ആത്മവിമർശനം അതിരു കടന്നതിനാലാണോ അറിയാതെ ഉറച്ചുപോയ ചില സങ്കൽപ്പങ്ങൾക്കനുസരിച്ച് ചെയ്തില്ല എന്ന തോന്നലിനാലാണോ എന്നറിയില്ല അടുത്തയിടെ ചെയ്ത നൃത്തപരിപാടിക്കുശേഷം അസംതൃപ്തിയോടെയാണ് മേക്കപ്പ്...women, viral news, manorama news, manorama online, malayalam news, breaking news, latest news

ആത്മവിമർശനം അതിരു കടന്നതിനാലാണോ അറിയാതെ ഉറച്ചുപോയ ചില സങ്കൽപ്പങ്ങൾക്കനുസരിച്ച് ചെയ്തില്ല എന്ന തോന്നലിനാലാണോ എന്നറിയില്ല അടുത്തയിടെ ചെയ്ത നൃത്തപരിപാടിക്കുശേഷം അസംതൃപ്തിയോടെയാണ് മേക്കപ്പ്...women, viral news, manorama news, manorama online, malayalam news, breaking news, latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആത്മവിമർശനം അതിരു കടന്നതിനാലാണോ അറിയാതെ ഉറച്ചുപോയ ചില സങ്കൽപ്പങ്ങൾക്കനുസരിച്ച് ചെയ്തില്ല എന്ന തോന്നലിനാലാണോ എന്നറിയില്ല അടുത്തയിടെ ചെയ്ത നൃത്തപരിപാടിക്കുശേഷം അസംതൃപ്തിയോടെയാണ് മേക്കപ്പ്...women, viral news, manorama news, manorama online, malayalam news, breaking news, latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആത്മവിമർശനം അതിരു കടന്നതിനാലാണോ അറിയാതെ ഉറച്ചുപോയ ചില സങ്കൽപ്പങ്ങൾക്കനുസരിച്ച് ചെയ്തില്ല എന്ന തോന്നലിനാലാണോ എന്നറിയില്ല അടുത്തയിടെ ചെയ്ത നൃത്തപരിപാടിക്കുശേഷം അസംതൃപ്തിയോടെയാണ് മേക്കപ്പ് അഴിച്ചത്. നൃത്തം നൽകുന്ന സംതൃപ്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണെന്ന് പിന്നീട് സ്വതന്ത്രമായി വിലയിരുത്തി. വ്യക്തിപരമായ കാരണങ്ങൾക്കുമപ്പുറം നൃത്താവതരണം നർത്തകിക്ക് നൽകുന്ന സംതൃപ്തിക്ക് പ്രധാന കാരണം അവതരിപ്പിക്കുന്ന നൃത്തവുമായി മാനസികമായി ഒത്തുചേരാനുള്ളത്ര വിധത്തിൽ ഇനത്തിനുള്ള ദൈർഘ്യമാണ്. ലളിതമായി പറഞ്ഞാൽ രണ്ടു മിനിറ്റ് പുഷ്പാഞ്ജലിയേക്കാൾ അര മണിക്കൂറിലേറെ തുടരുന്ന വർണം സംതൃപ്തി കൂടുതൽ നൽകുന്നു. നൃത്തത്തിന്റെ പ്രയോജനം ആത്മീയ ആനന്ദം ആണെന്ന കാഴ്ചപ്പാടിൽനിന്നാണ് ഈ കണ്ടെത്തൽ.

രാജശ്രീ വാരിയർ

 

ADVERTISEMENT

വർണത്തിന്റെ മഹാകാവ്യാത്മകത

ഡോ. ലക്ഷ്മി മോഹൻ

 

സമയദൈർഘ്യത്തിനുപരിയായി ഏതേത് ഘടകങ്ങളാണ് ഭരതനാട്യക്കച്ചേരിയിൽ വർണത്തിന്റെ പ്രാധാന്യം ഉറപ്പിച്ചുനൽകുന്നത് എന്നു പരിശോധിക്കേണ്ടതുണ്ട്. ശ്രവ്യകാവ്യങ്ങളിൽ സ്ഥാനം കൊണ്ട് മഹാകാവ്യത്തിനുളള മഹത്വം ഭരതനാട്യക്കച്ചേരിയിൽ വർണത്തിന് അവകാശപ്പെടാം. നായകന്റെ ജീവിതത്തെ അതിവിലാശമായ ക്യാൻവാസിൽ അവതരിപ്പിക്കുന്നമഹാകാവ്യത്വം വർണത്തിൻെറെ ആസ്വാദ്യതയുടെ ഒരു കാരണമാണ്. എന്നാൽ ഖണ്ഢകാവ്യത്തിനുതകുന്ന തരത്തിൽ ജീവിതത്തിലെ ചില സംഭവങ്ങളേയോ വൈകാരിക അവസ്ഥയേയോ വർണത്തിന് ആശയമാകുന്നുണ്ട്. മധുരൈ ആർ. മുരളീധരൻ രചിച്ച ശുദ്ധധന്യാസി രാഗത്തിലുള്ള ‘ആടുമയിൽമേൽ വരുവാൻ’ എന്ന വർണത്തിൽ ശ്രീസുബ്രഹ്മണ്യന്റെ ജീവചരിതം വിശദീകരിക്കുന്നു. എന്നാൽ ‘ഇന്നും എൻമനം അറിയാതെ’ എന്ന പ്രശസ്തമായ ചാരുകേശി വർണം ഗോപികയുടെ അല്ലെങ്കിൽ ജീവാത്മാവിന്റെ വിരഹദുഖത്തെ ആസ്പദമാക്കുന്നു.

തീർത്ഥ ഇ. പൊതുവാൾ & ദൃശ്യ അനിൽ∙ നായകി ഡാൻസ് ഡ്രാമ

 

മഞ്ജു വി നായർ, കാർത്തിക് മണികണ്ഠൻ∙ ഭൗമി ഡാൻസ് ഡ്രാമ
ADVERTISEMENT

ഘടനയില്ലാത്ത പ്രൊഡക്ഷനുകളുടെ കാലം

ഹരിണി ജീവിത, വരദരാജം ഉപാസ്മഹേ, ഉത്സവ ഭരതം

 

ഭരതനാട്യത്തിൽ മാർഗം ആണ് ഘടന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മാർഗം എന്നാൽ പുഷ്പാഞ്ജലി, അലാരിപ്പൂ തുടങ്ങിയ രംഗപൂജ ഇനങ്ങളിൽ ആരംഭിച്ച് പ്രധാന ഇനമായ വർണവും തുടർന്ന് തില്ലാനയിലോ ശ്ലോകത്തിലോ അഷ്ടപദിയിലോഅവസാനിക്കുന്ന കച്ചേരി സമ്പ്രദായമാണ്. ഭരതനാട്യത്തിൽ കച്ചേരിസമ്പ്രദായം നിലനിൽക്കുമ്പോഴും സമാന്തരമായി ധാരാളം ഡാൻസ് പ്രൊഡക്ഷനുകൾ ആഗോളതലത്തിൽ ഇന്നു നിർമിച്ച് അവതരിപ്പിക്കുന്നു. എന്നാൽ ഡാൻസ് പ്രൊഡക്ഷനുകൾ എന്ന പേരിൽ റിലീസ് ചെയ്യുന്ന ഭരതനാട്യത്തിന് വ്യവസ്ഥിതഘടന കാണുന്നില്ല. 

