സ്വന്തം കാര്യം നോക്കാൻ അറിയാത്ത, എല്ലാം മറ്റൊരാൾ ചെയ്തു തരും എന്നു കരുതിയിരിക്കുന്നവരാണ് സമൂഹത്തിലെ പ്രശ്നക്കാർ. 'അമ്മയോ ഭാര്യയോ തന്റെ കാര്യങ്ങൾ ചെയ്തു തരാറുണ്ട്, പക്ഷേ ഞാൻ നിർബന്ധിക്കാറൊന്നുമില്ല, സ്നേഹം കൊണ്ട് അവർ ചെയ്യുന്നു' എന്നു പറയുന്നവർ നമ്മുടെയൊക്കെ പരിചയത്തിൽ ഉണ്ടാവില്ലേ. അങ്ങനെയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തം കാര്യം നോക്കാൻ അറിയാത്ത, എല്ലാം മറ്റൊരാൾ ചെയ്തു തരും എന്നു കരുതിയിരിക്കുന്നവരാണ് സമൂഹത്തിലെ പ്രശ്നക്കാർ. 'അമ്മയോ ഭാര്യയോ തന്റെ കാര്യങ്ങൾ ചെയ്തു തരാറുണ്ട്, പക്ഷേ ഞാൻ നിർബന്ധിക്കാറൊന്നുമില്ല, സ്നേഹം കൊണ്ട് അവർ ചെയ്യുന്നു' എന്നു പറയുന്നവർ നമ്മുടെയൊക്കെ പരിചയത്തിൽ ഉണ്ടാവില്ലേ. അങ്ങനെയുള്ള ഒരാളുടെ ട്വീറ്റ് കഴിഞ്ഞ ദിവസം വൈറലായി. ഒരു മകൻ തന്റെ പ്രായമായ അമ്മയെപ്പറ്റി എഴുതിയ കുറിപ്പാണ് ഒരുപാട് പേരെ ചിന്തിപ്പിച്ചത്.

നല്ല വൃത്തിയിൽ ബെഡ്ഷീറ്റ് വിരിച്ച്, ഭംഗിയിൽ ഒരുക്കിയ ഒരു കിടക്കയുടെ പടമാണ് കിഷോർ കെ സ്വാമി എന്നയാൾ പങ്കുവച്ചത്. ആ ഫോട്ടോയ്ക്കൊപ്പമുള്ള കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു: 70 വയസ്സിനു മുകളിൽ പ്രായമായ അമ്മ ഞാൻ വീട്ടിലെത്തുമ്പോഴേക്കും എന്റെ കിടക്ക നന്നാക്കി വച്ചിരിക്കും. അതാണ് ഒരു വീട്ടമ്മയുടെ ശക്തി. ഇങ്ങനെ ചെയ്യണമെന്ന് ആരും നിർബന്ധിക്കാറില്ല. എങ്കിലും സ്നേഹം കാരണം ചെയ്യുന്നു. ആ ധർമ്മമാണ് നമ്മുടെ സമൂഹത്തെ സംരക്ഷിക്കുന്നത്. 

ADVERTISEMENT

സോഷ്യൽ മീഡിയയിൽ ഇതു വായിച്ചവർ ദേഷ്യത്തോടെയാണ് പ്രതികരിച്ചത്. പ്രായമായ അമ്മയെക്കൊണ്ട് ജോലി ചെയ്യിക്കുന്നതും പോര, അതിനെപ്പറ്റി ബഡായിയും അടിക്കുന്നു എന്നു കളിയാക്കുകയാണ് സോഷ്യൽ മീഡിയ. '18 വയസ്സുള്ള മകന്റെ അമ്മ എന്ന നിലയിൽ സ്വന്തം കിടക്ക ശരിയാക്കാനും ആഹാരം ഉണ്ടാക്കി കഴിക്കാനും 14 വയസ്സിൽ തന്നെ ഞാൻ അവനെ പഠിപ്പിച്ചിട്ടുണ്ട്' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 'ധർമ്മമെന്നൊക്കെ പറഞ്ഞ് അവന്റെ സ്വന്തം കാര്യം അവന്റെ അമ്മയെയോ ഭാര്യയെയോ കൊണ്ട് ചെയ്യിക്കാമെന്ന് അവൻ കരുതാന്‍ പാടില്ല. എന്തായാലും ഈ പ്രായത്തിലും നിങ്ങളുടെ അമ്മ ആരോഗ്യവതിയായി ഇരിക്കുന്നതിൽ സന്തോഷമെന്നും അവർ എഴുതി.

Read also: 'അവളൊരു പെണ്ണല്ലേ, കുറച്ചൊന്ന് അടങ്ങിക്കൂടേ' എന്നു പറയുന്നത് കേട്ടിട്ടില്ലേ? ട്രാപ്പുകൾ പലതുണ്ട്, പക്ഷേ വീഴരുത്

ADVERTISEMENT

അമ്മയെക്കൊണ്ട് ചെയ്യിക്കാതെ രാവിലെ എഴുന്നേറ്റ് സ്വന്തമായി കിടക്ക വൃത്തിയാക്കുന്നതാണ് ധർമ്മമെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.

നിങ്ങൾ ചെയ്യില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് അമ്മ ചെയ്തു തരുന്നതെന്നും, ആരും നിർബന്ധിച്ചിട്ടല്ല ഇതൊന്നും ചെയ്യുന്നതെന്ന വാദം എത്രകാലം സ്ത്രീകൾ കേൾക്കണമെന്നുമാണ് കമന്റുകൾ. 

ADVERTISEMENT

Read also: 'പാട്ടിനെക്കാളുപരി സ്റ്റേജിൽ പെർഫോമൻസ് വേണമെന്ന് അറിഞ്ഞപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു': രാജലക്ഷ്മി

Content Summary: Social Media reacts on a tweet in which a man says his old mother makes his bed everyday