അസ്വതന്ത്രയായ ഒരുവൾക്ക് സ്വാതന്ത്ര്യം എന്നത് ഒരു സ്വപ്നം മാത്രമാണെങ്കിൽ സ്വതന്ത്രമായി വളർന്ന, ചിന്തിക്കുന്ന, പ്രവർത്തിക്കുന്ന ഒരുവൾക്ക് അത് അവകാശമാണ്. ആർക്കും തടഞ്ഞുവയ്ക്കാനാകാത്ത ജന്മാവകാശം. അതുകൊണ്ട് തനിക്ക് എന്നപോലെ മറ്റുള്ളവർക്കും ...women, mallika sarabai, viral news, breaking news, malayalam news

അസ്വതന്ത്രയായ ഒരുവൾക്ക് സ്വാതന്ത്ര്യം എന്നത് ഒരു സ്വപ്നം മാത്രമാണെങ്കിൽ സ്വതന്ത്രമായി വളർന്ന, ചിന്തിക്കുന്ന, പ്രവർത്തിക്കുന്ന ഒരുവൾക്ക് അത് അവകാശമാണ്. ആർക്കും തടഞ്ഞുവയ്ക്കാനാകാത്ത ജന്മാവകാശം. അതുകൊണ്ട് തനിക്ക് എന്നപോലെ മറ്റുള്ളവർക്കും ...women, mallika sarabai, viral news, breaking news, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അസ്വതന്ത്രയായ ഒരുവൾക്ക് സ്വാതന്ത്ര്യം എന്നത് ഒരു സ്വപ്നം മാത്രമാണെങ്കിൽ സ്വതന്ത്രമായി വളർന്ന, ചിന്തിക്കുന്ന, പ്രവർത്തിക്കുന്ന ഒരുവൾക്ക് അത് അവകാശമാണ്. ആർക്കും തടഞ്ഞുവയ്ക്കാനാകാത്ത ജന്മാവകാശം. അതുകൊണ്ട് തനിക്ക് എന്നപോലെ മറ്റുള്ളവർക്കും ...women, mallika sarabai, viral news, breaking news, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അസ്വതന്ത്രയായ ഒരുവൾക്ക് സ്വാതന്ത്ര്യം എന്നത് ഒരു സ്വപ്നം മാത്രമാണെങ്കിൽ സ്വതന്ത്രമായി വളർന്ന, ചിന്തിക്കുന്ന, പ്രവർത്തിക്കുന്ന ഒരുവൾക്ക് അത് അവകാശമാണ്.  ആർക്കും തടഞ്ഞുവയ്ക്കാനാകാത്ത ജന്മാവകാശം. അതുകൊണ്ട് തനിക്ക് എന്നപോലെ മറ്റുള്ളവർക്കും അത് ലഭിക്കണമെന്നും ലഭ്യമാക്കണമെന്നും അവൾ ചിന്തിക്കും. അംഗീകരിക്കപ്പെടാനും സ്വീകരിക്കപ്പെടാനും അത്ര എളുപ്പമല്ലാത്ത ആ വിഷയത്തിൽ പിടിച്ച് നിൽക്കാൻ പാറ പോലെ ഉറച്ച മനസുമുണ്ടാകണം. അല്ലെങ്കിൽ വിമർശനത്തിലും വിവാദത്തിലും ഭീഷണിയിലുമൊക്കെ കെട്ടുപോകും അവൾ. 

പാലക്കാട് ആനക്കര വടക്കത്ത് തറവാട്ടിലെ സ്ത്രീകൾ അങ്ങനെ കെട്ടുപോകാൻ കൂട്ടാക്കാത്തവരായിരുന്നു. അതുകൊണ്ടാണ് അമ്മു സ്വാമിനാഥൻ, ക്യാപ്റ്റൻ ലക്ഷ്മി,  മൃണാളിനി സാരാഭായി, സുഭാഷിണി അലി തുടങ്ങിയ സ്ത്രീകൾ രാജ്യമെങ്ങും അറിയപ്പെടുന്നത്. അവരിൽ നൃത്തത്തെ ജീവനൊപ്പം സ്നേഹിച്ചിരുന്ന ഒരമ്മയുടെ  മകളായിരുന്നു മല്ലിക സാരാഭായി. അമ്മ മൃണാളിനി സാരഭായിക്കൊപ്പം അച്ഛൻ വിക്രം സാരാഭായി എന്ന രാജ്യമറിയുന്ന ബഹിരാകാശ ശാസ്ത്രജ്ഞനുമുണ്ടായിരുന്നു കുഞ്ഞുമല്ലികയുടെ ജീവിതക്കാഴ്ചപ്പാടിനെ സ്വാധീനിക്കാൻ.  

