പൂരം ആണുങ്ങളുടേത് മാത്രമല്ല. ഇപ്പോഴെന്നല്ല എന്നും അതു പെണ്ണുങ്ങളുടെ കൂടി സ്വപ്നവും ആശയുമായിരുന്നു. ആലവട്ടം,വെഞ്ചാമരം തുടങ്ങിയ എല്ലാ നിർമാണ മേഖലയിലും പുരുഷന്മാരാണെന്നു പറയുന്നവർ ഒന്നിവിടേക്ക് നോക്കണം. ഇതു ഉഷാ പുളിക്കൽ ...Women, Manorama News, Manorama Online, Malayalam news, Breaking news, Latest news, MalayalamNews

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂരം ആണുങ്ങളുടേത് മാത്രമല്ല. ഇപ്പോഴെന്നല്ല എന്നും അതു പെണ്ണുങ്ങളുടെ കൂടി സ്വപ്നവും ആശയുമായിരുന്നു. ആലവട്ടം,വെഞ്ചാമരം തുടങ്ങിയ എല്ലാ നിർമാണ മേഖലയിലും പുരുഷന്മാരാണെന്നു പറയുന്നവർ ഒന്നിവിടേക്ക് നോക്കണം. ഇതു ഉഷാ പുളിക്കൽ . തൃശൂർ പൂരത്തിന് പാറമേക്കാവ് ദേവിയുടെ കോലത്തിൽ  തിടമ്പിന്  പിറകിലെ തിരുവുടയാട വർഷങ്ങളായി നിർമിക്കുന്നത് ഇവരാണ്. 

ADVERTISEMENT

ഇരുപതു കൊല്ലമായി ഉഷ തിരുവുടയാട തുന്നുന്നുണ്ട്.  ഒരു വിഷുക്കാലത്ത് കൗതുകത്തിന്റെ പേരിലാണ് ഉഷ തിരുവുടയാട തുന്നിത്തുടങ്ങിയത്. വിഷുക്കണി ഒന്നു കളർഫുള്ളാക്കുക മാത്രമായിരുന്നു  ഉദ്ദേശ്യം. ഇതു കണ്ട പരിസരവാസികളിൽ ചിലർ  ആവശ്യവുമായെത്തി. അതോടെ ആവേശമായി. ആറ്റുകാലടക്കമുള്ള കേരളത്തിലെ  പ്രധാന ക്ഷേത്രങ്ങളിലേക്കെല്ലാം ഇവർ തിരുവുടയാട തുന്നി നൽകിയിട്ടുണ്ട്. ആറന്മുള വള്ളംകളിയിൽ  ഇവർ തുന്നിയ പതിനഞ്ചോളം ആടകളാണ്  എഴുന്നള്ളിപ്പിൽ വച്ചത്. അതു പിന്നീട് വളർന്നു  ഇന്നു വിദേശരാജ്യങ്ങളിലേക്കു പോലും തിരുവുടയാട കയറ്റി അയയ്ക്കുന്നുണ്ട് ഈ 73 വയസ്സുകാരി. ഒരു തിരുവുടയാട നിർമിക്കാൻ  ഏകദേശം അരമണിക്കൂർ വേണം. ശ്രദ്ധിച്ചു തുന്നണം. അത്ര ക്ഷമയുണ്ടായാൽ മാത്രമേ ഭംഗിയായി തിരുവുടയാട തുന്നാനാകൂ എന്നാണ് ഇവർ പറയുന്നത്. ആദ്യം ഒരു വിനോദമായിരുന്നെങ്കിലും ഇന്നിവർക്കിതൊരു പുണ്യം കൂടിയാണ്.പ്രാർഥന പോലെ ചെയ്യുന്ന കർമം.  ഭർത്താവും മക്കളുമടങ്ങുന്ന കുടുംബം പൂർണപിന്തുണ നൽകുന്നുണ്ട്. പൂരം തന്റേതുകൂടിയാണെന്ന ഒരു ഉറപ്പിക്കൽ കൂടിയാണ് ഉഷയ്ക്ക് ഈ കർമം. അതു കൊണ്ട് ഒരു വിദേശയാത്രയുടെ തിരക്കിനിടയിലും   ഉഷ   ഉറപ്പിച്ചു പറയുന്നു പൂരം കഴിയുന്നതിനു മുൻപ് നാട്ടിലെത്തണം..ഇത്തവണയും സമർപ്പിക്കണം ഒരു തിരുവുടയാട.

ADVERTISEMENT

English Summary: Thrissur Pooram Special Story

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT