പരസ്യമായി നഗ്നതാ പ്രദർശനം നടത്തിയ വ്യക്തിക്കെതിരെ വെളിപ്പെടുത്തലുമായി പെൺകുട്ടി. ഡ്രൈവറും കണ്ടക്ടറും ബസിലുണ്ടായിരുന്ന ഒരു നിയമവിദ്യാർഥിനിയും മാത്രമാണ് ഒപ്പം നിന്നത്. ബാക്കിയാത്രക്കാരെല്ലാം നിശബ്ദരായിരുന്നെന്നും പെൺകുട്ടി വ്യക്തമാക്കി. പെൺകുട്ടിയുടെ വാക്കുകൾ ‘തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് കയറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരസ്യമായി നഗ്നതാ പ്രദർശനം നടത്തിയ വ്യക്തിക്കെതിരെ വെളിപ്പെടുത്തലുമായി പെൺകുട്ടി. ഡ്രൈവറും കണ്ടക്ടറും ബസിലുണ്ടായിരുന്ന ഒരു നിയമവിദ്യാർഥിനിയും മാത്രമാണ് ഒപ്പം നിന്നത്. ബാക്കിയാത്രക്കാരെല്ലാം നിശബ്ദരായിരുന്നെന്നും പെൺകുട്ടി വ്യക്തമാക്കി. 

പെൺകുട്ടിയുടെ വാക്കുകൾ

ADVERTISEMENT

‘തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് കയറി. അങ്കമാലി എത്താറായപ്പോൾ ഞാൻ ഉറങ്ങി. തൊട്ടടുത്ത സീറ്റിൽ ഇയാള്‍ ഇരുന്നു. എവിടേക്കാണ് പോകുന്നതെന്ന് എന്നോട് ചോദിച്ചു. അയാളുടെ കൈ എന്റെ ശരീരത്തിൽ സ്പർശിച്ചതായി എനിക്കു തോന്നി. പിന്നീട് അയാൾ അയാളുടെ വസ്ത്രത്തിനകത്തേക്ക് കയ്യിട്ടു. അപ്പോൾ എനിക്ക് അസ്വസ്ഥത തോന്നി ഞാൻ പുറത്തേക്ക് നോക്കിയിരുന്നു. പിന്നീട് അയാൾ സിപ് ഓപ്പൺ ചെയ്ത് സ്വയംഭോഗം ചെയ്യാൻ തുടങ്ങി. ഞാൻ എന്റെ സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞു. അപ്പോൾ സുഹൃത്താണ് എന്നോട് വിഡിയോ എടുക്കാൻ പറഞ്ഞത്. പിന്നീടാണ് ആ വിഡിയോയിൽ കാണുന്നതൊക്കെ സംഭവിച്ചത്. ഞാൻ ഒച്ചവയ്ക്കാൻ തുടങ്ങിയപ്പോൾ അയാൾ ഇറങ്ങി ഓടാൻ തയാറായി നിൽക്കുകയായിരുന്നു. അതുവരെ തനിക്കു പേടിയില്ലെന്നായിരുന്നു അയാൾ പറഞ്ഞത്. അതിനു ശേഷം കണ്ടക്ടറിനെ തള്ളിയിട്ട് അയാൾ ഓടി. യാത്രക്കാരൊന്നും ഇടപെട്ടില്ല. ഡ്രൈവറും കണ്ടക്ടറും തന്നെയാണ് ഓടിച്ചെന്ന് അയാളെ പിടിച്ചത്. മറ്റുയാത്രക്കാരെല്ലാം വളരെ നിശബ്ദരായിരുന്നു. ഡ്രൈവറും കണ്ടക്ടറും ഒപ്പം നിന്നതുകൊണ്ടുമാത്രമാണ് അയാളെ പിടിക്കാനായത്. അല്ലെങ്കില്‍ ഒന്നും സംഭവിക്കില്ലായിരുന്നു. അത് എന്റെ ഇന്‍സ്റ്റഗ്രാമിൽ ഒരു വിഡിയോ മാത്രമായി ചുരുങ്ങുമായിരുന്നു. നിയമവിദ്യാർഥിനിയായ ഒരു കുട്ടി മാത്രമാണ് ഒപ്പം നിന്നത്. ഞാൻ സാക്ഷി ഒപ്പിടാം എന്ന് ആ പെൺകുട്ടി മാത്രമാണ് പറഞ്ഞത്. 

ADVERTISEMENT

പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ അവർ ഇക്കാര്യം പലവട്ടം പറയിപ്പിച്ചതായും പെൺകുട്ടി പറയുന്നു. ‘അവർക്ക് ഞാൻ കള്ളം പറയുകയാണെന്നു തോന്നിയിട്ടാകാം അങ്ങനെ ചെയ്തത്. പിന്നെ എസ്ഐയുടെ അടുത്തു പോയി പരാതി നൽകി. ആ പെൺകുട്ടിയും എനിക്കൊപ്പം ഉണ്ടായിരുന്നു.’ അയാളുടെ മുഖം കാണുന്ന വിധത്തിൽ തന്നെ ആ വിഡിയോ പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചതായും പെൺകുട്ടി വ്യക്തമാക്കി.