'ഈ ബാർബിക്ക് നൊബേൽ സമ്മാനം കിട്ടിയിട്ടുണ്ട്'; ബാർബി ബോക്സിൽ മലാലയും ഭർത്താവും, ഫോട്ടോ വൈറൽ
സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ മലാല യൂസഫ്സായി സോഷ്യൽമീഡിയയിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സംസാരവിഷയം. ബാർബിപ്പാവയുടെ ബോക്സിൽ ഭർത്താവ് അസർ മാലിക്കിനൊപ്പം നിൽക്കുന്ന മലാലയുടെ ചിത്രവും അതിനു നൽകിയ ക്യാപ്ഷനുമാണ് പോസ്റ്റ് വൈറലാക്കിയത്. ' ഈ ബാർബിക്ക് നൊബേൽ സമ്മാനം കിട്ടിയിട്ടുണ്ട്, ഇവൻ വെറും കെൻ'

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ മലാല യൂസഫ്സായി സോഷ്യൽമീഡിയയിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സംസാരവിഷയം. ബാർബിപ്പാവയുടെ ബോക്സിൽ ഭർത്താവ് അസർ മാലിക്കിനൊപ്പം നിൽക്കുന്ന മലാലയുടെ ചിത്രവും അതിനു നൽകിയ ക്യാപ്ഷനുമാണ് പോസ്റ്റ് വൈറലാക്കിയത്.
'ഈ ബാർബിക്ക് നൊബേൽ സമ്മാനം കിട്ടിയിട്ടുണ്ട്, ഇവൻ വെറും കെൻ' എന്നാണ് തമാശയായി ക്യാപ്ഷൻ ഇട്ടത്. 'ഐ ആം കെനഫ്' (I’m Kenough) എന്നാണ് മറുപടിയായി അസർ മാലിക്ക് കമന്റിട്ടത്. തമാശ നിറഞ്ഞതും ചിന്തിപ്പിക്കുന്നതുമായ സിനിമയായിരുന്നു ബാർബിയെന്നും തങ്ങൾക്ക് ഒരുപാടിഷ്ടമായെന്നും മലാല കുറിച്ചു. പിങ്ക് കളറിലുള്ള സൽവാറാണ് മലാല ധരിച്ചിരുന്നത്.
ഇത് നൊബേൽ നേടിയ ബാർബി ആയതുകൊണ്ട് കെന്‍ എന്ന വ്യക്തിയോട് ദേഷ്യപ്പെടുന്നതില്‍ തെറ്റില്ലെന്നും, ഇത് എല്ലാ ബാർബികളെയും ഇൻസ്പയർ ചെയ്യുന്ന ബാർബിയാണ് എന്നുമാണ് പോസ്റ്റിനു താഴെയുള്ള കമന്റുകള്‍. സിനിമ ഇറങ്ങിയതിനു ശേഷം കണ്ട പോസ്റ്റുകളിൽവെച്ച് ഏറ്റവും നല്ല ക്യാപ്ഷൻ ഇതുതന്നെയാണെന്ന് ഒരു കമന്റ് പറയുന്നു. ഇതുവായിച്ച് ചിരിച്ചുപോയി എന്നും പലരും അഭിപ്രായപ്പെട്ടു.
Content Summary: Malala shares a picture of she standing inside the barbie box with her husband