പ്രശസ്ത താരം ജോണി ഡെപ്പിന്റെ അതിക്രമങ്ങളെ കുറിച്ച് ആംബർ ഹേഡിന്റെ തുറന്നു പറച്ചിൽ തുടരുകയാണ്. ഇപ്പോൾ ഡെപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി എത്തുകയാണ് ആംബർ ഹേഡിന്റെ സഹോദരി. വിവാഹം കഴിഞ്ഞ്...women, viral news, viral video, latest news, manroama news, manorama online, viral news, viral post, breaking news, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രശസ്ത താരം ജോണി ഡെപ്പിന്റെ അതിക്രമങ്ങളെ കുറിച്ച് ആംബർ ഹേഡിന്റെ തുറന്നു പറച്ചിൽ തുടരുകയാണ്. ഇപ്പോൾ ഡെപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി എത്തുകയാണ് ആംബർ ഹേഡിന്റെ സഹോദരി. വിവാഹം കഴിഞ്ഞ് ഒരുമാസത്തിനകം തന്നെ ഡെപ്പ് ആംബർ ഹേഡിനു നേരെയുള്ള അതിക്രമങ്ങൾ തുടങ്ങിയെന്നും അവർ വെളിപ്പെടുത്തി. 2015 മാർച്ചിലാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നതെന്നും ആംബർ ഹേഡിന്റെ സഹോദരി വൈറ്റ്നി ഹെൻറിക്വിസ് വെളിപ്പെടുത്തി. 

ഡെപ്പ് ഹേഡിന്റെ മുടിക്കു കുത്തിപ്പിടിച്ച് മുഖത്ത് ആഞ്ഞടിച്ചിരുന്നതായും ഹെൻറിക്വിസ് പറഞ്ഞു. ഗാർഹിക പീഡനത്തിന്റെ ഇരകളെ പ്രിതിനിധാനം ചെയ്യുന്ന ജനപ്രിയതാരമാണ് താനെന്ന് 2018 ഡിസംബറിൽ വാഷിങ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനത്തിൽ ആംബർ ഹേഡ് വെളിപ്പെടുത്തിയിരുന്നു. ഇതിലൂടെ തനിക്ക് ജീവിതത്തിൽ വലിയ നഷ്ടങ്ങൾ നേരിടേണ്ടി വരുമെന്ന് ഉത്തമബോധ്യം ഉണ്ടെന്നും ആംബർഹേഡ് വെളിപ്പെടുത്തി. 

ADVERTISEMENT

ഡെപ്പിൽ നേരിടേണ്ടി വന്ന ശാരീരിക മാനസിക പീഡനങ്ങൾക്ക് നഷ്ടപരിഹാര തുകയായി 100 മില്യൻ ഡോളറാണ് ആംബർ ഹേഡ് ആവശ്യപ്പെട്ടത്. അതേസമയം ഹേഡിന്റെ ആരോപണങ്ങളെ ഡെപ്പ് കോടതിയിൽ നിരസിച്ചു. ഓരോ ദിവസം കഴിയു‌ംതോറും ഹേഡ് അക്രമാസക്തയായാണ് പെരുമാറിയിരുന്നതെന്നും ഡെപ്പ് കോടതിയെ അറിയിച്ചു. ‘ഡെപ്പ് ശാന്തനായിരിക്കുമ്പോൾ അവരുടെ ജീവിതം മനോഹരമായിരുന്നു. എന്നാൽ അശാന്തനായിരിക്കുമ്പോൾ അവരുടെ ജീവിതം ദുരന്തപൂർണമായിരുന്നു. അയാൾ മദ്യപിക്കുമ്പോഴും ശാരീരിക ബന്ധത്തിലേർപ്പെടുമ്പോഴും ഹേഡിന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു.’– ഹെൻറിക്വിസ് വ്യക്തമാക്കി. 

വിവാഹം കഴിഞ്ഞ് അധികനാള്‍ കഴിയുന്നതിനു മുൻപ് ഇരുവരും തമ്മിലുള്ള വഴക്കുകൾ ആരംഭിച്ചു. ‘ഒരു ദിവസം രാത്രി ഡെപ്പ് തന്നെ വഞ്ചിക്കുകയാണെന്ന് ഹേഡ് പറഞ്ഞതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. വിഷയത്തിൽ ഞാൻ ഇടപെട്ടത് ജോണിയെ പ്രകോപിതനാക്കി. എന്നെയും ആക്രമിക്കാൻ തുടങ്ങി. എന്റെ സഹോദരിയെ മർദിക്കരുതെന്ന് പറഞ്ഞ് ആംബർ ഇടപെട്ടു. ആ സമയത്ത് അയാൾ ആംബറിന്റെ മുടിക്ക് കുത്തിപ്പിടിച്ച് മുഖത്ത് ആഞ്ഞടിച്ചു’.– വൈറ്റ്നി ഹെൻറിക്വിസ് പറഞ്ഞു.

ADVERTISEMENT

English Summary: Johnny Depp Grabbed Amber Heard By Hair, Hit Repeatedly, Says Her Sister