ആർത്തവ രക്തത്തിൽ നിന്ന് ഫേസ് മാസ്കുമായി യുവതി, അറപ്പുളവാക്കുന്നതെന്ന് വിമർശനം
സൗന്ദര്യത്തിനായി ഏത് വഴിയും സ്വീകരിക്കാന്‍ ചിലര്‍ മടിക്കില്ല. എത്ര കാശു മുടക്കാനും ഇത്തരം സൗന്ദര്യസംരക്ഷകര്‍ തയാറാണ്. എന്നാല്‍ ചില്ലി കാശ് ചിലവില്ലാതെ ആര്‍ത്തവരക്തം കൊണ്ട് മുഖസൗന്ദര്യം വര്‍ധിപ്പിക്കാമെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ്...women, menstruation, menstrual blood, manorama news, manorama online, breaking news, latest news

സൗന്ദര്യത്തിനായി ഏത് വഴിയും സ്വീകരിക്കാന്‍ ചിലര്‍ മടിക്കില്ല. എത്ര കാശു മുടക്കാനും ഇത്തരം സൗന്ദര്യസംരക്ഷകര്‍ തയാറാണ്. എന്നാല്‍ ചില്ലി കാശ് ചെലവില്ലാതെ ആര്‍ത്തവരക്തം കൊണ്ട് മുഖസൗന്ദര്യം വര്‍ധിപ്പിക്കാമെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് ഒരു അമേരിക്കന്‍ യുവതി. അറപ്പുളവാക്കുന്നതെന്ന് പറഞ്ഞ് പലരും ഇതിനെ വിമര്‍ശിക്കുന്നുണ്ടെങ്കിലും പ്രകൃതിദത്തമായ ഫേസ് മാസ്കാണിതെന്നാണ് ഗിന ഫ്രാന്‍സസ് എന്ന 28 കാരിയുടെ പക്ഷം.
അമേരിക്കയിലെ ന്യൂജഴ്സിയിലുളള ഗിന ഫ്രാന്‍സസ് ആദ്യമൊക്കെ ആര്‍ത്തവരക്തത്തെ വൃത്തികെട്ട വസ്തുവായിട്ടായിരുന്നു കണ്ടിരുന്നത്. എന്നാല്‍ പിന്നീട് അതിനെ കുറിച്ച് കൂടുതല്‍ മനസിലാക്കിയപ്പോഴാണ് ഒരു ഫേസ് മാസ്കായി ഉപയോഗിച്ച് നോക്കിയാലോ എന്ന ആശയം ഉദിച്ചതെന്നും ഗിന പറയുന്നു. ആദ്യമായി ആര്‍ത്തവമുണ്ടായപ്പോള്‍ എല്ലാവരില്‍ നിന്നും അത് മറച്ചുപിടിക്കുകയും അതിനെ വെറുക്കുകയും ചെയ്തിരുന്നു. മാത്രമല്ല ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ആര്‍ത്തവത്തെ ക്രമം തെറ്റിക്കാനും വരുതിയില്‍ വരുത്താനും ശ്രമിച്ചിരുന്നു.
എട്ടുവര്‍ഷത്തോളം തുടര്‍ച്ചയായി ഗിന ഗര്‍ഭനിരോധന ഗുളികകള്‍ എടുത്തിരുന്നു. എന്നാല്‍ പിന്നീട് ഗര്‍ഭ നിരോധന ഗുളികകള്‍ എടുക്കുന്നത് ഗിന നിര്‍ത്തി. അത് നിര്‍ത്തിയശേഷം പിന്നീട് ഒരു വര്‍ഷത്തോളം ആര്ത്തവമുണ്ടായില്ല. അപ്പോഴാണ് ആര്‍ത്തവത്തെ കുറിച്ചും ഗര്ഭപാത്രത്തെകുറിച്ചുമെല്ലാം കൂടുതല്‍ മനസിലാക്കുന്നത്. അതോടെയാണ് ഒരു സ്ത്രീയുടെ ഗര്‍ഭപാത്രം എത്ര ശക്തമാണെന്ന് ഗിന തിരിച്ചറിയുന്നത്. ആര്‍ത്തവമെന്നത് സ്ത്രീകള്‍ക്ക് സ്വയം ഉള്‍ക്കൊളളാനും തിരിച്ചറിയാനുമുളള സമയമാണെന്നും ഗിന പറയുന്നു. തന്റെ ആര്‍ത്തവരക്തത്തെ ചെടികള്ക്കുളള മികച്ച വളമായും അതുപോലെ പെയിന്റിംഗ് ചെയ്യാനുമെല്ലാം ഉപയോഗിക്കാറുണ്ടെന്നും ഗിന.
നേരത്തെ റിലെ ഐന്‍ എന്ന ഒരു ടിക് ടോക്കറും ആര്‍ത്തവരക്തത്തിന്റെ ഉപയോഗങ്ങളെകുറിച്ച് പറഞ്ഞ് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. വെളളവുമായി ചേര്‍ത്ത് അവ ചെടി നനയ്ക്കാന്‍ ഉപയോഗിക്കാറുണ്ടെന്നും മുഖത്ത് മാസ്കായി ആര്‍ത്തവരക്തം ഇടാറുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഗിന ഫ്രാന്‍സസിന്റെ വെളിപ്പെടുത്തല്‍. ഏതായാലും ആര്‍ത്തവരക്തം ഉപയോഗിച്ചുളള ഫേസ്മാസ്ക് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
English Summary: 'It's Nourishing For The Skin': Woman Collects Period Blood To Use As Face Mask