കേരളത്തിലെ ക്ഷേമ പദ്ധതികൾ അനവധിയാണ്. ജനങ്ങളുടെ സുരക്ഷയും ജീവിതവും മെച്ചപ്പെടുത്തുന്നതിലേക്കായി സർക്കാർ പല പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും അവയെപ്പറ്റി വ്യക്തമായ ധാരണ പലര്‍ക്കുമുണ്ടാകാറില്ല. അതുകൊണ്ടുതന്നെ അവ ഉപയോഗപ്പെടുത്താൻ ഒരുപാട് പേർക്ക് കഴിഞ്ഞിട്ടുമില്ല. ഭിന്നശേഷിക്കാർ,

കേരളത്തിലെ ക്ഷേമ പദ്ധതികൾ അനവധിയാണ്. ജനങ്ങളുടെ സുരക്ഷയും ജീവിതവും മെച്ചപ്പെടുത്തുന്നതിലേക്കായി സർക്കാർ പല പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും അവയെപ്പറ്റി വ്യക്തമായ ധാരണ പലര്‍ക്കുമുണ്ടാകാറില്ല. അതുകൊണ്ടുതന്നെ അവ ഉപയോഗപ്പെടുത്താൻ ഒരുപാട് പേർക്ക് കഴിഞ്ഞിട്ടുമില്ല. ഭിന്നശേഷിക്കാർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ ക്ഷേമ പദ്ധതികൾ അനവധിയാണ്. ജനങ്ങളുടെ സുരക്ഷയും ജീവിതവും മെച്ചപ്പെടുത്തുന്നതിലേക്കായി സർക്കാർ പല പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും അവയെപ്പറ്റി വ്യക്തമായ ധാരണ പലര്‍ക്കുമുണ്ടാകാറില്ല. അതുകൊണ്ടുതന്നെ അവ ഉപയോഗപ്പെടുത്താൻ ഒരുപാട് പേർക്ക് കഴിഞ്ഞിട്ടുമില്ല. ഭിന്നശേഷിക്കാർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ ക്ഷേമ പദ്ധതികൾ അനവധിയാണ്. ജനങ്ങളുടെ സുരക്ഷയും ജീവിതവും മെച്ചപ്പെടുത്തുന്നതിലേക്കായി സർക്കാർ പല പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും അവയെപ്പറ്റി വ്യക്തമായ ധാരണ പലര്‍ക്കുമുണ്ടാകാറില്ല. അതുകൊണ്ടുതന്നെ അവ ഉപയോഗപ്പെടുത്താൻ ഒരുപാട് പേർക്ക് കഴിഞ്ഞിട്ടുമില്ല. ഭിന്നശേഷിക്കാർ, സ്ത്രീകൾ, വയോജനങ്ങൾ കുട്ടികൾ എന്നിവർക്കായുള്ള ക്ഷേമപദ്ധതികളെപ്പറ്റി വായിക്കാം.

സ്ത്രീകൾക്കുള്ള പദ്ധതികൾ

ADVERTISEMENT

അഭയകിരണം

∙സ്വന്തമായി വീടോ, സ്ഥിര വരുമാനമോ ഇല്ലാത്ത, അഭയ സ്ഥാനമില്ലാതെ കഴിയുന്ന വിധവകളായ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താനും അവരെ സംരക്ഷിക്കുന്നതിനുമായി ആരംഭിച്ച പദ്ധതി.

∙പദ്ധതി പ്രകാരം വിധവകളെ സംരക്ഷിക്കുന്ന കുടുംബത്തിലെ ഉത്തരവാദിത്തപ്പെട്ട വ്യക്തിക്കു പ്രതിമാസം 1000 രൂപ ധനസഹായം നൽകും.

∙ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുന്ന അഗതികളായ സ്ത്രീകൾക്കു 50 വയസ്സിനു മേൽ പ്രായം വേണം. വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപ കവിയരുത്. ഇവർക്കു പ്രായപൂർത്തിയായ മക്കളുള്ളവരോ സർവീസ് പെൻഷൻ, ഫാമിലി പെൻഷൻ എന്നിവ കൈപ്പറ്റുവന്നവരോ ആകരുത്.

