ഖലിസ്ഥാൻ നേതാവും ‘വാരിസ് പഞ്ചാബ് ദേ’യുടെ തലവനുമായ അമൃത് പാൽ സിങിനെ അമൃത്പാൽ സിങ്ങിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു നിരവധി വാർത്തകളാണ് പുറത്തു വരുന്നത്. അമൃത്പാലിന്റെ ബന്ധങ്ങളെ കുറിച്ചുള്ള വാർത്തകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമൃത്പാലിന്റെ ഭാര്യ....Women, Crime, Khalistan, Amritpal sigh, Kiran Kaur

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഖലിസ്ഥാൻ നേതാവും ‘വാരിസ് പഞ്ചാബ് ദേ’യുടെ തലവനുമായ അമൃത്പാൽ സിങ്ങിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു നിരവധി വാർത്തകളാണ് പുറത്തു വരുന്നത്. അമൃത്പാലിന്റെ ബന്ധങ്ങളെ കുറിച്ചുള്ള വാർത്തകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമൃത്പാലിന്റെ ഭാര്യ കിരൺദീപ് കൗറിനെയും മറ്റുകുടുംബാംഗങ്ങളെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.  ഭാര്യ കിരൺദീപ് കൗർ, പിതാവ് തർസീം സിങ്, അമ്മ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. 

‘ജല്ലുപുർ ഖേദ’ എന്ന ഗ്രാമത്തിലാണ് അമൃത്പാലിന്റെ ഭാര്യ കിരൺ കൗറിനെ ചോദ്യം ചെയ്യുന്നത്. ഇവിടെക്കാണ് അനധികൃത പണം എത്തിയിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. യുകെയിൽ സ്ഥിരതാമസമാക്കിയിരുന്ന കിരൺദീപ് കൗറിനെ ഫെബ്രുവരിയിലാണ് അമൃത്പാൽ വിവാഹം ചെയ്തത്. അമൃത്പാലിനെ വിവാഹം കഴിച്ച ശേഷമാണ് ജല്ലുപുർ ഖേദയിലേക്ക് കിരൺ എത്തുന്നത്. ജലന്ധറിലാണ് കിരണിന്റെ വേരുകൾ. 

ADVERTISEMENT

‘വാരിസ് പഞ്ചാബ് ദേ’യുടെ തലവനായി അമൃത്പാൽ ചുമതലയേറ്റ് മാസങ്ങള്‍ക്കകമായിരുന്നു കിരൺകൗറുമായുള്ള വിവാഹം. അമൃത്പാലിന്റെ പ്രവർത്തനങ്ങൾക്കായി വിദേശത്തു നിന്ന് അനധികൃത ഫണ്ട് എത്തുന്നു എന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് അപ്പോൾ കിരൺ കൗറിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. എന്നാൽ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷവും പൊലീസിനു കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. അനധികൃത പ്രവർത്തനങ്ങൾക്കായി 35 കോടിയുടെ കള്ളപ്പണം അമൃത്പാലിന്റെ കൈകളിലെത്തിയിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. അമൃത്പാലിന്റെയും ഭാര്യയുടെയും പിതാവിന്റെയും മറ്റു കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. 

English Summary: Who is Amritpal Singh's NRI wife Kirandeep, questioned by cops over foreign funds