യവനിക, ഡാൻസ് ഫിലിം, പ്രിയദർശിനി ഗോവിന്ദ്, അപൂർവ ജയരാമൻ, ശ്വേത പ്രഛണ്ടെ

 

ADVERTISEMENT

ഡാൻസ് പ്രൊഡക്ഷനുകൾ സ്വതന്ത്രമായ ഫോർമാറ്റിൽ ചിട്ടപ്പെടുത്തുന്നതാണ്. ഭരതനാട്യത്തിന്റെ മുദ്രാഭാഷയിൽ സംവദിക്കുമ്പോഴും അവ ഭരതനാട്യത്തിന്റെ രീതിശാസ്ത്രത്തിന് വെളിയിൽ നിൽക്കുന്നു. ഡാൻസ് പ്രൊഡക്ഷനും വിഷയാധിഷ്ഠിത നൃത്താവതരണവും തമ്മിൽ വ്യത്യാസമുണ്ട്. പ്രൊഡക്ഷനുകൾ പരമ്പരാഗത ഫോർമാറ്റിനെയോ സാഹിത്യത്തെയോ ആശ്രയിക്കുന്നില്ല. എന്നാൽ രണ്ടാമത്തേത് ഭരതനാട്യക്കച്ചേരി സമ്പ്രദായത്തിൽ അവതരിപ്പിക്കുന്നവയാണ്. നാട്യരംഗം അവതരിപ്പിച്ച ‘ഉത്സവഭരതം’ വിഷയാധിഷ്ഠിത നൃത്താവതരണത്തിന് മികച്ച ഉദാഹരണമാണ്. 

മഞ്ജു വി. നായർ, അഞ്ചു അരവിന്ദ്∙ ഭൗമി ഡാൻസ് ഡ്രാമ

 

ഡാൻസ് പ്രൊഡക്ഷനുകൾ പലതും റെക്കോർഡ് ചെയ്തു ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുന്നവയാണ്. അങ്ങനെയല്ലാത്തവയുമുണ്ട്. ദിവ്യ രവിയുടെ ‘കൻഹോപാത്ര’, മേധ ഹരി, അപൂർവ ജയറാം എന്നിവർ ചേർന്നു അവതരിപ്പിച്ച ‘കാലതരംഗം’, തീർത്ഥ-ദൃശ്യ ജോഡികളുടെ ‘നായിക’ എന്നിവ ചില ഉദാഹരണങ്ങൾ. ഡോ. രാജശ്രീ വാരിയറുടെ ‘അപരാജിത’, മഞ്ജു വി. നായരുംസംഘവും ചേർന്നവതരിപ്പിച്ച ‘ഭൌമി’, ഇന്ദിര കഡാംബി, മീര ശ്രീനാരായൺ, അപൂർവ കാമത്ത് എന്നിവർ ചേർന്നവതരിപ്പിച്ച ‘കോഹം’, പ്രിയദർശിനി ഗോവിന്ദും ശിഷ്യകളായ ശ്വേത പ്രഛണ്ടെ, അപൂർവ ജയരാമനും ചേർന്ന് അവതരിപ്പിച്ച ഡാൻസ് ഫിലിം 'യവനിക’  ഇങ്ങനെ സൂക്ഷ്മമായ പഠനത്തിനുശേഷം നിർമിക്കപ്പെടുന്ന ഡാൻസ് പ്രൊഡക്ഷനുകളുമുണ്ട്. ക്ലാസിക്കൽ നൃത്താസ്വാദനം കൂടുതൽ വിശാലവും സാങ്കേതികവുമായ (ഡിജിറ്റൽ) തലത്തിൽ ആസ്വദിക്കപ്പെടുന്നു എന്നത് ഈ ഡാൻസ് പ്രൊഡക്ഷനുകൾക്ക് ലഭിക്കുന്ന അനുകൂല പ്രതികരണങ്ങളിൽനിന്നു വ്യക്തമാകുന്നുണ്ട്. പക്ഷേ എത്രപേർ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഇവ കണ്ടാസ്വദിച്ചു എന്ന കണക്ക് ഇനിയും വിലയിരുത്തലിന് വിധേയമാകേണ്ടതാണ്.പലപ്പോഴും മനോഹരമായ ഈ സൃഷ്ടികൾക്ക് വളരെക്കുറച്ചു അനുവാചകരേയുള്ളൂ.