ADVERTISEMENT

മംഗല്യ

∙ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വിധവകൾ, നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തിയവർ എന്നിവരുടെ പുനർവിവാഹത്തിന് 25,000 രൂപ ധനസഹായം നൽകുന്ന പദ്ധതി.

∙വിധവകൾ, നിയമപ്രകാരം വിവാഹമോചനം നേടിയവർ, ഭർത്താവ് ഉപേക്ഷിച്ച് 7 വർഷം കഴിഞ്ഞവർ, ഭർത്താവിനെ കാണാതായി 7 വർഷം കഴിഞ്ഞവർ എന്നീ വിഭാഗങ്ങളി‍പ്പെടുന്ന ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള 18 നും 50 നും മധ്യേ പ്രായമുള്ളവരെയാണു പദ്ധതിയിലേക്കു പരിഗണിക്കുന്നത്.

∙പുനർവിവാഹം നിയമപ്രകാരം റജിസ്റ്റർ ചെയ്യുകയും വിവാഹം കഴിഞ്ഞു 6 മാസത്തിനകം അപേക്ഷ സമർപ്പിക്കുകയും വേണം.

ADVERTISEMENT

സഹായഹസ്തം

∙സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്കു സ്വയം തൊഴിൽ കണ്ടെത്താൽ ധനസഹായം നൽകുന്ന പദ്ധതി.

∙2018 സെപ്റ്റംബർ 11 നു നിലവിൽ വന്ന സഹായഹസ്തം പദ്ധതിയിലൂടെ 

30,000 രൂപ ഒറ്റത്തവണ സഹായമായി അനുവദിക്കും. ഒരു ജില്ലയിൽ 10 പേർക്കു വീതമാണു സഹായം.

∙സഹായഹസ്തം പദ്ധതിയുടെ ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ ചെയർപഴ്സൺ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കൺവീനർ ജില്ലാ വനിതാ ശിശു വികസന ഓഫിസറുമാണ്.

∙വിധവകളെക്കൂടാതെ വിവാഹമോചിതർ, ഭർത്താവ് ഉപേക്ഷിച്ചവർ എന്നിവരും ഈ പദ്ധതി മുഖാന്തരം ധനസഹായത്തിന് അർഹരാണ്.

∙ഗുണഭോക്താവിന്റെ വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ താഴെയാകണം. സംരംഭം ഒറ്റയ്ക്കോ സംഘമായോ നടത്താം.

ഭിന്നശേഷിക്കാർക്കുള്ള പദ്ധതികൾ

വിദ്യാജ്യോതി

∙ഭിന്നശേഷി വിദ്യാർഥികൾക്ക് യൂണിഫോം, പഠനോപകരണങ്ങൾ എന്നിവ വാങ്ങുന്നതിനായി ധനസഹായം നൽകുന്ന പദ്ധതി.

∙വിദ്യാജ്യോതി പദ്ധതി പ്രകാരം സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കു ധനസഹായം ലഭിക്കും.

∙ 9, 10 ക്ലാസുകളിലെ വിദ്യാർഥികൾക്കു പഠനോപകരണങ്ങൾക്ക് 1000 രൂപ യൂണിഫോമിന് 1500 രൂപ.

∙ പ്ലസ് വൺ, പ്ലസ് ടു, പോളിടെക്നിക് വിദ്യാർഥികൾക്കു പഠനോപകരണങ്ങൾക്ക് 2000 രൂപ, യൂണിഫോമിന് 1500 രൂപ.

∙ഡിഗ്രി ഡിപ്ലോമ, പ്രഫഷനൽ കോഴ്സ് ചെയ്യുന്നവർക്ക് പഠനോപകരണങ്ങൾക്ക് 3000 രൂപ.

∙ബിപിഎൽ വിദ്യാർഥികൾക്കു മുൻഗണന നൽകുന്ന വിദ്യാജ്യോതി പദ്ധതിയിൽ ധനസഹായം ലഭിക്കുന്നതിനു വരുമാന പരിധി ബാധകമല്ല.

വിദ്യാകിരണം

∙ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കൾക്കു വിദ്യാഭ്യാസ സഹായം നൽകുന്ന പദ്ധതി.

∙വിദ്യാകിരണം പദ്ധതി പ്രകാരം കുട്ടികൾക്കു ക്ലാസുകളുടെ അടിസ്ഥാനത്തിൽ 10 മാസത്തേക്കു സ്കോളർഷിപ് ലഭിക്കും.

∙1 മുതൽ 5 വരെ ക്ലാസുകളിലെ കുട്ടികൾക്ക് 300 രൂപ, 6 മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്ക് 500 രൂപ,  പ്ലസ് വൺ, ഐടിഐ, തത്തുല്യമായ മറ്റ് കോഴ്സുകളിലെ വിദ്യാർഥികൾക്ക് 750 രൂപ, ഡിഗ്രി, ബിരുദാനന്തര ബിരുദം, പ്രഫഷനൽ കോഴ്സ് വിദ്യാർഥികൾക്ക് 1000 രൂപ.

∙വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുന്ന വിദ്യാർഥികളുടെ മാതാപിതാക്കളുടെ വൈകല്യത്തിന്റെ തോത് 40 ശതമാനമോ അതിന് മുകളിലോ ആയിരിക്കണം.

∙ ഒരു അപേക്ഷകന്റെ 2 കുട്ടികൾക്കു മാത്രമേ സ്കോളർഷിപ് അനുവദിക്കുകയുള്ളൂ. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

∙ മറ്റു പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നവർക്ക് വിദ്യാകിരണം പ്രകാരം സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കില്ല.

വിജയാമൃതം

∙ ന്യൂനതകളോട് പൊരുതി ബിരുദ / ബിരുദാനന്തര / പ്രഫഷനൽ കോഴ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാർക്ക് പ്രോത്സാഹനം എന്ന തരത്തിൽ ക്യാഷ് അവാർഡ് നൽകുന്ന പദ്ധതി.

∙ബിരുദ തലത്തിൽ ആർട്സ് വിഷയത്തിൽ കുറഞ്ഞത് 60 ശതമാനവും ശാസ്ത്ര വിഷയങ്ങളിൽ 80 ശതമാനവും മാർക്ക് കരസ്ഥമാക്കിയവരാണു പദ്ധതിയുടെ ഗുണഭോക്താക്കൾ.

∙ബിരുദാനന്തര ബിരുദ / പ്രഫഷനൽ കോഴ്സുകൾക്ക് കുറഞ്ഞത് 60% മാർക്ക് സ്വന്തമാക്കിയവരാണു പദ്ധതിയുടെ ഗുണഭോക്താക്കൾ.

മാതൃജ്യോതി

∙ഭിന്നശേഷിക്കാരായ അമ്മമാർക്കു പ്രസവാനന്തരം കുഞ്ഞിനെ (കുഞ്ഞിന് 2 വയസ്സ് ആകുന്നതു വരെ) പരിപാലിക്കാനുള്ള ധനസഹായ പദ്ധതി.

∙ഗുണഭോക്താക്കൾക്ക് 40 ശതമാനമോ അതിന് മുകളിലോ ഭിന്നശേഷി ഉണ്ടായിരിക്കണം. വരുമാന പരിധി ഒരുലക്ഷം രൂപ.

∙ഭിന്നശേഷിക്കാരായ അമ്മമാർക്കു പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി സാമൂഹ്യ നീതി വകുപ്പ് മുഖേന പ്രതിമാസം 2000 രൂപ ധനസഹായം അനുവദിക്കും.

നിരാമയ

∙ഭിന്നശേഷിക്കാർക്കായി ഏർപ്പെടുത്തിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണു നിരാമയ.

