ചികിത്സയ്ക്കും കിടപ്പാടത്തിനും പണം കണ്ടെത്താൻ മാർഗമില്ലാത്തവർ ധനസഹായം തേടി സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്. ആളുകളുടെ സഹായം കൊണ്ട് ചികിത്സ നടത്തുകയും വീട് നിർമിക്കുകയും ചെയ്യുന്നവർ ഏറെയുണ്ടെങ്കിലും മറ്റുള്ളവരിൽ നിന്നും....women, viral news, viral post, breaking news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചികിത്സയ്ക്കും കിടപ്പാടത്തിനും പണം കണ്ടെത്താൻ മാർഗമില്ലാത്തവർ ധനസഹായം തേടി സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്.  ആളുകളുടെ സഹായം കൊണ്ട് ചികിത്സ നടത്തുകയും വീട് നിർമിക്കുകയും ചെയ്യുന്നവർ ഏറെയുണ്ടെങ്കിലും മറ്റുള്ളവരിൽ നിന്നു പണം തട്ടാനുള്ള മാർഗമായി ഇത് കാണുന്നവരുമുണ്ട്. എന്നാൽ ദശലക്ഷക്കണക്കിന് വരുന്ന ആരാധകരിൽ നിന്നു പണം നേടാനായി ഒരു ടിക്ടോക് ഇൻഫ്ലുവൻസർ നടത്തിയ ശ്രമം ഇപ്പോൾ അവർക്ക് തന്നെ വിനയായിരിക്കുകയാണ്. അബദ്ധത്തിൽ ചെലവായ ലക്ഷക്കണക്കിന് രൂപ തിരികെ നേടാൻ ആരാധകരിൽ നിന്നു പണം സ്വരൂപിക്കാനായിരുന്നു കലിഫോർണിയ സ്വദേശിയായ ക്വെൻലിൻ ബ്ലാക്വെൽ എന്ന യുവതിയുടെ പദ്ധതി. ഒരു ഓൺലൈൻ ലേലത്തിൽ ഒന്നും രണ്ടുമല്ല  82 ലക്ഷം രൂപ (ഒരു ലക്ഷം ഡോളർ) വിലവിരുന്ന ഒരു സോഫയാണ് ഇവർ അബദ്ധത്തിൽ വാങ്ങിയതായി അവകാശപ്പെടുന്നത്. സ്വന്തം മണ്ടത്തരത്തിലൂടെ നഷ്ടപ്പെട്ട പണം നാട്ടുകാർ പിരിവിട്ടു തരണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്  വീഡിയോ പുറത്തിരിക്കുകയാണ് ക്വെൻലിൻ.

പൊട്ടിക്കരഞ്ഞു കൊണ്ടാണ് ക്വെൻലിൻ ആരാധകർക്ക് മുന്നിൽ എത്തിയത്. ക്രെഡിറ്റ് കാർഡിന്റെ വിവരങ്ങൾ നേരംപോക്കിന് സൈറ്റിൽ നൽകിയതാണ് വിനയായതെന്ന് യുവതി പറയുന്നു. എന്നാൽ സോഫയുടെ വില ക്വെൻലിന്റെ  അക്കൗണ്ടിൽ നിന്നു നഷ്ടമായി. പണം അടച്ചു തീർക്കാൻ തന്നെക്കൊണ്ട് സാധിക്കില്ലെന്നും ആളുകൾ സംഭാവന നൽകണമെന്നുമാണ് ഇവരുടെ ആവശ്യം. തനിക്ക് ജോലിക്ക് പോകാൻ തീരെ താൽപര്യമില്ലയെന്നും വിഡിയോയിൽ യുവതി പറഞ്ഞിരുന്നു. ഇതോടെ വീഡിയോ കണ്ടവരെല്ലാം ക്വെൻലിനെതിരെ തിരിഞ്ഞു.

ADVERTISEMENT

പണം കണ്ടെത്താനായി ഒരു ജോലിക്ക് പോകുന്നതിനെപ്പറ്റി തനിക്ക് ചിന്തിക്കാൻ പോലും ആവുന്നില്ലെന്നു അതിനെ പറ്റി ചിന്തിക്കുമ്പോൾ തനിക്ക് ഛർദിക്കാൻ വരുന്നു എന്ന് വരെ ഇവർ പറയുന്നു. സുഖസൗകര്യത്തോടെ ജീവിക്കുക എന്നതാണ് തന്റെ ആഗ്രഹം. സ്മാർട്ട് ആയതുകൊണ്ട് ലോകത്തിൽ താൻ എന്താഗ്രഹിക്കുന്നോ അത് കിട്ടണമെന്നും ക്വെൻലിൻ കണ്ണീരോടെ പറയുന്നുണ്ട്.

പണം നൽകാനുള്ള സൗകര്യം പരിഗണിച്ച് ടിക്ടോക്കിലെ 7.9 മില്യൺ വരുന്ന ആരാധകർക്കായി പ്രത്യേക അക്കൗണ്ടും ആരംഭിച്ചു. സോഫയ്ക്കായി ചിലവാക്കിയ പണത്തിനു പുറമേ പല്ലിന്റെ ചികിത്സക്കും കാറിന്റെ കണ്ണാടി മാറ്റുന്നതിനുമെല്ലാം തനിക്ക് പണം ആവശ്യമുണ്ടെന്നും യുവതി പറയുന്നു. ടിക് ടോക്കിൽ ഇത്രയധികം ഫോളോവേഴ്സുള്ള വ്യക്തികൾക്ക് ഒരു വിഡിയോയിൽ നിന്ന് തന്നെ ലക്ഷങ്ങൾ ലഭിക്കും. ഇതിനുപുറമേ യൂട്യൂബിൽ നിന്നും ക്വെൻലിന് വരുമാനം  ലഭിക്കുന്നുണ്ട്.

ADVERTISEMENT

സെലിബ്രിറ്റികളടക്കം നിരവധി ധനികർ സുഹൃത്തുക്കളായുള്ള ക്വെൻലിന് ഈ തുക നിസാരമായി കണ്ടെത്താവുന്നതേയുള്ളൂ എന്നാണ് ആരാധകരുടെ പ്രതികരണം. യുവതിയുടെ കരച്ചിൽ കണ്ടിട്ട് അഭിനയത്തിനുള്ള ഓസ്കാർ തീർച്ചയായും ലഭിക്കുമെന്നും കമന്റുകളുണ്ട്.  പണവും സിംപതിയും നേടാൻ ആരാധകരെ വിഡ്ഢികളാക്കുകയാണ് ക്വെൻലിൻ എന്നതാണ് പ്രധാന വിമർശനം.

English Summary: 21-year-old TikTok star with millions of fans is slammed after she posted a sobbing video begging followers for MONEY - because she 'accidentally' bought a $100,000 COUCH and she 'doesn't want to get a job'

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT