2008ല്‍ സ്‌പെയിനില്‍ നിന്ന് പുരാവസ്തു ഗവേഷകര്‍ അതിസമ്പമായ ഒരു ശവകുടീരം കണ്ടെത്തിയിരുന്നു. അതില്‍ അന്ത്യവിശ്രമം കൊളളുന്ന വ്യക്തിയെ അവര്‍ 'ഐവറി മാന്‍' എന്ന് വിശേഷിപ്പിച്ചു. എന്നാല്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അത് ഐവറി മാനായിരുന്നില്ല 'അയണ്‍ ലേഡി'യായിരുന്നു എന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. അയ്യായിരം

2008ല്‍ സ്‌പെയിനില്‍ നിന്ന് പുരാവസ്തു ഗവേഷകര്‍ അതിസമ്പമായ ഒരു ശവകുടീരം കണ്ടെത്തിയിരുന്നു. അതില്‍ അന്ത്യവിശ്രമം കൊളളുന്ന വ്യക്തിയെ അവര്‍ 'ഐവറി മാന്‍' എന്ന് വിശേഷിപ്പിച്ചു. എന്നാല്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അത് ഐവറി മാനായിരുന്നില്ല 'അയണ്‍ ലേഡി'യായിരുന്നു എന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. അയ്യായിരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2008ല്‍ സ്‌പെയിനില്‍ നിന്ന് പുരാവസ്തു ഗവേഷകര്‍ അതിസമ്പമായ ഒരു ശവകുടീരം കണ്ടെത്തിയിരുന്നു. അതില്‍ അന്ത്യവിശ്രമം കൊളളുന്ന വ്യക്തിയെ അവര്‍ 'ഐവറി മാന്‍' എന്ന് വിശേഷിപ്പിച്ചു. എന്നാല്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അത് ഐവറി മാനായിരുന്നില്ല 'അയണ്‍ ലേഡി'യായിരുന്നു എന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. അയ്യായിരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2008ല്‍ സ്‌പെയിനില്‍ നിന്ന് പുരാവസ്തു ഗവേഷകര്‍ അതിസമ്പന്നമായ ഒരു ശവകുടീരം കണ്ടെത്തിയിരുന്നു. അതില്‍ അന്ത്യവിശ്രമം കൊളളുന്ന വ്യക്തിയെ അവര്‍ 'ഐവറി മാന്‍' എന്ന് വിശേഷിപ്പിച്ചു. എന്നാല്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അത് ഐവറി മാനായിരുന്നില്ല 'അയണ്‍ ലേഡി'യായിരുന്നു എന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. അയ്യായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് ജീവിച്ചിരുന്ന അതിശക്തയായ ഒരു സ്ത്രീയുടെ ശവകുടീരമാണ് 2008ല്‍ കണ്ടെത്തിയതെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. ഇതു സംബന്ധിച്ച പഠനം സയന്റിഫിക് റിപ്പോര്‍ട് എന്ന ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

പൂര്‍വികരുടെ ജീവിതരീതി, ലിംഗഭേദങ്ങള്‍, ആണ്‍-പെണ്‍ മേല്‍ക്കോയ്മ എന്നിവയെ കുറിച്ചെല്ലാം മനസിലാക്കാനാവുക പുരാതന ശവകുടീരങ്ങളില്‍ നിന്നാണ്. എന്നാല്‍ പലപ്പോഴും ലഭ്യമാകുന്ന അവശേഷിപ്പുകള്‍ സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്നുപോലും തിരിച്ചറിയാന്‍ പ്രയാസമാണ്. വര്‍ഷങ്ങള്‍ പഴക്കമുളള അവശിഷ്ടങ്ങളില്‍ നിന്ന് ഡി.എന്‍.എ വേര്‍തിരിച്ചെടുക്കല്‍ പോലും സാധ്യമല്ല. പ്രത്യേകിച്ചും കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ വരുന്ന സ്‌പെയിനും പോര്‍ചുഗലും ഉള്‍പ്പെടുന്ന ഉപദ്വീപില്‍ നിന്നുള്ള പുരാവസ്തുക്കളില്‍. 

ADVERTISEMENT

2008ല്‍ ഗവേഷകര്‍ കണ്ടെത്തിയ പുരാതന സ്പാനിഷ് ശവകുടീരം ഒരു സമ്പന്നനായ പുരുഷന്റേതാണെന്ന് ഗവേഷകര്‍ ആദ്യം കരുതിയത്. അതുകൊണ്ടുതന്നെ ഐവറി മാന്‍ എന്നാണ് ആ ശവകുടീരത്തില്‍ അന്തിയുറങ്ങുന്നതായി വിശ്വസിക്കുന്ന ആളെ അവര്‍ വിളിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന അതിശക്തയായ ഒരു സ്ത്രീയുടെ അന്ത്യവിശ്രമ സ്ഥലമാണെന്നാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. 

Read also: കന്നുകാലി വ്യാപാരത്തിലൂടെ 500 കോടി ആസ്തിയുള്ള വമ്പൻ കമ്പനി പടുത്തുയർത്തിയ പെൺകുട്ടികൾ

ADVERTISEMENT

അയണ്‍ ലേഡിയുടെ ശവകുടീരം കല്ലുകൊണ്ടും സ്ഫടികംകൊണ്ടു നിര്‍മിച്ച കഠാരയും ആനക്കൊമ്പുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ശവകുടീരത്തില്‍ നിന്ന് കണ്ടെടുത്ത രണ്ടു പല്ലുകളില്‍ നിന്ന് ഗവേഷകര്‍ ഇനാമല്‍ ഉപയോഗിച്ചു നടത്തിയ പഠനങ്ങളാണ് ശവകുടീരം സ്ത്രീയുടേതാണെന്ന് ഉറപ്പിക്കാന്‍ വേണ്ട തെളിവുകള്‍ നല്‍കിയത്. അയണ്‍ ലേഡിക്ക് 17നും 25നും ഇടയില്‍ പ്രായമുളളതായിട്ടാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. 

സ്‌പെയിനിന്റെ തെക്കന്‍ തീരത്തിനടുത്തുളള സെവില്ലെയുടെ പടിഞ്ഞാറന്‍ ഭാഗത്തായിട്ടാണ് പുരാവസ്തു ഗവേഷകര്‍ അഞ്ച് സഹസ്രാബ്ദം പഴക്കമുളള ശവകുടീരം കണ്ടെത്തിയത്. ഇവ 2900- 2650 ബി.സി (വെങ്കല യുഗം) കാലഘട്ടത്തിലേതെന്നാണ് കരുതുന്നത്. അക്കാലത്ത് ഒന്നിച്ചുളള അടക്കങ്ങളാണ് സാധാരണയായി ഐബീരിയന്‍ സമൂഹങ്ങളില്‍ നില നിന്നിരുന്ന രീതി. എന്നാല്‍ 2008ല്‍ കണ്ടെത്തിയ ഈ ശവകുടീരത്തില്‍ ഒരാളെ മാത്രമാണ് അടക്കിയിരുന്നത്. 

ADVERTISEMENT

Read also: കുറേക്കാലമായി ജോലി ചെയ്യുന്നു, പക്ഷേ ഇതുവരെ പ്രൊമോഷൻ കിട്ടിയില്ലേ?, ഇതാവാം കാരണങ്ങൾ

സ്ത്രീയെ അടക്കം ചെയ്തരീതികളില്‍ നിന്നുളള വിവരങ്ങള്‍വെച്ച് അവര്‍ ഒരു ഉയര്‍ന്ന പദവിയില്‍ കഴിഞ്ഞിരുന്നവരാണെന്നാണ് ഗവേഷകര്‍ കരുതുന്നത്. വളരെ വിശേഷപ്പെട്ടതായി കരുതുന്ന കല്ലുകൊണ്ടുളള കഠാരയും ആനക്കൊമ്പുകളും മറ്റും ആദരപൂര്‍വ്വം ശവകുടീരത്തില്‍ വച്ചതും ഒപ്പം അവരെ ഒറ്റയ്ക്ക് അടക്കം ചെയ്തതുമാണ് ഇതിന്റെ തെളിവായി പറയുന്നത്. ജീര്‍ണിച്ച അവശിഷ്ടങ്ങള്‍ക്ക് പുറമെ ഒട്ടകപ്പക്ഷിയുടെ മുട്ടത്തോടുകളും കുന്തിരിക്കവും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. 

അയേണ്‍ ലേഡി ഒരു വിശിഷ്ടവ്യക്തിയായിരുന്നുവെന്നാണ് സ്‌പെയിനിലെ സെവില്ലെ സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകനായ ലിയോനാര്‍ഡോ ഗാര്‍സിയ സഞ്ജുവാന്‍ ഉറപ്പിച്ചു പറയുന്നത്. ഈ ശവകുടീരത്തിലെ അടക്കം ചെയ്ത ശൈലി മറ്റു ശവകുടീരങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ്. മാത്രമല്ല പുതിയ കണ്ടെത്തല്‍ പോയ കാലത്തെ സ്ത്രീകളെ കുറിച്ചും അവരുടെ സാമൂഹിക ഇടപെടലുകളെ കുറിച്ചുമെല്ലാം കൂടുതല്‍ പഠനങ്ങള്‍ നടത്താനുളള സാഹചര്യമുണ്ടാക്കുന്നുവെന്നാണ് ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നത്.

Read also: തർക്കങ്ങൾക്കും കയ്യാങ്കളിക്കും ശേഷം മെട്രോയിൽ 'പോൾ ഡാൻസ് '; നടപടി വേണമെന്ന് സോഷ്യൽമീഡിയ

Content Summary: Ancient Ivory Man Tomb found in Spain belonged to woman