∙നാഷനൽ ട്രസ്റ്റ് ആക്ട് പ്രകാരം റജിസ്റ്റർ ചെയ്ത സംഘടനകൾ വഴി നടപ്പിലാക്കുന്ന സ്കീമുകളിൽ പ്രധാനപ്പെട്ട  പദ്ധതിയിലൂടെ ഒരു ലക്ഷം രൂപ വരെ വാർഷിക ചികിത്സാ ചെലവ് ലഭിക്കും.

∙നിരാമയ പദ്ധതിയിൽ ചേരുന്നതിനു ബിപിഎൽ വിഭാഗം 250 രൂപയും എപിഎൽ വിഭാഗം 500 രൂപയും പ്രീമിയം അടയ്ക്കണം. എല്ലാ വർഷവും ഏപ്രിൽ 1 മുതൽ  മാർച്ച് 31 വരെയാണു പദ്ധതി കാലാവധി.

കുട്ടികൾക്കുള്ള  പദ്ധതികൾ

കാൻസർ സുരക്ഷ

∙18 വയസ്സിനു താഴെയുള്ള കാൻസർ ബാധിതരായ കുട്ടികൾക്കു സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി.

∙ദീർഘകാലത്തേയ്ക്കു ചെലവേറിയ ചികിത്സ തേടിവരുന്നവർക്കു ചെലവ് പരിമിതപ്പെടുത്തിയിട്ടില്ല.

∙2008 നവംബർ ഒന്നിന് ശേഷം കാൻസർ ചികിത്സയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള 18 വയസ്സിന് താഴെയുള്ള കുട്ടികളാണ് ഗുണഭോക്താക്കൾ.

∙ചികിത്സ ആരംഭിച്ചതിനുശേഷം 18 വയസ്സ് പൂർത്തിയാവുകയാണെങ്കിൽ പദ്ധതിയുടെ സഹായങ്ങൾ 19 വയസ്സ് വരെ മാത്രമായിരിക്കും നീട്ടി നൽകുക.

താലോലം

∙ഹൃദയ സംബന്ധമായ രോഗങ്ങൾ, നാഡീരോഗങ്ങൾ, സെറിബ്രൽ പാൾസി, ഓട്ടിസം, അസ്ഥി വൈകല്യങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾ ബാധിച്ച 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കു സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി.

∙2010 ജനുവരി ഒന്നിനാണു താലോലം പദ്ധതി പ്രാബല്യത്തിൽ വന്നത്. ഒരു രോഗിക്കു പ്രാഥമിക സഹായത്തിന് 50,000 രൂപ ലഭിക്കും.

∙ചികിത്സാ ചെലവുകൾ വഹിക്കാൻ കഴിയാത്ത കുടുംബങ്ങളിലെ കുട്ടികൾക്ക് എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.

∙അതത് ആശുപത്രികളിൽ നിയോഗിച്ചിട്ടുള്ള സുരക്ഷാ മിഷൻ കൗൺസിലർമാരുടെ സാമ്പത്തിക സാമൂഹ്യ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണു സഹായം.

സ്നേഹപൂർവം

∙മാതാപിതാക്കൾ ഇരുവരും അഥവാ ഒരാൾ മരിച്ചു പോവുകയും ജീവിച്ചിരിക്കുന്നയാൾക്കു സാമ്പത്തിക പരാധീനത മൂലം സംരക്ഷണം സാധ്യമാകാതെ വരികയും ചെയ്യുന്ന കുട്ടികൾക്കായുള്ള പദ്ധതി.

∙അനാഥാലയങ്ങളിൽ അയയ്ക്കുന്നതിനു പകരം സ്വഭവനങ്ങളിലോ ബന്ധുഭവനങ്ങളിലോ താമസിപ്പിച്ചു വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാൻ പ്രതിമാസ ധനസഹായം നൽകും.

