പൊലീസിലേക്ക് കൂടുതല് പരിഗണിക്കുന്നത് വനിതകളെ ആയിരിക്കും: കേന്ദ്രമന്ത്രി നിത്യാനന്ദ റായ്
സ്ത്രീശാക്തീകരണമാണ് സമൂഹത്തിൽ വലിയ മാറ്റങ്ങൾക്കു വഴിവയ്ക്കുന്നതെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്. എൻ.സി.ഡബ്ലിയു.പി (നാഷ്ണൽ കോൺഫറൻസ് ഓഫ് വിമൻ ഇൻ പൊലീസ്)യുടെ...women, manorama news, manorama online, viral news, viral post, breaking news, latest news, malayalam news

സ്ത്രീശാക്തീകരണമാണ് സമൂഹത്തിൽ വലിയ മാറ്റങ്ങൾക്കു വഴിവയ്ക്കുന്നതെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്. എൻ.സി.ഡബ്ലിയു.പി (നാഷ്ണൽ കോൺഫറൻസ് ഓഫ് വിമൻ ഇൻ പൊലീസ്)യുടെ പത്താം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ എട്ടു വർഷത്തിനിടെ പൊലീസിൽ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ മൂന്നു ശതമാനത്തിലേറെ വർധനവുണ്ടായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പൊലീസിൽ എത്തുന്ന ഓരോ വനിതയെയും ഞാൻ സല്യൂട്ട് ചെയ്യുന്നു. അതിർത്തിയിൽ ജോലിചെയ്യുന്നവരെ പ്രത്യേകിച്ചും. ബംഗ്ലാദേശ് അതിർത്തിയിലെ പൊലീസ് സ്റ്റേഷനുകളിൽ ജോലിചെയ്യുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഓർത്ത് അഭിമാനം തോന്നാറുണ്ട്. എന്നോട് പൊലീസിലേക്ക് ആളുകളെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ കൂടുതൽ തിരഞ്ഞെടുക്കുക സ്ത്രീകളെയായിരിക്കും. കാരണം കേസന്വേഷണത്തിൽ സ്ത്രീകൾ കൂടുതൽ ആത്മാർഥത കാണിക്കും.’–അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യത്തിന്റെ അഭിമാനം വനിതകളാണ്. സ്ഥലം മാറ്റം നടത്തുമ്പോൾ അവരുടെ കുടുംബ സാഹചര്യത്തെ കൂടി പരിഗണിക്കണം. മാത്രമല്ല, സ്ത്രീകളുടെ സുരക്ഷ പരിഗണിച്ചു കൂടിയായിരിക്കണം സ്ഥലംമാറ്റം നടത്താനെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ 160 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ പൊലീസിൽ മികച്ച സേവനം അനുഷ്ഠിച്ച വനിതകളെ കുറിച്ചുള്ള എക്സിബിഷനും നടക്കുന്നുണ്ട്.
English Summary: Union minister inaugurates conference of women in police