മകൾ അക്ഷത മൂർത്തി ഋഷി സുനകിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കി എന്ന് സുധ മൂർത്തി. സ്വന്തം ഭർത്താവിനെ താൻ ബിസിനസുകാരനാക്കിയതു പോലെയാണ് ഋഷി സുനകിനെ മകൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കിയതെന്നും സുധ മൂർത്തി പറഞ്ഞു. ഭർത്താക്കന്മാരെ സ്വാധീനിക്കാൻ സ്ത്രീകൾക്കു പ്രത്യേക...Sudha Murthy, Manorama News, Manorama Online, Breaking News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകൾ അക്ഷത മൂർത്തി ഋഷി സുനകിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കി എന്ന് സുധ മൂർത്തി. സ്വന്തം ഭർത്താവിനെ താൻ ബിസിനസുകാരനാക്കിയതു പോലെയാണ് ഋഷി സുനകിനെ മകൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കിയതെന്നും സുധ മൂർത്തി പറഞ്ഞു. ഭർത്താക്കന്മാരെ സ്വാധീനിക്കാൻ സ്ത്രീകൾക്കു പ്രത്യേക കഴിവുണ്ടെന്ന് വിശദീകരിക്കുന്ന സുധ മൂർത്തിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

മകൾ കാരണം ഋഷി ബ്രിട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരിക്കുകയാണെന്ന് സുധ മൂർത്തി പറഞ്ഞു. ‘ഭർത്താവിനെ മാറ്റിയെടുക്കാൻ ഒരുഭാര്യക്ക് എങ്ങനെ കഴിയുമന്നു നോക്കൂ. പക്ഷേ, എനിക്ക് എന്റെ ഭർത്താവിനെ മാറ്റിയെടുക്കാൻ കഴിഞ്ഞില്ല. പക്ഷേ, അദ്ദേഹത്തെ ബിസിനസ്സുകാരനാക്കി മാറ്റി. എന്റെ മകൾ അവളുടെ ഭർത്താവിനെ പ്രധാനമന്ത്രിയാക്കി. ഇതെല്ലാം ഭാര്യയുടെ മഹത്വമാണ്.’– സുധ മൂർത്തി പറയുന്നു. 

ADVERTISEMENT

വ്യാഴാഴ്ചയാണ് ഇൻഫോസിസിനു തുടക്കമായത്. ഞങ്ങളുടെ മരുമകൻ അവരുടെ പൂർവികരുടെ കാലം മുതൽ ഇംഗ്ലണ്ടിലാണ്. അവരെല്ലാം മതവിശ്വാസികളാണ്. എന്തുകൊണ്ടാണ് എല്ലാകാര്യങ്ങളും വ്യാഴാഴ്്ച തുടങ്ങുന്നതെന്ന് വിവാഹശേഷം മരുമകൻ ചോദിച്ചു. രാഘവേന്ദ്ര സ്വാമി വ്യാഴാഴ്ചയാണ് വ്രതമെടുക്കുന്നത്. അത് നല്ലദിസമാണെന്ന് പറഞ്ഞു. മരുമകന്റെ അമ്മ വ്രതമെടുക്കുന്നത് തിങ്കളാഴ്ചയാണ്. മരുമകൻ എല്ലാ വ്യാഴാഴ്ചയുമാണ് വ്രതമെടുക്കുന്നത്. ’– സുധ വ്യക്തമാക്കി. 

സാൻഫോർഡിലെ പഠനകാലത്താണ് ഋഷി സുനകിനെ അക്ഷത പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തിലായി. 2009ൽ ഇന്ത്യയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അക്ഷത–ഋഷി സുനക് ദമ്പതികൾക്ക് രണ്ടു മക്കളും ഉണ്ട്. 

ADVERTISEMENT

English Summary: 'My daughter made her husband a prime minister'