സാഹസികത ഇഷ്ടപ്പെടുന്നവരാണ് പൊതുവെ സ്കൈഡൈവിങ് ചെയ്യുന്നത്.മക്കെന്ന എന്ന യുവതി സ്കൈഡൈവിങ്ങിനിടെ മറ്റൊരു സാഹസിക പ്രവൃത്തി ചെയ്തതിന്റെ വിഡിയോയാണ് ഇപ്പോൾ...women, manorama news, manorama online, viral news, viral post, breaking news, latest news, malayalam news,viral news, viral video

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാഹസികത ഇഷ്ടപ്പെടുന്നവരാണ് പൊതുവെ സ്കൈഡൈവിങ് ചെയ്യുന്നത്. മക്കെന്ന എന്ന യുവതി സ്കൈഡൈവിങ്ങിനിടെ മറ്റൊരു സാഹസിക പ്രവൃത്തി ചെയ്തതിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ മക്കന്ന സ്കൈഡൈവിനൊപ്പം തന്റെ ഇഷ്ട ഭക്ഷണം കഴിക്കുന്നതാണ് വിഡിയോ. സ്കൈഡൈവിങ്ങിനിടെ ഭക്ഷണത്തിന്റെ പെട്ടി തുറന്ന് പുറത്തെടുത്ത് കഴിക്കുകയായിരുന്നു. 

മക്കെന്ന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ഇതിനോടകം നിരവധിപേർ കണ്ടു. ഇത് ആദ്യമായല്ല സ്കൈ ഡൈവിങ്ങിനിടെ ‌താൻ ഭക്ഷണം കഴിക്കുന്നത്, മുൻപ് സ്കൈഡൈവിങ്ങിനിടെ ബർഗറും പിസയും മറ്റു ഭക്ഷണസാധനങ്ങളും കഴിച്ചിട്ടുണ്ടെന്നും മക്കെന്ന പറഞ്ഞു.

ADVERTISEMENT

ഭക്ഷണം അന്തരീക്ഷത്തിൽ വച്ച് ആസ്വദിച്ചു കഴിക്കുന്നതിന്റെ സന്തോഷവും മക്കെന്നയുടെ മുഖത്തുണ്ട്. മിഷിഗണിലെ നെപ്പോളിയൻ കഫേയിൽ നിന്നുള്ളതാണ് ഭക്ഷണം. ബോക്സിനു പുറത്ത് നെപ്പോളിയൻ കഫേ എന്ന് എഴുതിയിരിക്കുന്നതും കാണാം. ‘ആ നല്ലവാക്കുകൾ നിങ്ങളുടെ ബിസിനസിന് സഹായകമാകും. മിഷിഗണിലെ നെപ്പോളിയൻ കഫേയിലെ പൈ സ്വാദിഷ്ടമാണ്. ഓരോതവണയും ആസ്വദിച്ചു കഴിക്കുകയാണ്. എന്തുകൊണ്ടാണെന്നറിയില്ല. ഓരോ ദിവസവും ഇതിനോടുള്ള ഇഷ്ടം എനിക്കു വർധിച്ചു വരികയാണ്. ഇത് എന്റെ ദിനങ്ങളെ സന്തോഷമുള്ളതാക്കുന്നു.’– എന്ന കുറിപ്പോടെയാണ് യുവതി വിഡിയോ പങ്കുവച്ചത്.

യുവതിയുടെ വിഡിയോക്കു താഴെ നിരവധി കമന്റുകളും എത്തി. ‘ഈ മുഴുവൻ പൈയും താഴെ നിൽക്കുന്ന ഒരാളുടെ തലയിലേക്ക് വീണാൽ എന്ത് സംഭവിക്കും?’ എന്നാണ് ഒരാളുടെ ചോദ്യം. ‘എന്റെ ഏതെങ്കിലും സുഹൃത്തുക്കളുടെ മുഖത്തേക്കായിരുന്നു വീഴുന്നതെങ്കിൽ എന്തായിരിക്കും അവസ്ഥ എന്നാലോചിച്ച് ചിരിവരികയാണ്’–  എന്ന് മറ്റൊരാളും കമന്റ് ചെയ്തു. നിരവധി പേർ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. 

ADVERTISEMENT

English Summary: Woman eats pie while skydiving in viral video. Netizens have just one question!