മലാലാ, നിന്നെ മിസ് ചെയ്യുന്നു; ഹൃദ്യമായി സുഹൃത്തിന്റെ വിഡിയോ: ഏറ്റെടുത്ത് സോഷ്യൽ മീഡിയ
നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ് സായിയെ കുറിച്ച് ഓക്സ്ഫഡ് സർവകലാശാലയിലെ സുഹൃത്ത് പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മലാലയ്ക്കൊപ്പം ഓക്സ്ഫഡിൽ നിന്ന് ബിരുദം നേടിയ വീയാണ് വിഡിയോ പോസ്‌റ്റ് ചെയ്‌തത്. മലാലയും സുഹൃത്തും...women, manorama news, manorama online, viral news, viral post, breaking news

നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ് സായിയെ കുറിച്ച് ഓക്സ്ഫഡ് സർവകലാശാലയിലെ സുഹൃത്ത് പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മലാലയ്ക്കൊപ്പം ഓക്സ്ഫഡിൽ നിന്ന് ബിരുദം നേടിയ വീയാണ് വിഡിയോ പോസ്‌റ്റ് ചെയ്‌തത്. മലാലയും സുഹൃത്തും ബിരുദ വേഷത്തിലാണ് വിഡിയോയിലുള്ളത്. മലാലയുമൊത്തുള്ള സൗഹൃദത്തെ കുറിച്ചും വീ വിഡിയോയിൽ പറയുന്നു. .
‘ലോകത്ത് രണ്ടുതരത്തിലുള്ള ഉറ്റസുഹൃത്തുക്കളായ ബിരുദധാരികളാണുള്ളത്. ഒന്ന് വീ യെ പോലെ എപ്പോഴും ചിരിച്ചുകൊണ്ട് കാര്യഗൗരവമില്ലാതെ പെരുമാറുന്ന വ്യക്തി. രണ്ട് മലാലയെ പോലെ ഏകാഗ്രതയോടെയും ഗൗരവത്തോടെയും നിൽക്കുന്നയാൾ.’– എന്ന കുറിപ്പോടെ വീ തന്നെയാണ് വിഡിയോ പങ്കുവച്ചത്. ഓക്സ്ഫഡ് സർവകലാശാലയുടെ പശ്ചാത്തലത്തിലാണ് വിഡിയോ. വിഡിയോയിൽ വീ ചിരിച്ചു നിൽക്കുന്നതും മലാല ശാന്തയായി നിൽക്കുന്നതും കാണാം. കഴിഞ്ഞ വർഷമാണ് ഇരുവരും ബിരുദം നേടിയത്.
‘രണ്ടുമാസമായി നിങ്ങൾ നിങ്ങളുടെ ഉറ്റചങ്ങാതിയെ കണ്ടിട്ടില്ല. കാരണം നിങ്ങൾ രണ്ടുപേരും ലോകം ചുറ്റി സഞ്ചരിക്കുകയും നിങ്ങൾ ഇഷ്ടപ്പെടുന്ന ജോലി ചെയ്യുകയും ചെയ്യുന്നു, അതിനാൽ ഇപ്പോൾ നിങ്ങൾ നിങ്ങളുടെ മനോഹരമായ ഓർമകൾ വീണ്ടും അയവിറക്കുകയാണ്. കാരണം ഫേസ്‌ടൈം/ ടെക്‌സ്‌റ്റുകൾ കൊണ്ടു മാത്രം കാര്യമില്ല’– എന്നും മലാലയുമായുള്ള സൗഹൃദത്തെ കുറിച്ച് വീ പറയുന്നു. അഭിഭാഷകയും എഴുത്തുകാരിയുമാണ് വീ. സ്ത്രീശാക്തീകരണത്തിനായി ലോകമാകെ സഞ്ചരിക്കുകയാണ് വീ.
ഓക്സ്ഫഡ് സർവകലാശാലയിൽ നിന്ന് ഫിലോസഫി, പൊളിറ്റിക്സ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിലാണ് മലാല ബിരുദം നേടിയത്. പെൺകുട്ടികളുടെ വിദ്യാഭ്യസത്തിനു വേണ്ടി പോരാടിയതിനെ തുടർന്ന് പാകിസ്ഥാനിൽ താലിബാന്റെ ആക്രമണത്തിനിരയായി 9 വർഷങ്ങൾക്കു ശേഷമായിരുന്നു മലാലയുടെ നേട്ടം.
ഇൻസ്‌റ്റഗ്രാമിലൂടെ ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങൾ മലാല നേരത്തെ പങ്കുവച്ചിരുന്നു. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മാനേജർ അസീർ മാലികിനെയാണ് മലാല വിവാഹം ചെയ്തത്. ബെർമിങ്ഹാമിലെ സ്വകാര്യചടങ്ങായിരുന്നു വിവാഹം.
English Summary: "Miss You": Video of Malala Yousafzai's Friend Goes Viral