വിവാദ പരാമർശങ്ങളുടെ പേരിൽ യുഎസ് ജനപ്രതിനിധിസഭയുടെ സ്വാധീനമുള്ള വിദേശകാര്യ സമിതിയിൽ നിന്ന് ഡെമോക്രാറ്റ് നേതാവ് ഇൽഹാൻ ഒമറിനെ പുറത്താക്കി. സൊമാലി അഭയാർത്ഥിയും യുഎസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ രണ്ട് മുസ്ലിം വനിതകളിൽ ഒരാളുമായ ഇൽഹാൻ ഒമർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യാ വിരുദ്ധ നിലപാടിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാദ പരാമർശങ്ങളുടെ പേരിൽ യുഎസ് ജനപ്രതിനിധിസഭയുടെ സ്വാധീനമുള്ള വിദേശകാര്യ സമിതിയിൽ നിന്ന് ഡെമോക്രാറ്റ് നേതാവ് ഇൽഹാൻ ഒമറിനെ പുറത്താക്കി. സൊമാലി അഭയാർത്ഥിയും യുഎസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ രണ്ട് മുസ്ലിം വനിതകളിൽ ഒരാളുമായ ഇൽഹാൻ ഒമർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യാ വിരുദ്ധ നിലപാടിന്റെ പേരിൽ വിവാദത്തിൽ തുടരുകയാണ്. നരേന്ദ്ര മോദിക്ക് കീഴിലുള്ള സർക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങളെയും മുസ്ലിങ്ങളോടുള്ള പെരുമാറ്റത്തെയും വിമർശിക്കാൻ ജോ ബൈഡൻ ഭരണകൂടം വിമുഖത കാണിക്കുന്നു എന്ന് മുൻപ് തന്നെ ഇൽഹാൻ ആരോപിച്ചിരുന്നു.

ഇസ്രായേൽ വിരുദ്ധ പരാമർശങ്ങളടക്കം ആറ് വിവാദ പ്രസ്താവനകളുടെ അടിസ്ഥാനത്തിലാണ് ഇൽഹാനെ പുറത്താക്കാനായി റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ വോട്ട് രേഖപ്പെടുത്തിയത്. 2022ൽ പാക്കിസ്ഥാൻ അധീന കാശ്മീർ സന്ദർശിച്ചതടക്കം ഇന്ത്യാ വിരുദ്ധമായ പല നിലപാടുകളും ഇൽഹാൻ കൈകൊണ്ടിട്ടുണ്ട്. പാക് സന്ദർശനം അനൗദ്യോഗികവും വ്യക്തിപരവും ആണെന്നും കശ്മീർ വിഷയത്തിലുള്ള അമേരിക്കൻ നിലപാടുമായി ഇൽഹാന്റെ  സന്ദർശനത്തിന് യാതൊരു ബന്ധവുമില്ലെന്നും ബിഡൻ ഭരണകൂടം വ്യക്തമാക്കുകയും ചെയ്തിരുന്നു. പാക് സന്ദർശനത്തിനുശേഷം 2022 ജൂണിൽ യു എസ് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ആക്ട് പ്രകാരം ഇന്ത്യയെ പ്രത്യേക ആശങ്കകളുള്ള രാജ്യമായി കണക്കാക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ഒരു പ്രമേയവും ഇൽഹാൻ അവതരിപ്പിച്ചിരുന്നു. 

ADVERTISEMENT

നിലവിൽ വിദേശകാര്യ സമിതിയുടെ ആഫ്രിക്ക സബ് കമ്മിറ്റിയിലെ  ഉയർന്ന സ്ഥാനത്തുള്ള ഡെമോക്രാറ്റാകാൻ തയ്യാറെടുത്തിരിക്കുന്നതിനിടയാണ്  ഇൽഹാനെ വോട്ടിങ്ങിലൂടെ പുറത്താക്കിയിരിക്കുന്നത്. 2019 ൽ ഇസ്രായേൽ അനുകൂല ലോബി ഗ്രൂപ്പിൽ നിന്നുള്ള പണമാണ് ഇസ്രായേലിനുള്ള യുഎസ് പിന്തുണയുടെ ആധാരം എന്ന തരത്തിൽ ഇൽഹാൻ നടത്തിയ ട്വീറ്റ് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതോടെ അവർ ട്വീറ്റിന് മാപ്പ് പറയുകയും ചെയ്തു. ഇതിനു പുറമേ സെപ്റ്റംബർ 11 ഭീകരാക്രമണത്തെ ഏതൊക്കെയോ ആളുകൾ എന്തൊക്കെയോ കാര്യങ്ങൾ ചെയ്ത ദിവസം എന്ന തരത്തിൽ വ്യാഖ്യാനിച്ചതും പുറത്താക്കൽ നടപടികളുടെ കാരണമായി ജന പ്രതിനിധിസഭയുടെ റിപ്പബ്ലിക്കൻ  സ്പീക്കറായ കെവിൻ മക്കാർത്തി ചൂണ്ടിക്കാട്ടി.

1982 ഒക്‌ടോബർ 4ന് സോമാലിയയിൽ ആഭ്യന്തരയുദ്ധം നടക്കുന്ന സമയത്താണ് ഇൽഹാൻ ജനിച്ചത്. അതിനിടെ കുടുംബത്തിനൊപ്പം സോമാലിയയിൽ നിന്നും പലായനം ചെയ്ത ഇൽഹാൻ നാലുവർഷം കെനിയയിൽ അഭയാർത്ഥിയായി കഴിഞ്ഞ ശേഷമാണ് അമേരിക്കയിലേക്ക് കുടിയേറിയത്. 1997 ൽ മിനിയാപൊളിസിൽ എത്തിയ ഇൽഹാൻ  2016-ൽ മിനിസോട്ട ലെജിസ്ലേച്ചറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ പ്രൊഫൈൽ വളർന്നതിനൊപ്പം  വളരെ വേഗത്തിൽ അവർ ഡെമോക്രാറ്റിക് പാർട്ടിയുടെ ആറംഗ ഇടതുപക്ഷ വിഭാഗത്തിന്റെ ഭാഗമായി മാറുകയും ചെയ്തു.

ADVERTISEMENT

എന്നാൽ 2020-ൽ ഡെമോക്രാറ്റുകൾക്ക് സഭയിൽ ഭൂരിപക്ഷമുണ്ടായപ്പോൾ രണ്ട് റിപ്പബ്ലിക്കൻമാരെ കമ്മിറ്റികളിൽ നിന്ന് പുറത്താക്കിയതിലുള്ള പ്രതികാരമാണിതെന്ന് ഡെമോക്രാറ്റുകളും ഇൽഹാനും പ്രതികരിച്ചു.  അഭയാർത്ഥിയായി യുഎസിലേക്ക് കുടിയേറിയ മുസ്ലീം സ്ത്രീയായതിനാൽ തന്നെ നീക്കം ചെയ്യുകയാണെന്നും ഇൽഹാൻ ചൂണ്ടിക്കാട്ടി.

English Summary: Modi govt critic, member of ‘The Squad’: About Ilhan Omar, Democrat ousted from key US House panel