ADVERTISEMENT

നർത്തകി, അഭിനേത്രി, അവതാരക, സാമൂഹിക പ്രവർത്തക, എഴുത്തുകാരി. രാഷ്ട്രീയപ്രവർത്തക തുടങ്ങി മല്ലിക സാരാഭായി ഇടപെടുന്ന മേഖലകൾ പലതാണ്. ഏതിലാണ് കൂടുതൽ പാഷൻ എന്ന ചോദ്യത്തിന്  എന്തിനാണ് നമ്മുടെ പാഷൻ ഒന്നിലേക്ക് ചുരുങ്ങുന്നതെന്ന് അവർ തിരികെ ചോദിക്കുന്നു. ജീവിതം തന്നെ തനിക്ക് വലിയൊരു പാഷനാകുമ്പോൾ അതിനായി ചെയ്യുന്നതെല്ലാം തന്നെ മോഹിപ്പിക്കുന്നതാണെന്നാണ് അവർ പറയുന്നത്. ഏറ്റവും പ്രിയപ്പെട്ടത് എന്നില്ല, പ്രിയം ഒന്നിലൊതുങ്ങില്ല അത് മാറിക്കൊണ്ടിരിക്കുമെന്നും മല്ലിക അഭിമുഖങ്ങളിൽ വ്യക്തമാക്കുന്നു. അതാണ് മല്ലിക സാരാഭായി. വ്യത്യസ്തവും വിശാലവുമാണ്  എന്നും കാഴ്ചപ്പാടുകൾ. 

രാജ്യത്തെവിടെയും തിരിച്ചറിയുന്ന മേൽവിലാസമുണ്ടായിരുന്നു മല്ലികയ്ക്ക്. അച്ഛന്റെയും അമ്മയുടെയും പേര് പറഞ്ഞാൽ ലഭിക്കുന്ന സ്വീകാര്യത. അവിടെ നിന്നാണ് സ്വന്തം വഴികളിലേക്ക് മല്ലിക ഇറങ്ങിച്ചെല്ലുന്നത്. എത്തപ്പെട്ട ഇടങ്ങളിലെല്ലാം സാന്നിധ്യമറിയിക്കുക മാത്രമായിരുന്നില്ല, സംഭാവന കൂടി നൽകി. അങ്ങനെ  അറിയപ്പെടുന്ന അച്ഛന്റെയും അമ്മയുടെയും അറിയപ്പെടുന്ന മകളായി അവർ സ്വയം വളർന്നു അഹമ്മദാബാദിൽ. മല്ലികയും അമ്മ മൃണാളിനിയും ചേർന്ന് "ദർപ്പണ അക്കാഡമി ഓഫ് പെർഫോർമിങ് ആർട്ട്സ്" എന്ന കലാകേന്ദ്രവും തുടങ്ങി. രാജ്യത്തിന്റെ കലാപാരമ്പര്യത്തിന് മൃണാളിനിയും മല്ലികയും നൽകിയ വലിയ സംഭാവന. 

ADVERTISEMENT

നിർഭയത്വമാണ് മല്ലിക സാരാഭായിയുടെ മുഖമുദ്ര, ആരെയും പേടിയില്ലാത്തതിനാൽ ആരും പറയാത്തതും ചെയ്യാത്തതും ഏറ്റെടുത്തു. എല്ലാത്തിനും അമ്മ മൃണാളിനി ഒപ്പം നിന്നു, ആ കരുതലിനും സ്നേഹത്തിനും നൽകിയ അവസാനത്തെ സമ്മാനമായിരുന്നു 2016 ജനുവരി 21 ന് സബർമതിയുടെ തീരത്ത് ചേതനയറ്റുകിടന്ന മൃണാളിനിക്കു  നൽകിയ നൃത്താഞ്ജലി. ലോകത്തൊരിടത്തും ഒരു മകളും അമ്മയ്ക്ക് നൽകാനിടയില്ലാത്ത ഒരു യാത്രയയപ്പ്. 