∙സമൂഹത്തിലെ അനാഥ കുട്ടികളെ തിരിച്ചറിഞ്ഞ് അതിൽ ആവശ്യക്കാരെ കണ്ടെത്തി സാമൂഹ്യപരിരക്ഷ ഉറപ്പു വരുത്താൻ ഉദ്ദേശിക്കുന്ന പദ്ധതിയാണിത്.

∙അനാഥാലയത്തിനു പകരം കുടുംബ പശ്ചാത്തലത്തിൽ തന്നെ ജീവിച്ചു സമൂഹത്തിലെ മറ്റു കുട്ടികളെപ്പോലെ അടിസ്ഥാന വിദ്യാഭ്യാസം, പോഷണം എന്നിവ ലഭ്യമാക്കാനാണു പദ്ധതി ലക്ഷ്യമിടുന്നത്.

വയോജനങ്ങൾക്കുള്ള പദ്ധതികൾ

മന്ദഹാസം

∙വാർധക്യത്തിൽ കൃത്രിമ പല്ലുകൾ വയ്ക്കാനുള്ള സാഹചര്യം ഇല്ലാതെ പോകുന്ന ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 60 വയസ്സ് പൂർത്തിയായവർക്ക് സൗജന്യമായി കൃത്രിമ ദന്തനിര വച്ചു കൊടുക്കുന്ന പദ്ധതി.

∙പല്ലുകൾ പൂർണമായി നഷ്ടപ്പെട്ടവരെയും പല്ലുകൾ ഭാഗികമായി നഷ്ടപ്പെട്ടു ഉപയോഗയോഗ്യം അല്ലാതായരെയുമാണു പദ്ധതിയിലേക്കു പരിഗണിക്കുക.

സായംപ്രഭ ഹോം

∙തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തി വരുന്ന പകൽ പരിപാലന കേന്ദ്രങ്ങളിലൂടെ മുതിർന്ന പൗരന്മാർക്കു വിവിധ സേവനങ്ങൾ ലഭ്യമാക്കാനായി സാമൂഹികനീതി വകുപ്പ് ആരംഭിച്ച പദ്ധതി.

∙മുതിർന്ന പൗരൻമാർ വീടുകളിൽ അനുഭവിക്കുന്ന ഒറ്റപ്പെടലുകൾ ഒഴിവാക്കുക, പോഷകാഹാരം ഉറപ്പു വരുത്തുക, മാനസിക ഉല്ലാസ പരിപാടികളിൽ പങ്കാളികളാക്കുക, കൗൺസലിങ് സേവനം ലഭ്യമാക്കുക, നിയമ സഹായങ്ങൾ ലഭ്യമാക്കുക, യോഗ, മെഡിറ്റേഷൻ എന്നിവ നൽകി മാനസികാരോഗ്യം നിലനിർത്തുക തുടങ്ങിയ സേവനങ്ങളാണു പദ്ധതിയുടെ ലക്ഷ്യം.

∙ 60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരൻമാരെയാണ് ഗുണഭോക്താക്കളായി പരിഗണിക്കുന്നത്.

വയോമിത്രം

∙സംസ്ഥാനത്തു വയോജന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുതിർന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന്  ഊന്നൽ നൽകിയാരംഭിച്ച പദ്ധതി.

∙65 വയസ്സിനു മുകളിൽ പ്രായമുള്ള വ്യക്തികൾക്കാണു വയോമിത്രം പദ്ധതി പ്രകാരം സൗജന്യ സേവനങ്ങൾക്ക് അർഹത.

∙പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സംയുക്ത സംരംഭമായാണു പദ്ധതി നടപ്പിലാക്കിയത്.

∙മൊബൈൽ ക്ലിനിക്കുകൾ, പാലിയേറ്റീവ് കെയർ, ഹെൽപ് ഡെസ്ക്, കൗൺസലിങ് സേവനം, സൗജന്യ മരുന്നുകൾ എന്നിവയും വയോമിത്രം പദ്ധതിയുടെ ഭാഗമായുണ്ട്.

Content Summary: Welfare Schemes in Kerala for Women, Kids, Differently abled, elderly people