നമുക്ക് എല്ലാവർക്കും ഹോബികളുണ്ട്. ചിലർക്ക് വായന, ചിലർക്ക് പാട്ടു കേൾക്കൽ, ചിലർക്ക് ഡാൻസ്. ചിലരാവട്ടെ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്, ചില വീട്ടമ്മമാർ പാചകത്തിൽ രസം കണ്ടെത്തും. ഇതൊന്നും നമ്മളെ സംബന്ധിച്ച് അത്ര വലിയ ചെലവേറിയ ഹോബികളല്ലതാനും. എന്നാൽ ഹോബിയുടെ പേരിൽ ഒരു ദിവസം 70 ലക്ഷം രൂപ വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമുക്ക് എല്ലാവർക്കും ഹോബികളുണ്ട്. ചിലർക്ക് വായന, ചിലർക്ക് പാട്ടു കേൾക്കൽ, ചിലർക്ക് ഡാൻസ്. ചിലരാവട്ടെ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്, ചില വീട്ടമ്മമാർ പാചകത്തിൽ രസം കണ്ടെത്തും. ഇതൊന്നും നമ്മളെ സംബന്ധിച്ച് അത്ര വലിയ ചെലവേറിയ ഹോബികളല്ലതാനും. എന്നാൽ ഹോബിയുടെ പേരിൽ ഒരു ദിവസം 70 ലക്ഷം രൂപ വരെ ചെലവാക്കുന്ന ഒരു വീട്ടമ്മയുടെ കാര്യമാണ് ഇനി പറയാൻ പോകുന്നത്. ദുബായ് സ്വദേശിയായ സൗദി എന്ന വീട്ടമ്മയാണ് തന്റെ ഹോബിക്കായി ഇത്രയധികം തുക ചെലവാക്കുന്നത്. ഇനി ഹോബി എന്താണെന്ന് അറിയാമോ. തന്റെ ഭർത്താവിൻറെ പണം ചെലവാക്കുക എന്നതാണ് ഏറ്റവും ഇഷ്ടപ്പെട്ട ഹോബി എന്ന് സൗദി പറയുന്നു. 

ഷോപ്പിംഗ്, ഭക്ഷണം, യാത്ര എന്നിവയാണ് സൗദിയുടെ ഹോബികൾ. ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിലും സോഷ്യൽ മീഡിയയിലും സൗദി എന്ന ഈ കോടീശ്വരിക്ക് ഉള്ളത്. ഷോപ്പിങ്ങിനും യാത്രയ്ക്കും ആഡംബര വസ്തുക്കൾ വാങ്ങിക്കൂട്ടുന്നതിനും എല്ലാം ചെലവാക്കുന്ന ലക്ഷങ്ങളുടെ കണക്കും ഒപ്പം ചിത്രങ്ങളും വീഡിയോകളും അപ്പപ്പോൾ സൗദി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. 

ADVERTISEMENT

ഡിസൈനർ ബാഗുകളോടും ആഡംബര കാറുകളോടും വിനോദസഞ്ചാര കേന്ദ്രങ്ങളോടും സൗദിക്ക് വലിയ ഭ്രമമാണ്. യാത്ര ചെയ്യാൻ ഏറെ ഇഷ്ടമുള്ള സൗദി ഭർത്താവിനൊപ്പമുള്ള ഓരോ യാത്ര വിശേഷങ്ങളും തന്റെ ഇൻസ്റ്റാ പേജിൽ ചിത്രങ്ങളോടൊപ്പം പങ്കുവയ്ക്കും. യാത്രയ്ക്കും മിനിമം 14- 15 ലക്ഷം രൂപ വരെ ഇവർ ചെലവാക്കുന്നുണ്ട്. ദുബായിൽ താമസിക്കുന്ന കോടീശ്വരൻ ജമാൽ ബിൻ നദക് ആണ് സൗദിയുടെ ഭർത്താവ്.

അടുത്തിടെ മാലിദ്വീപിലും സേഷെൽസിലും ഇരുവരും സന്ദർശനം നടത്തിയിരുന്നു. അടുത്തതായി ജപ്പാനിലേക്ക് പോകണമെന്നാണ് സൗദി പറയുന്നത്. വിശിഷ്ടമായ വസ്ത്രങ്ങളും വിലകൂടിയ സമ്മാനങ്ങളും ഇടയ്‌ക്കിടെ ഇരുവരും പരസ്പരം കൈമാറും. ആഡംബര പൂർണമായ ഡൈനിംഗ് അനുഭവങ്ങളും, ഡിസൈനർ വസ്ത്രങ്ങളും, മാനിക്യൂറുകളും എല്ലാം സൗദിക്ക് വലിയ ഇഷ്ടമാണ്. എന്താണോ ആഗ്രഹിക്കുന്നത് അത് നേടുക എന്നത് സൗദിയെ സംബന്ധിച്ച് വളരെ നിസ്സാരമായ ഒരു കാര്യമായി തീർന്നിരിക്കുന്നു. ഭർത്താവ് ജമാൽ ആകട്ടെ ഓരോ തവണയും വസ്തുക്കൾ നൽകി തന്റെ ഭാര്യയെ സന്തോഷിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. 

ADVERTISEMENT

സസെക്സിൽ ജനിച്ച സൗദി 6 വയസുമുതൽ ദുബായിൽ താമസിക്കുന്നു. ഭർത്താവ് ജമാൽ സൗദി അറേബ്യയിൽ നിന്നാണ്. ദുബായിലെ ഒരു യൂണിവേഴ്‌സിറ്റിയിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. വിവാഹിതരായിട്ട് ഇപ്പോൾ രണ്ട് വർഷമായി. നമുക്കൊക്കെ സങ്കൽപ്പിക്കാവുന്നതിലും അപ്പുറമുള്ള ആഡംബര ജീവിതം നയിച്ച് ഈ ദമ്പതികൾ ലോകം ചുറ്റുകയാണ്.

Content Summary: Rich House wife spends about 70 lakhs a day