഷങ്ങളെ കുറ്റം പറയാറുണ്ട്. അടക്കവും ഒതുക്കവുമുള്ള വേഷം വേണം സ്ത്രീകൾ ധരിക്കാനെന്നു പല സ്ത്രീകളും പലപ്പോഴും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ വനിതാ ദിനത്തിൽ തെലങ്കാന ഗവർണറും തമിഴ്‌നാട്ടിൽ നിന്നുള്ള പ്രമുഖ ബിജെപി നേതാവുമായ തമിഴിസൈ സൗന്ദര രാജനും സ്ത്രീകൾ ആകർഷകമായ വേഷം ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ട് വിവാദത്തിലായിരുന്നു.
വിവാദങ്ങളും എതിരഭിപ്രായങ്ങളും ഉയരുന്നുണ്ടെങ്കിലും പുതുതലമുറ ഇഷ്ടപ്പെട്ട വേഷങ്ങൾക്കാണു മുൻതൂക്കം കൊടുക്കുന്നത്. ആരെയും പേടിക്കാതെയും സ്വന്തം ഇഷ്ടത്തിനു പ്രാധാന്യം കൊടുത്തും പലരും ഏറ്റവും പുതിയ ഫാഷനിലുള്ള വേഷങ്ങൾ തന്നെ ഇട്ട് ശ്രദ്ധ നേടുന്നു. മോഡലിങ്ങും മോശം തൊഴിലായല്ല, മികച്ച പ്രഫഷനുകളിൽ ഒന്നായാണു പലരും കാണുന്നത്. ഈ പശ്ചാത്തലത്തിലാണ് ജീവിതത്തിൽ ധീരമായ നിലപാടുകൾ ശ്രദ്ധേയയായ നടി നീന ഗുപ്തയുടെ ഏറ്റവും പുതിയ അഭിപ്രായം ചർച്ചയാകുന്നത്. സ്ത്രീകളുടെ വേഷത്തെക്കുറിച്ചാണ് നടിയും പറയുന്നത്. അതും ആകർഷകമായ ഒരു ചിത്രം പങ്കുവച്ചുകൊണ്ട്. ശരീരം കുറച്ചൊക്കെ പ്രദർശിപ്പിക്കുന്നതോ ആകർഷകമോ ആയ വേഷം ധരിക്കുന്നവരെല്ലാം മോശം ചിന്തകളുള്ളവരാണെന്ന തെറ്റിധാരണയ്ക്ക് എതിരെയാണ് നീന വിരൽചൂണ്ടുന്നത്. ഒരോ വ്യക്തിക്കും വ്യക്തിത്വമുണ്ടെന്നും അതാണു കണക്കിലെടുക്കേണ്ടതെന്നും അവർ പറയുന്നു. വ്യക്തികളെ അവരുടെ ഗുണങ്ങളുടെ അടിസ്ഥാനത്തിലാണു വിലയിരുത്തേണ്ടത്, അല്ലാതെ മേൽവസ്ത്രത്തിന്റെ പേരിൽ ആയിരിക്കരുത് എന്നവർ ഉദാഹരണ സഹിതം ഉറപ്പിച്ചു പറയുന്നു.
ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ആകർഷകമായ വേഷം ധരിക്കുന്നരും വില കുറഞ്ഞവരാണെന്ന ചിന്താഗതിയുണ്ട്. ഇതാ ഞാൻ ഇപ്പോൾ ധരിച്ചിരിക്കുന്നതും അത്തരത്തിലൊരു വേഷമാണ്. എന്നാൽ എനിക്ക് എല്ലാവരോടുമായി ഒരു കാര്യം പറയാനുണ്ട്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചിരിക്കുന്ന ഞാൻ സംസ്‌കൃത ഭാഷയിൽ എംഫിൽ ചെയ്ത വ്യക്തിയാണ്. എടുത്തുപറയാൻ വേറെയും നേട്ടങ്ങൾ എനിക്കുണ്ട്. അതുകൊണ്ട് എനിക്ക് ഒന്നേ പറയാനുള്ളൂ. സ്ത്രീകളെ അവരുടെ വേഷം നോക്കിയല്ല വിലയിരുത്തേണ്ടത്. അതൊരിക്കലും പാടില്ല.
പ്രമുഖ നടിയും പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഭാര്യയുമായ അനുഷ്‌ക ശർമ ഈ പോസ്റ്റിനു മറുപടിയായി സ്‌നേഹത്തോടെ ഹൃദയത്തിന്റെ ഇമോജിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം പല പ്രമുഖരും പിന്നെ ഒട്ടേറെ സാധാരണക്കാരും.
നേരത്തെ ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നടത്തിയ സന്ദർശനത്തെക്കുറിച്ചും നടി വിശദമായ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്റെ ജീവിതത്തിലെ പല സംഭവങ്ങളെക്കുറിച്ചും അവർ മറയില്ലാതെ എഴുതിയിട്ടുണ്ട്. ചർച്ച ചെയ്തിട്ടുണ്ട്.
എല്ലാവരും പ്രത്യേകിച്ച് സ്ത്രീകൾ ഭയരഹിതരായി ജീവിക്കേണ്ടതിനെക്കുറിച്ചും അഭിരുചികൾക്കനുസരിച്ച് ജീവിക്കേണ്ടതിനെക്കുറിച്ചും അവർ വിശദമായി പറഞ്ഞിട്ടുമുണ്ട്. മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻ ശ്രമിച്ചാൽ എല്ലാ സന്തോഷവും നഷ്ടപ്പെടുമെന്നും സ്വന്തം മനസ്സിനെ ശ്രദ്ധിക്കണമെന്നും പറഞ്ഞിട്ടുള്ള അവർ ഏറ്റവും പുതിയ പോസ്റ്റിലും എല്ലാ പ്രായത്തിലുംപെട്ട സ്ത്രീകൾക്ക് പ്രചോദനമേകുകയാണ്. ഒപ്പം പുരുഷൻമാരുടെ തെറ്റിധാരണ മാറ്റാൻ ശ്രമിക്കുകയും.
English Summary: "Women In Sexy Clothes Worthless"? In Neena Gupta Vs Trolls, The Winner Is...