ഊർജത്തിരയിളകുന്ന ചുവടുകൾ; വിസ്മയമായി വീരനടനം
ചലച്ചിത്ര താരം നവ്യ നായർ അന്നു ഈ കലാരൂപത്തിന് വീരനടനം എന്ന പേരാണ് കൂടുതൽ ചേരുകയെന്നു പറഞ്ഞിരുന്നു. അതോടെ സംഘം ഈ പേരിലേക്കു മാറി. ജിൻസി കണ്ണന്റെയും സിന്ധു മാധവരാജിന്റെയും നേതൃത്വത്തിൽ 16 അംഗങ്ങളാണ് ആലിങ്ങലമ്മ സംഘത്തിലുള്ളത്. 14 വയസ്സുള്ളവർ മുതൽ അമ്മമാർ വരെ ഈ സംഘത്തിലുണ്ട്. നയന കണ്ണൻ, അമൃത ശശീന്ദ്ര ബാബു എന്നിവരാണു നൃത്തം ചിട്ടപ്പെടുത്തുന്നത്

ഭൂതനാഥ സദാനന്ദാ
സർവഭൂത ദയാപരാ
രക്ഷ, രക്ഷ, മഹാബാഹോ
ശാസ്ത്രേതുഭ്യം നമോ നമഃ
പാട്ടിനൊത്ത് ആലിങ്ങലമ്മ സംഘം ചുവടുവയ്ക്കുമ്പോൾ ആടാതിരിക്കാൻ നമുക്കുമാകില്ല. പാട്ടുകൾ മാറി മാറി വരികയും താളം മുറുകുകയും ചുവടുകൾക്കും കൈകൊട്ടിനും വേഗം കൂടുകയും ചെയ്യുമ്പോൾ പ്രത്യേകിച്ചും. എന്തൊരു ഊർജമാണ് ഈ നടനത്തിന്! അതു കാണികളിലേക്കു പകരുന്ന ആവേശം പോലെ തന്നെ!.
അഞ്ചു കൊല്ലം മുൻപു പെരിഞ്ഞനം സ്വദേശി ജിൻസി കണ്ണൻ ആരംഭിച്ച തിരുവാതിര സംഘമാണ് ഇത്. വ്യത്യസ്തത വേണമെന്നു തോന്നിയപ്പോഴാണു ഹിറ്റ് ഗാനങ്ങളുമായി കൈകൊട്ടിക്കളിയുടെ മാതൃകയിൽ ഒരു നൃത്തരൂപം അവതരിപ്പിച്ചാലോയെന്നു ചിന്തിച്ചത്. പെരിഞ്ഞനത്തെ ഓണാഘോഷത്തോടനുബന്ധിച്ച് നാടൻ പാട്ടുകളും ഭക്തിഗാനങ്ങളും കോർത്തിണക്കി അവതരിപ്പിച്ചു. ആളുകൾക്ക് അതു ഇഷ്ടമായെന്നു മനസ്സിലായതോടെ ആവേശമായി.
പരിപാടി അവതരിപ്പിക്കാൻ വിവിധ ഇടങ്ങളിൽ നിന്നു ക്ഷണം വന്നു. കഴിമ്പ്രം ബീച്ച് ഫെസ്റ്റിൽ സംഘം അവതരിപ്പിച്ച പരിപാടി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സന്ദീപ് പോത്താനി പകർത്തി. ജനുവരിയിൽ കിഴക്കേടം ഉമാമഹേശ്വരി ക്ഷേത്രത്തിൽ അവതരിപ്പിച്ച പരിപാടിയും അദ്ദേഹം പകർത്തി. ഇതു പെട്ടെന്നു തന്നെ വൈറലായി.
തിരുവാതിരയോ കുത്തിയോട്ടമോ വട്ടക്കളിയോ ഓണക്കളിയോ, എന്താണിവർ കളിക്കുന്നതെന്നു സംശയമുയർന്നിരുന്നു. വീരനാട്യം എന്ന പേരു നിർദേശിച്ചതു സന്ദീപാണ്.
തുഞ്ചൻപറമ്പിൽ നിന്നും
ഒരു പഞ്ചവർണക്കിളി ചൊല്ലി
കേൾക്കണോ പ്രിയ കൂട്ടരേ..
അവൾ കൊഞ്ചിപ്പറഞ്ഞ കഥ
അവൾ കൊഞ്ചിക്കൊഞ്ചി പറഞ്ഞ കഥ
സെറ്റുമുണ്ടുടുത്ത്, പൂചൂടി വീരനാട്യം പല വേദികളിൽ അവതരിപ്പിച്ചു. മഴവിൽ മനോരമയിലെ കിടിലം പരിപാടിയിലും എത്തി. ചലച്ചിത്ര താരം നവ്യ നായർ അന്ന് ഈ കലാരൂപത്തിന് വീരനടനം എന്ന പേരാണ് കൂടുതൽ ചേരുകയെന്നു പറഞ്ഞിരുന്നു. അതോടെ സംഘം ഈ പേരിലേക്കു മാറി.
ജിൻസി കണ്ണന്റെയും സിന്ധു മാധവരാജിന്റെയും നേതൃത്വത്തിൽ 16 അംഗങ്ങളാണ് ആലിങ്ങലമ്മ സംഘത്തിലുള്ളത്. പതിനാലുകാർ മുതൽ അമ്മമാർ വരെ ഈ സംഘത്തിലുണ്ട്. നയന കണ്ണൻ, അമൃത ശശീന്ദ്ര ബാബു എന്നിവരാണു നൃത്തം ചിട്ടപ്പെടുത്തുന്നത്. കേരളത്തിൽ നാൽപതിലേറെ സ്റ്റേജുകളിൽ പരിപാടി അവതരിപ്പിച്ചു. കേരളത്തിനു പുറത്തുനിന്നും പരിപാടി അവതരിപ്പിക്കാൻ ക്ഷണമുണ്ട്. കൂടുതൽ വളരണമെന്ന സ്വപ്നത്തിനൊപ്പം, കൂടുതൽ പുതുമയ്ക്കായുള്ള അന്വേഷണത്തിലാണ് ആലിങ്ങലമ്മ സംഘം.
Content Summary: Veera Nadanam Dance by Alingalamma Dance Group