ആഗ്രഹിക്കുന്ന രൂപഭംഗി ലഭിക്കാന്‍ ഏത് വഴിയും സ്വീകരിക്കുന്നവര്‍ നിരവധിയാണ്. ഹാനികരമായ കെമിക്കലുകള്‍ ഉപയോഗിക്കുന്നതിനോ ചിലവേറിയ കോസ്‌മെറ്റിക് സര്‍ജറികള്‍ ചെയ്യുന്നതിനോപോലും അവര്‍ മടിക്കാറില്ല. അതേസമയം ഇതെല്ലാം ചെയ്ത് ആഗ്രഹിച്ച സൗന്ദര്യത്തിനുപകരം വൈരൂപ്യമാണെങ്കിലോ ലഭിക്കുന്നത്? അങ്ങനെ ഒന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗ്രഹിക്കുന്ന രൂപഭംഗി ലഭിക്കാന്‍ ഏത് വഴിയും സ്വീകരിക്കുന്നവര്‍ നിരവധിയാണ്. ഹാനികരമായ കെമിക്കലുകള്‍ ഉപയോഗിക്കുന്നതിനോ ചിലവേറിയ കോസ്‌മെറ്റിക് സര്‍ജറികള്‍ ചെയ്യുന്നതിനോപോലും അവര്‍ മടിക്കാറില്ല. അതേസമയം ഇതെല്ലാം ചെയ്ത് ആഗ്രഹിച്ച സൗന്ദര്യത്തിനുപകരം വൈരൂപ്യമാണെങ്കിലോ ലഭിക്കുന്നത്? അങ്ങനെ ഒന്ന് സംഭവിച്ചിരിക്കുകയാണ് ലണ്ടനിലെ 27 വയസുകാരിയായ ഫ്രെയ്ജ ഫോറിയക്ക്. 

ഒരു അന്യഗ്രഹജീവിയെപ്പോലെ ആകാന്‍ ആഗ്രഹിച്ച ഫ്രെയ്ജ ഒടുക്കം മന്ത്രവാദിനിയെ പോലെ ആയെന്നാണ് ചിലര്‍ പറയുന്നത്. മാത്രമല്ല ഒറ്റനോട്ടത്തില്‍തന്നെ ആരെയും ഒന്നു ഭയപ്പെടുത്തുന്നതാണ് ഫ്രെയ്ജയുടെ രൂപമെന്നും ഡെയ്‌ലി സ്റ്റാര്‍ എന്ന മാധ്യമം റിപോര്‍ട് ചെയ്യുന്നു. 

ADVERTISEMENT

പതിനൊന്നു വയസ്സുളളപ്പോഴാണ് ഫ്രെയ്ജ തന്റെ രൂപത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുളള പരിശ്രമങ്ങള്‍ ആരംഭിച്ചത്. മറ്റുളളവരില്‍ നിന്ന് വ്യത്യസ്തമായിരിക്കണമെന്ന മോഹമാണ് ഫ്രെയ്ജയെ അതിന് പ്രേരിപ്പിച്ചത്. തന്നെ കാണാന്‍ അന്യഗ്രഹജീവിയുടെ സാങ്കല്‍പിക ചിത്രം പോലെയിരിക്കണമെന്നായിരുന്നു ഫ്രെയ്ജയുടെ ആഗ്രഹം. അതിനായി അവര്‍ തന്റെ കറുത്ത മുടി ഡൈ ചെയ്ത് നീലയാക്കി. ചെറുപ്പംമുതലേ കട്ടിയില്‍ മേക്കപ്പ് ധരിച്ചേ ഫ്രെയ്ജ പുറത്തിറങ്ങാറുളളു. 

Read also: പരീക്ഷയെഴുതുന്ന അമ്മയ്ക്കു കൂട്ടിരിക്കാൻ ആറ് മാസം പ്രായമുള്ള കുഞ്ഞ്; കുഞ്ഞിനു കൂട്ടായി പൊലീസും

ADVERTISEMENT

17 വയസ്സായപ്പോഴേക്കും ഫ്രെയ്ജയുടെ രൂപത്തില്‍ ഒരുപാടു മാറ്റങ്ങള്‍ വന്നുതുടങ്ങി. പുറത്തിറങ്ങുമ്പോള്‍ വഴിയില്‍ കാണുന്നവര്‍ ഒരു ദുരാത്മാവിനെ കാണുന്നപോലെയാണ് ഫ്രെയ്ജയെ നോക്കിയിരുന്നത്. മാത്രമല്ല ഒരു പള്ളിയുടെ പുറത്തുവച്ച് ആരോ വിശുദ്ധവെള്ളം തളിക്കുകയുമുണ്ടായി. അതേസമയം മറ്റുചിലര്‍ അവരെ പൈശാചിക ശക്തിയുളളവളായും കരുതി. അവര്‍ ഫ്രെയ്ജയുടെ സാന്നിധ്യത്തില്‍തന്നെ ചില തന്ത്രവിദ്യകള്‍ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

സ്‌കൂളില്‍ പഠിക്കുന്ന സമയം തന്നെ ഫ്രെയ്ജ മറ്റുളളവരില്‍നിന്ന് വളരെ വ്യത്യസ്തയായിട്ടാണ് നടന്നിരുന്നത്. വസ്ത്രധാരണത്തില്‍പോലും അത് പ്രകടമായിരുന്നു. ഫ്രെയ്ജയുടെ ഈ രൂപം കൊണ്ട് ഒരിക്കല്‍ പാരീസിലെ ഒരു ആരാധനാലയത്തില്‍ കയറുന്നതില്‍ നിന്ന് അവരെ വിലക്കുകപോലും ഉണ്ടായി. ഫ്രെയ്ജ ഫോറിയ ഒരു അന്യഗ്രഹജീവിയായിട്ടാണ് സ്വയം കരുതുന്നത്. അവര്‍ സ്വയം വിശേഷിപ്പിക്കുന്നതുതന്നെ 'ഇന്റര്‍ഗലാറ്റിക് ബ്ലോ-അപ് ഡോള്‍' എന്നാണ്. അതായത് രണ്ടു സൗരയൂഥങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന, എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു പാവയെന്ന്. 

ADVERTISEMENT

Read also: 'സിനിമാ ഷൂട്ടിങ്ങിനിടെ ഡയറക്ടറുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായിട്ടുണ്ട്': ഹേമ മാലിനി

''ആദ്യം നിഗൂഢവും പേടിപ്പെടുത്തുന്നതും ഇരുണ്ടതെന്നും വിശേഷിപ്പിക്കുന്ന ഗോഥിക് സംസ്‌കാരമായിരുന്നു എനിക്ക്. ഒരുപാട് ഗോഥിക് സംഗീതങ്ങള്‍ കേള്‍ക്കുമായിരുന്നു. മാത്രമല്ല അത്തരം രൂപമായി മാറാനും ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട്  പതിനാറു വയസുളളപ്പോള്‍ സംഗീതവും കലയും സാമൂഹിക ആശയങ്ങളുമെല്ലാം പ്രതിഫലിപ്പിക്കുന്ന ഒരു റേവ് സംസ്‌കാരത്തിലേക്ക് മാറി. അതോടെയാണ് ഞാന്‍ മനസിലാക്കുന്നത് ഒന്നിനും അതിരുകളില്ലെന്ന്'' എന്നാണ് ഫ്രെയ്ജ പറയുന്നത്.

Content Summary:woman identifies as Alien, People reacts