ഇത് നിങ്ങളുടെ കുഞ്ഞാണ്, കോടതി മുറിയിൽ ആക്രോശിച്ച് സ്ത്രീ: പുഞ്ചിരിയോടെ കൈവീശിക്കാണിച്ച് ഡെപ്പ്
പ്രശസ്ത താരം ജോണി ഡെപ്പിനെതിരെ ആംബർ ഹെഡ് കോടതിയിൽ ഉന്നയിച്ച ഗാർഹിക പീഡന ആരോപണങ്ങളിൽ വാദപ്രതിവാദങ്ങൾ ശക്തമാകുകയാണ്. ഇതിനിടെ ഡെപ്പിനെതിരെ കോടതിയിൽ എത്തുകയാണ് ഒരു സ്ത്രീ. ഒരു...women, manorama news, manorama online, viral news, viral post, viral video, breaking news, latest news, malayalam news

പ്രശസ്ത താരം ജോണി ഡെപ്പിനെതിരെ ആംബർ ഹെഡ് കോടതിയിൽ ഉന്നയിച്ച ഗാർഹിക പീഡന ആരോപണങ്ങളിൽ വാദപ്രതിവാദങ്ങൾ ശക്തമാകുകയാണ്. ഇതിനിടെ ഡെപ്പിനെതിരെ കോടതിയിൽ എത്തുകയാണ് ഒരു സ്ത്രീ. ഒരു കുഞ്ഞുമായാണ് ഇവർ കോടതിയിലെത്തിയത്. ഇത് ഡെപ്പിന്റെ കുഞ്ഞാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞായിരുന്നു കോടതിയിലേക്ക് സ്ത്രീയുടെ വരവ്.
കോടതിയിലേക്ക് ജഡ്ജി എത്തിയ സമയത്തായിരുന്നു കുഞ്ഞുമായി സ്ത്രീയും എത്തിയത്. ആ സമയം ജോണി ഡെപ്പും കോടതിയിൽ ഉണ്ടായിരുന്നു. ‘ഈ കുഞ്ഞ് നിങ്ങളുടേതാണ്.’– എന്നു പറഞ്ഞാണ് സ്ത്രീ കോടതിയിൽ എത്തിയത്. ‘ജോണി ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നമ്മുടെ ആത്മാക്കൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ’– എന്നും കുഞ്ഞുമായി കോടതിയിൽ എത്തിയ സ്ത്രീ ജോണി ഡെപ്പിനോട് പറഞ്ഞു.
തുടർന്ന് കോടതി മുറിയിൽ നിന്ന് അവരെ നീക്കുകയായിരുന്നു. യുവതിയുടെ കടന്നു വരവിനെ തുടർന്ന് കോടതി മുറിയിൽ ബഹളമായി. ബഹളം വച്ച യുവതിയെ ശാന്തയാക്കി തിരിച്ചയക്കുകയായിരുന്നു. കോടതി മുറിയിൽ നിന്ന് യുവതി തിരിച്ചു പോകുമ്പോൾ ജോണി ഡെപ്പ് ചിരിച്ചു കൊണ്ട് അവർക്കു നേരെ കൈവീശിക്കാണിക്കുകയും ചെയ്തു.
ഇത് തമാശയ്ക്കു ചെയ്തതാണെന്ന് യുവതി പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇത് തന്റെ ഭർത്താവിന്റെ ഐഡിയയാണെന്നും യുവതി പറഞ്ഞു. കേസിന്റെ വിചാരണയ്ക്കിടെ ഇത്തരം നാടകീയമായ സംഭവങ്ങളുണ്ടാകുന്നത് ആദ്യമായല്ല. വിചാരണയ്ക്കിടെ ഒരാൾ കോടതി മുറിയിലിരുന്ന് ഉറക്കെ ചിരിക്കുന്നതിന്റെ വിഡിയോയും നേരത്തെ എത്തിയിരുന്നു.
English Summary: Johnny Depp Fan Removed From Courtroom After Yelling "This Baby Is Yours"