ഓരോ വരവിനും സമ്മാനങ്ങൾ, വീട്ടുടമ ഞങ്ങളുടെ ഭാഗ്യമെന്ന് യുവതി; പെണ്ണായതുകൊണ്ട് സമ്മാനമെന്ന് കമന്റുകൾ
വാടകയ്ക്കു താമസിക്കുമ്പോഴുള്ള പല പ്രശ്നങ്ങളിൽ പ്രധാനിയായിരിക്കും വീട്ടുടമയുടെ ആവശ്യമില്ലാത്ത ഇടപെടലുകളും ശല്യവും. ആ പേരിൽ പലപ്പോഴും വീട് മാറേണ്ട അവസ്ഥ വരെ പലർക്കും ഉണ്ടായിട്ടുമുണ്ട്. എന്നാൽ അതിൽനിന്നെല്ലാം വളരെ വ്യത്യസ്തനായ വീട്ടുടമയെപ്പറ്റിയാണ് സൃഷ്ടി മിത്തൽ എന്ന പെൺകുട്ടി സോഷ്യൽമീഡിയയിൽ

വാടകയ്ക്കു താമസിക്കുമ്പോഴുള്ള പല പ്രശ്നങ്ങളിൽ പ്രധാനിയായിരിക്കും വീട്ടുടമയുടെ ആവശ്യമില്ലാത്ത ഇടപെടലുകളും ശല്യവും. ആ പേരിൽ പലപ്പോഴും വീട് മാറേണ്ട അവസ്ഥ വരെ പലർക്കും ഉണ്ടായിട്ടുമുണ്ട്. എന്നാൽ അതിൽനിന്നെല്ലാം വളരെ വ്യത്യസ്തനായ വീട്ടുടമയെപ്പറ്റിയാണ് സൃഷ്ടി മിത്തൽ എന്ന പെൺകുട്ടി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.
ഞാൻ കണ്ടതിൽവച്ച് ഏറ്റവും നല്ല മനുഷ്യനാണ് ഈ വീട്ടുടമയെന്നും എപ്പോഴൊക്കെ വന്നാലും തനിക്കും ഒപ്പം താമസിക്കുന്ന പെൺകുട്ടിക്കും എന്തെങ്കിലും വാങ്ങാതെ വരാറില്ല എന്നുമാണ് സൃഷ്ടി കുറിച്ചത്. ' ജ്യൂസ്, ഷേക്കുകള്‍, കൂൾ ഡ്രിങ്ക്സ് ഇപ്പോഴിതാ കോൾഡ് കോഫിയും. ഇതുപോലൊരു വീട്ടുടമയെ ദൈവം എല്ലാവർക്കും നൽകട്ടെ' എന്നാണ് പെൺകുട്ടി എഴുതിയത്.
വീട്ടിലേതു പോലൊരു സംരക്ഷണവും സ്നേഹവും ആ പെൺകുട്ടികൾക്കു നൽകുന്നതു കൊണ്ടുതന്നെ അതൊരു മനുഷ്യത്വമുള്ളൊരു വ്യക്തി ആണെന്നും സ്വന്തം കുട്ടികളെപ്പോലെ കാണുന്നു എന്നുമാണ് കമന്റുകൾ. എന്നാൽ നിങ്ങൾ പെൺകുട്ടികൾ ആയതുകൊണ്ടാണ് ഇത്തരത്തിൽ പെരുമാറുന്നതെന്നും ആൺകുട്ടികൾക്ക് ഒരിക്കലും ഇത്തരത്തിൽ അനുഭവം ഉണ്ടായിക്കാണില്ലെന്നും അഭിപ്രായങ്ങളുണ്ട്.
Read also: 'എന്റെ കഥാപാത്രങ്ങൾ സെക്സിയോ ബോസിയോ ആയിരിക്കാം, പക്ഷേ ജീവിതത്തിൽ ഞാൻ അങ്ങനെയല്ല'; ശോഭിത
'ഇങ്ങനെയൊരു സമീപനത്തിനു കാരണം നിങ്ങളുടെ പേര് സൃഷ്ടി എന്നാണ്. പകരം സുശീൽ എന്നായിരുന്നെങ്കിൽ ഒരു കുപ്പി വെള്ളം പോലും തരില്ലായിരുന്നു' - എന്നാണ് ട്വിറ്ററിൽ ഒരു ചെറുപ്പക്കാരൻ പ്രതികരിച്ചത്.
Content Summary: Woman Post about Landlord goes viral