ഓരോ ദിവസം ഒരുപാട് വിഡിയോകൾ ഇന്റർനെറ്റിൽ പുതിയതായി കാണാൻ കിട്ടാറുണ്ട്. കരയിപ്പിക്കുന്നതും, ചിരിപ്പിക്കുന്നതും, പേടിപ്പിക്കുന്നുമൊക്കെയായി ധാരാളം വിഡിയോ നമ്മൾ കാണാറുമുണ്ട്. കാണുന്നവരുടെ മനസ്സ് നിറയ്ക്കുന്ന ഒരു വിഡിയോ ഇന്റർനറ്റിൽ വൈറലായി. വീടില്ലാത്ത പാവപ്പെട്ട ഒരു സ്ത്രീയോടൊപ്പം ഡാൻസ് ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ ദിവസവും ഒരുപാട് വിഡിയോകൾ ഇന്റർനെറ്റിൽ പുതിയതായി കാണാൻ കിട്ടാറുണ്ട്. കരയിപ്പിക്കുന്നതും, ചിരിപ്പിക്കുന്നതും, പേടിപ്പിക്കുന്നുമൊക്കെയായി ധാരാളം വിഡിയോ നമ്മൾ കാണാറുമുണ്ട്. കാണുന്നവരുടെ മനസ്സ് നിറയ്ക്കുന്ന ഒരു വിഡിയോ ഇന്റർനറ്റിൽ വൈറലായി.

വീടില്ലാത്ത പാവപ്പെട്ട സ്ത്രീയോടൊപ്പം ഡാൻസ് കളിക്കുന്ന ഒരു പെൺകുട്ടിയുടെ വിഡിയോയാണ് ജനശ്രദ്ധയാകർഷിച്ചത്.അൻഷിക അവസ്തി എന്ന പെൺകുട്ടിയാണ് തന്റെ സന്തോഷനിമിഷങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്. പാട്ടിനനുസരിച്ച് ഇരുവരും കൈകോർത്തും വട്ടം ചുറ്റിയുമെല്ലാം മനസ്സറിഞ്ഞ് നൃത്തം ചവിട്ടുന്നു. ചുറ്റിലും ആളുകൾ നടന്നു പോകുന്നുണ്ടെങ്കിലും ഇവരെ അതൊന്നും ബാധിക്കുന്നില്ല. ഒടുവിൽ പരസ്പരം കെട്ടിപ്പിടിച്ചു കൊണ്ടാണ് അവർ പോയത്. ഡൽഹിയിൽ പല തരത്തിലുള്ള ആളുകളെ കാണാൻ പറ്റും എന്നെഴുതിക്കൊണ്ടാണ് വിഡിയോ പങ്കുവച്ചത്. '' കഫെയിൽ നിന്ന് പുറത്തിറങ്ങുമ്പോഴും അകത്തെ പാട്ട് ഉച്ചത്തിൽ കേൾ‍ക്കാമായിരുന്നു. അവിടെ ബലൂൺ വിൽക്കുകയായിരുന്ന കുട്ടികൾ പാട്ട് കേട്ട് ഡാൻസ് കഴിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അവർക്കൊപ്പം കൂടി. അപ്പോഴേക്കും ആരെന്നറിയാത്ത ഈ സ്ത്രീയും എനിക്കൊപ്പം ചേരുകയായിരുന്നു'.

ADVERTISEMENT

Read also: അന്യഗ്രഹജീവിയെപ്പോലെ രൂപമാറ്റം; യുവതിക്ക് പൈശാചിക ശക്തിയെന്ന് ജനം, പള്ളിയിൽ വിലക്ക്

എനിക്കു തരാൻ കാശുണ്ടാകുമോ എന്ന് ആ സ്ത്രീ ചോദിച്ചുവെന്നും തന്റെ കയ്യിൽ ഒന്നും ഇല്ലാതിരുന്നതിനാൽ സുഹൃത്തിൽ നിന്നും കാശ് വാങ്ങി നൽകിയെന്നും അവർ വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ കൂട്ടിച്ചേർത്തു. മനോഹരമായ കാഴ്ചയെന്നും എല്ലാവരും ഇങ്ങനെ സന്തോഷിക്കാൻ പഠിക്കണെമെന്നുമൊക്കയാണ് കമന്റുകൾ. 

ADVERTISEMENT

Content Summary- Dance with Homeless Woman - Video Viral