മേധ ഹരി, അരുണാചല ശിവ∙ ഉത്സവ ഭരതം

 

കച്ചേരി ക്ലാസ്സിനും പ്രൊഡക്ഷൻ മാസ്സിനും

ദിവ്യ രവി∙ കൻഹോപത്ര

 

ഡാൻസ് പ്രൊഡക്ഷനുകളുടെ സാധ്യതയെക്കുറിച്ച് ഭരതനാട്യ നർത്തകിയും കോറിയോഗ്രാഫറുമായ മഞ്ജു വി.നായർ പറയുന്നു: കച്ചേരി സമ്പ്രദായം ഇഷ്ടപ്പെടുമ്പോൾതന്നെ ഡാൻസ് പ്രൊഡക്ഷനുകൾ നൽകുന്ന സാധ്യത പരിഗണിക്കാതിരിക്കാനാവില്ല. ചില ആശയങ്ങള സമൂഹത്തിലെത്തിക്കാൻ ഉള്ളടക്കത്തിലും അവതരണത്തിലും ഡാൻസ് പ്രൊഡക്ഷന്റെ ഘടനയും ഭാഷയും നൽകുന്ന സ്വാതന്ത്ര്യം സഹായിക്കുന്നു. ശാസ്ത്രീയനൃത്തത്തെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ പരമ്പരാഗത കച്ചേരി സമ്പ്രദായത്തേക്കാൾ ഡാൻസ് പ്രൊഡക്ഷന് സാധിക്കുന്നു എന്നതാണ് ‘ഭൗമി’ എന്ന ഡാൻസ് പ്രൊഡക്ഷൻ ചെയ്യുന്നതിന് പ്രചോദനമായത്. കച്ചേരി ക്ലാസിനും പ്രൊഡക്ഷൻ മാസ്സിനും വേണ്ടിയുള്ളതാണ്.

 

വർണം- കാലഹരണപ്പെട്ട ഇനമായോ?

 

പുതിയ ആശയങ്ങളെ ഉൾക്കൊള്ളാൻ പഴയ ഘടന പര്യാപ്തമല്ല എന്ന ധാരണയിൽ നിന്നുമാണ് പ്രൊഡക്ഷനുകൾ നിർമിക്കപ്പെടുന്നത് എന്നു പറയുന്നത് ശരിയല്ല. ഒരു ഉദാഹരണം പറയാം. ശുദ്ധധന്യാസി രാഗത്തിൽ ചിട്ടപ്പെടുത്തിയഒരു മുരുകൻ വർണത്തിൽ ഞാൻ കൊറിയോഗ്രാഫി സാധ്യതകൾ ആലോചിക്കുകയായിരുന്നു. ഗവേഷണാർത്ഥം സ്കന്ദപുരാണം പഠിക്കയും ചെയ്തു. അതിൽ ഘോരസുഷുപ്തിയിലാണ്ട പരമേശ്വരനെ ഉണർത്തി, പാർവതിയെ വിവാഹം ചെയ്യിപ്പിക്കുന്നതിന്റെ ഉദ്ദേശലക്ഷ്യം കുമാരസംഭവമാണ്. എന്നാൽ സുബ്രഹ്മണ്യോൽപത്തിയിൽ വിശദീകരിച്ചത്സ്ത്രീയുടെ (പാർവതിയുടെ) സഹായമില്ലാതെ ജനിച്ച മകനാണ് മുരുകൻ എന്നാണ്. മഹേശ്വരന്റെ തൃക്കൺജ്വാലയിൽനിന്നും ഉൽഭവിച്ച ഷഡ്ജ്യോതിസ്സുകൾ ശരവണപ്പൊയ്കയിൽ പതിച്ചുണ്ടായ മകനാണ് മുരുകൻ എന്നു പറഞ്ഞുവയ്ക്കുന്നു. എന്നാൽ എന്റെ കോറിയോഗ്രാഫിയിൽ പാർവതിയിൽ ശിവനുണ്ടായ പുത്രനായി ചിത്രീകരിക്കാൻ തന്നെ തീരുമാനിച്ചു. പുരാണത്തിൽനിന്നും കഥ അതേപടി പകർത്താതെ സ്വന്തം നിലപാടുകളും കാഴ്ചപ്പാടുകളും ലോജിക്കും നർത്തകിക്ക് പരമ്പരാഗത വർണത്തിലും ഉപയോഗിക്കാവുന്നതേയുള്ളൂ. 