നൃത്തവും അഭിനയവും കൊണ്ട് രാജ്യത്തിന് അഭിമാനമാകുന്ന ഒരു കലാകാരി എന്ന നിലയിലായിരുന്നില്ല ഗുജറാത്ത് സർക്കാർ മല്ലികയെ കണ്ടത്. നിരന്തരം വിമർശനമുന്നയിച്ച് വിവാദ നിലപാടുകൾ സ്വീകരിച്ച് അന്നത്തെ മുഖ്യമന്ത്രി മോദിക്ക് മല്ലിക തലേവദനയായി. 2009 പൊതുതെരഞ്ഞെടുപ്പിൽ ഗാന്ധിനഗറിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്ന എൽകെ അദ്വാനിക്കെതിരെ മത്സരിച്ചു തോറ്റു. കെട്ടിവച്ച കാശ് പോയെങ്കിലും ബിജെപിക്കെതിരെ സ്വീകരിച്ച രാഷ്ട്രീയനിലപാടുകളിൽ നിന്ന് അവർ അണുവിട ചലിച്ചില്ല. 2002 ലെ ഗുജറാത്ത് കലാപത്തിൽ മോദിക്കെതിരെ ശക്തമായ നിലപാടാണ് മൃണാളിനിയും മല്ലികയും സ്വീകരിച്ചത്. 

ADVERTISEMENT

ശക്തമായ ഒരു കലാകാരി എന്ന നിലയിൽ മല്ലിക സാരാഭായിയെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവർക്കൊപ്പം അതിരൂക്ഷമായി അവരെ വിമർശിക്കുന്നവരും തള്ളിപ്പറയുന്നവരുമുണ്ട്. നിലപാടുകളുടെ പേരിലായാലും രാഷ്ട്രീയത്തിന്റെ പേരിലായാലും മല്ലികയ്ക്ക് ശത്രുക്കളുമുണ്ട്. കേരളത്തിൽ മല്ലിക സാരാഭായിക്ക് വലിയ ഇടപെടലുകൾക്ക് അവസരം ലഭിച്ചിരുന്നില്ല. സർവകലാശാല വിസിമാരുടെ നിയമനത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിലാണ് അവർ വലിയൊരു ഉത്തരവാദിത്തം ഏറ്റെടുത്ത് കേരളത്തിലെത്തുന്നത്. സർക്കാർ നടത്തുന്ന വിസി നിയമനങ്ങളിൽ അസംതൃപ്തനാണ് കേരള ഗവർണർ. സർക്കാർ–ഗവർണർ പോര് തുടരുന്നതിനിടയിൽ പിണറായി സർക്കാരിന് ലഭിച്ച പിടിവള്ളി കൂടിയാണ് മല്ലിക സാരാഭായി. രാജ്യമറിയുന്ന കലാകേന്ദ്രമാണ് കലാമണ്ഡലം. അവിടെ വിസിയാകാനുള്ള മല്ലികയുടെ യോഗ്യതയെ ആർക്കും ചോദ്യം ചെയ്യാനാകില്ല. കലാകേരളത്തിന് ഗുണകരമാകുമെന്ന ഉറപ്പിലാണ് പിണറായി സർക്കാർ മല്ലികയെ കലാമണ്ഡലത്തിലെത്തിക്കുന്നത്. 

നിസ്സാരക്കാരിയല്ല അമരക്കാരിയായെത്തുന്നത്. കലാമണ്ഡലത്തിലെ വിദ്യാർത്ഥികളും അധ്യാപകരും കാത്തിരിക്കുകയാണ്. മറ്റു കലാലയങ്ങളെ പോലെയല്ല കേരള കലാമണ്ഡലം. അതിപ്പോഴും പലർക്കും ഒരു നൊസ്റ്റാൾജിയയാണ്. ലോകം മുഴുവൻ സഞ്ചരിച്ച് അനീതിക്കും അക്രമങ്ങൾക്കുമെതിരെ ശബ്ദമുയർത്തി ശീലമുള്ള ശക്തയായ ഒരു വനിതാ കലാകാരിയുടെ ഭരണത്തിൽ കലമണ്ഡലം എങ്ങനെ മാറുമെന്നറിയാൻ  കാത്തിരിക്കുന്നവരുണ്ട്.. വ്യക്തിസ്വാതന്ത്ര്യം മാത്രമല്ല സ്ത്രീസ്വാതന്ത്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്ന മല്ലിക കലാമണ്ഡലത്തെ എങ്ങനെയാകും സമീപിക്കുന്നത്. ഓരോ ചലനങ്ങളും കാതോർത്ത് പുറത്തൊരു ആൾക്കൂട്ടമുണ്ട്. മതേതരത്വവും നിഷ്പക്ഷതയുമൊക്കെ കേരളത്തിനു പുറത്തണിയാനുള്ള ആടയാഭരണങ്ങൾ മാത്രമാണ്. ഉള്ളിൽ മലയാളിക്ക് മതമുണ്ട്,  രാഷ്ട്രീയമുണ്ട്, സദാചാരമുണ്ട്. അതുകൊണ്ട് ജാഗ്രതൈ മല്ലിക സാരാഭായി. ഇനിയെല്ലാം നിങ്ങളുടെ കൈകളിലാണ്. 

English Summary: Life Story Of Mallika Sarabai