കഴിക്കാൻ ഏറ്റവും ഇഷ്ടമുള്ളത് ടോയ്‌ലറ്റ് പേപ്പർ, ഓർക്കുമ്പോൾതന്നെ വായിൽ വെള്ളം വരുന്നെന്ന് യുവതി
എല്ലാവരും വ്യത്യസ്തരാണെങ്കിലും ആരും ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്താണ് പലപ്പോഴും ചിലര്‍ വ്യത്യസ്തരാവുക. അക്കൂട്ടത്തിലൊരാളാണ് അമേരിക്കക്കാരിയായ സക്കിന എന്ന യുവതി. ടോയ്‌ലറ്റ് പേപ്പര്‍ കഴിക്കുന്ന സക്കിനയുടെ സ്വഭാവമാണ് അവരെ വ്യത്യസ്തയാക്കുന്നത്. അമേരിക്കയിലെ കേബിള്‍ ടെലിവിഷന്‍ ചാനലിലെ മൈ

എല്ലാവരും വ്യത്യസ്തരാണെങ്കിലും ആരും ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്താണ് പലപ്പോഴും ചിലര്‍ വ്യത്യസ്തരാവുക. അക്കൂട്ടത്തിലൊരാളാണ് അമേരിക്കക്കാരിയായ സക്കിന എന്ന യുവതി. ടോയ്‌ലറ്റ് പേപ്പര്‍ കഴിക്കുന്ന സക്കിനയുടെ സ്വഭാവമാണ് അവരെ വ്യത്യസ്തയാക്കുന്നത്. അമേരിക്കയിലെ കേബിള്‍ ടെലിവിഷന്‍ ചാനലിലെ മൈ സ്‌ട്രേഞ്ച് അഡിക്ഷന്‍? സ്റ്റില്‍ അഡിക്റ്റഡ് എന്ന ഷോയിലാണ് കിനയെന്നു വിളിപ്പേരുള്ള സക്കിന ഇക്കാര്യം വെളിപ്പെടുത്തിയത്.
രാവിലെ എഴുന്നേറ്റാല്‍ പിന്നെ അടുത്ത സെക്കന്‍ഡില്‍ തന്നെ ആരംഭിക്കുന്ന ഒരു പ്രവൃത്തിയാണ് കിനയ്ക്ക് ടോയ്‌ലറ്റ് പേപ്പര്‍ തീറ്റ. ജോലിക്കിടയിലായാലും കാറില്‍ യാത്രപോവുകയാണെങ്കിലും ബ്യൂട്ടി പാര്‍ലറില്‍ ഇരുക്കുമ്പോള്‍ പോലും കിന ഇഷ്ടുന്ന സ്‌നാക് ടോയ്‌ലറ്റ് പേപ്പര്‍ തന്നെ. ഏതാണ്ട് നാലു റോള്‍ ടോയ്‌ലറ്റ് പേപ്പറാണ് ദിവസവും കിന അകത്താക്കുന്നത്.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ 6350.29 കിലോയോളം(14,000lbs) ടോയ്‌ലറ്റ് പേപ്പര്‍ കിന കഴിച്ചിട്ടുണ്ടാവും. ഈ ശീലത്തിനായി കിനയ്ക്ക് വര്‍ഷം തോറും രണ്ടു ലക്ഷത്തിലേറേ രൂപയാണ് (2,700 ഡോളര്‍)ചിലവു വരുന്നത്. എങ്കിലും ഈ ചിലവ് ഒരിക്കലും നഷ്ടമായി തോന്നിയിട്ടില്ലെന്നാണ് കിന പറയുന്നത്. പീനട്ട് ബട്ടറും ജെല്ലി സാന്‍ഡ്‌വിച്ചും കഴിക്കുന്നപോലെയാണ് തനിക്ക് ടോയ്‌ലറ്റ് പേപ്പര്‍ കഴിക്കുമ്പോള്‍ അനുഭവപ്പെടുന്നതെന്നാണ് കിന അഭിപ്രായപ്പെടുന്നത്. മാത്രമല്ല അത് കഴിക്കുമ്പോഴുളള ശബ്ദവും വളരെ ഇഷ്ടമാണെന്നും കിന പറയുന്നു.
ടോയ്‌ലറ്റ് പേപ്പര്‍ കഴിക്കുന്നത് കണ്ട് പലരും തന്നെ അമ്പരപ്പോടെ നോക്കാറുണ്ട്. ചിലര്‍ ഫോണില്‍ വിഡിയോയും മറ്റും എടുക്കാനും ശ്രമിക്കാറുണ്ട്. എന്നാല്‍ താനതൊന്നും ശ്രദ്ധിക്കാറില്ല. ടോയ്‌ലറ്റ് പേപ്പറെന്ന് ആലോചിക്കുമ്പോഴേ വായില്‍ വെളളം വരുമെന്നും കിന പറയുന്നു.
അതേസമയം കിനയ്ക്ക് പിക്ക എന്ന ഈറ്റിംഗ് ഡിസോര്‍ഡറാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭക്ഷണ വസ്തുക്കളോട് അല്ലാത്തതിനോട് അമിത താത്പര്യം തോന്നുന്ന അവസ്ഥയാണിത്. ചളി, സോപ്പ്, കളിമണ്ണ്, ചോക്ക്, മുടി, തുടങ്ങി പലതിനോടും ഇതുപോലെ താത്പര്യം തോന്നാം. ഇത് കുട്ടികളിലും ഗര്‍ഭിണികളിലും പിന്നെ മറ്റ് ശാരീരിക- മാനസിക വൈകല്യങ്ങള്‍ നേരിടുന്നവരിലുമാണ് സാധാരണ കണ്ടുവരാറ്. പോഷകക്കുറവാണ് ഇതിന്റെ പ്രധാന കാരണമായി പറയപ്പെടുന്നത്. അതുപോലെ ലെഡ് പോലെയുളള മാരകമായ വസ്തുക്കള്‍ ശരീരത്തിലെത്തുന്നവരിലും ഇത്തരത്തില്‍ പിക്ക രോഗം കണ്ടുവരാറുണ്ട്. ഇതേ കുറിച്ചുളള പഠനങ്ങള്‍ ഇപ്പോഴും നടന്നുവരികയാണ്.
അതേസമയം കിനയുടെ ടോയ്‌ലറ്റ് പേപ്പര്‍ കഴിക്കുന്ന ശീലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്. ഇത് ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും വയറു വേദന, മലബന്ധം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നുമാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.
Read also: വെള്ളത്തിനടിയിൽ യുവതിയുടെ ബാർബി ഡാൻസ്, സംഭവം കലക്കിയെന്ന് സോഷ്യൽമീഡിയ
Content Summary: woman strange addiction of eating toilet paper