 

വെറും ഫാഷനുവേണ്ടി

 

ഭരതനാട്യക്കച്ചേരി ആസ്വദിക്കുന്നതുപോലെ ഡാൻസ് പ്രൊഡക്ഷനുകൾ ആസ്വദിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രശസ്ത കലാനിരൂപകനും കലാമണ്ഡലം മുൻ ഡപ്യൂട്ടി രജിസ്റ്റാറുമായ വിശ്വനാഥ് കലാധരൻ പ്രതികരിച്ചതിങ്ങനെയാണ്: ഏതെങ്കിലും ആശയത്തെ ആസ്വാദകരിലേക്ക് എത്തിക്കുന്നതിനുള്ള മാധ്യമമായി നൃത്തത്തെ കാണുന്നത് ശരിയല്ല. ആനന്ദം പ്രദാനം ചെയ്യുക എന്നതാണ് നൃത്തത്തിന്റെ കേവലമായ ഉദ്ദേശം. ആംഗികത്തിന്റെയും സാത്വികത്തിന്റെയും സ്വാഭാവികമായ പ്രവാഹമാണ് അതിന്റെ സൌന്ദര്യം. ദീർഘകാലത്തെ പരിശീലനം നൽകുന്നതെളിമയാണ് ശാസ്ത്രീയനൃത്തത്തെ സഹൃദയരിലേക്ക് ചേർത്തുവയ്ക്കുന്നത്. ഇന്ന് കാണുന്ന ഡാൻസ് പ്രൊഡക്ഷനുകൾ വെറും ഫാഷൻ മാത്രമാണ്. ഒന്നര മണിക്കൂർ നീളുന്ന ഭരതനാട്യക്കച്ചേരിയിൽ പാരമ്പര്യ ഇനങ്ങള നൂറ്റാണ്ടുകൾകൊണ്ട് അവ ആർജിച്ചെടുത്ത എല്ലാ ഗുരുത്വത്തോടെയും അവതരിപ്പിക്കുന്നതിന്ഉയർന്ന അളവിലുള്ള ഏകാഗ്രതയും മാനസിക-കായിക പ്രയത്നവും ആവശ്യമുണ്ട്. ഡാൻസ് പ്രൊഡക്ഷനുകളുടെ വിധാതാവും വിധികർത്താവും നർത്തകർ തന്നെ ആണെന്നിരിക്കെ മേൽപ്പറഞ്ഞ ഏകാഗ്രതയും പ്രയത്നവും ലഘൂകരിക്കപ്പെടുന്നു. ഇങ്ങനെ മനപൂർവമല്ലാത്ത ആലസ്യത്തിൽ നിർമിക്കപ്പെടുന്ന ഡാൻസ് പ്രൊഡക്ഷനുകൾ കാഴ്ചക്ക് ഗൗരവമില്ലാത്തതായി മാറുന്നു.

 

തീരുമാനിക്കേണ്ടത് സഹൃദയർ

 

ജുഗൽബന്ധികൾ കൊളാബൊറേഷനുകൾക്കും നൃത്തകച്ചേരികൾ ഡാൻസ് പ്രൊഡക്ഷനുകൾക്കും വർണം റീലിനും വഴിമാറുന്ന കാലത്ത് എന്തിലും ഏതിലും പുതുമ തേടുന്നതിന്റെ ഭാഗമായി പുതിയ വിഷയങ്ങളിൽ പുതിയ ഘടനയിൽ പുതിയ ഉദ്ദേശത്തോടെ നൃത്താവിഷ്കാരങ്ങളുണ്ടാകുന്നു. ശാസ്ത്രീയനൃത്തത്തിന്റെ പ്രയോജനം ആശയവിനിമയമോ, ആനന്ദാനുഭൂതിയോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് ഇനി സഹൃദയർ തീരുമാനിക്കട്ടെ.

English Summary: Varnam In Bharatanatyam