ജീവിതകാലം മുഴുവൻ ആഘോഷിക്കപ്പെടുന്ന, മരണം വരെ കാത്തുസൂക്ഷിക്കുന്ന ഒന്നാണ് സുഹൃദ്ബന്ധം. ആൺ പെൺ വ്യത്യാസമില്ലാതെ മനുഷ്യൻ മറ്റേതൊരു ബന്ധത്തേക്കാളും ജീവനുതുല്യം കാത്തു പരിപാലിച്ചു പോകുന്ന ഒരേയൊരു ബന്ധം.സുഹൃത്തിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായിട്ടുള്ളവർ നമ്മുടെ കൂടെത്തന്നെയുണ്ട് ഇല്ലെങ്കിൽ നമ്മൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതകാലം മുഴുവൻ ആഘോഷിക്കപ്പെടുന്ന, മരണം വരെ കാത്തുസൂക്ഷിക്കുന്ന ഒന്നാണ് സുഹൃദ്ബന്ധം. ആൺ പെൺ വ്യത്യാസമില്ലാതെ മനുഷ്യൻ മറ്റേതൊരു ബന്ധത്തേക്കാളും ജീവനുതുല്യം കാത്തു പരിപാലിച്ചു പോകുന്ന ബന്ധവും ഇതുതന്നെ. സുഹൃത്തിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായിട്ടുള്ളവർ നമ്മുടെ കൂടെത്തന്നെയുണ്ട്, അല്ലെങ്കിൽ നമ്മൾ തന്നെയായിരിക്കും. അല്ലേ? എന്നാൽ ഈ യുവതികൾ നമ്മളെക്കാൾ ഒരു പടി മുന്നിൽ ചിന്തിച്ചവരാണ് എന്നു പറയാം. ഇനി പറയുന്ന 7 സുഹൃത്തുക്കൾ ഒരുമിച്ച് ഒരു ബംഗ്ലാവ് വാങ്ങി. എന്തിനാണെന്നോ? റിട്ടയർ ചെയ്ത് വിശ്രമജീവിതം ഒരുമിച്ച് കഴിയാൻ വേണ്ടി. ഫ്രണ്ട്ഷിപ്പിന് മറ്റൊരു അർഥം നൽകിയിരിക്കുകയാണ് ഈ ഏഴ് യുവതികൾ. 

കഴിഞ്ഞ 22 വർഷമായി സുഹൃത്തുക്കൾ ആയി ജീവിച്ചവരാണ് ഇവർ. ഇപ്പോഴും സൗഹൃദത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. പല മേഖലകളിൽ പല ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവർ ആണെങ്കിലും ഒരാൾക്ക് ആവശ്യം വന്നാൽ അവരേഴുപേരും ഒരുമിച്ചു കൂടും. അത്ര ദൃഢമാണ് അവരുടെ ബന്ധം. ആ ബന്ധം മുറിഞ്ഞു പോകാതെ നിലനിൽക്കണമെന്ന അവരുടെ ആഗ്രഹം ചെന്നെത്തിയത് വീടു വാങ്ങി അവസാനകാലം ഒരുമിച്ചു ജീവിക്കാം എന്ന തീരുമാനത്തിലാണ്. ഒരിക്കൽ തമാശയായി പരസ്പരം പറഞ്ഞ കാര്യത്തിന് ജീവൻ പകർന്ന് നൽകാൻ പിന്നീട് അവർ തീരുമാനിക്കുകയായിരുന്നു. ഒരുമിച്ച് ജീവിക്കാൻ റിട്ടയർ ചെയ്യണമെന്നോ 30 വർഷം കാത്തിരിക്കണമെന്നോ അവർ ആലോചിച്ചില്ല.

ADVERTISEMENT

Read also: മിഷൻ സെൽഫി; മഴയ്ക്കു മുന്‍പ് ഫോട്ടോ എടുക്കാൻ അമ്മായിഅമ്മയോടൊപ്പം സമീറ റെഡ്ഡിയുടെ നെട്ടോട്ടം

7,535 ചതുരശ്ര അടി വിസ്തീർണമുള്ള വീട് അവർ ഒരുമിച്ച് വാങ്ങിയത് തെക്കുകിഴക്കൻ ചൈനയിലാണ്. ഉപേക്ഷിക്കപ്പെട്ട ഒരു പഴയ വീട് വാങ്ങി ഏഴുപേരും കൈയിൽ നിന്നും പണം ഇറക്കി മനോഹരമായ ഒരു ബംഗ്ലാവ് ആയി പുനർനിർമ്മിച്ചു. പച്ച പുതച്ച കുന്നുകളും കാടുകളും വയലേലകളും പൂന്തോട്ടവും കൊണ്ട് ചുറ്റപ്പെട്ട എസ്റ്റേറ്റിലെ ബംഗ്ലാവ് ഈ യുവതികൾക്ക് ജീവിതകാലം മുഴുവൻ തങ്ങളുടെ സുഹൃത്തുക്കൾക്കൊപ്പം ശാന്തമായ വിശ്രമ ജീവിതവും വാഗ്ദാനം ചെയ്യുന്നു. വീടിനടുത്തുള്ള പട്ടണത്തിൽ നിന്ന് ഒരു മണിക്കൂർ അകലെ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ടയിടമാണ് ഇതെങ്കിലും തങ്ങൾ ഒരിക്കലും ഏകാന്തത അനുഭവിക്കില്ല എന്ന് ഇവർ ഉറപ്പു പറയുന്നു.

ADVERTISEMENT

ഒരുമിച്ച് പാചകം ചെയ്തും, വയലുകളിൽ ബാർബിക്യൂ ചെയ്തും, പാട്ട് പാടിയും, ഗ്രാമത്തിൽ പോയി ചെറിയ കടകളിൽനിന്ന് ഷോപ്പിംഗ് നടത്തിയുമെല്ലാം തങ്ങൾ ഇവിടെ സമയം ചെലവഴിക്കും. ഭാവിയിലേക്കുള്ള മുതൽക്കൂട്ടായി വീടു വാങ്ങിയപ്പോൾ ഏഴുപേരും തീരുമാനിച്ച മറ്റൊരു കാര്യം ഓരോരുത്തരും ഓരോ കാര്യങ്ങൾ പഠിച്ചെടുക്കും എന്നുള്ളതായിരുന്നു. പാചകം, പൂന്തോട്ട പരിപാലനം, കൃഷി, പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രം, സംഗീതം തുടങ്ങിയ കാര്യങ്ങളിൽ ഇവർ ഇതിനോടകം വൈദഗ്ധ്യം നേടിക്കഴിഞ്ഞു. ഒരുമിച്ച് ജീവിച്ചു തുടങ്ങുമ്പോൾ തങ്ങൾക്കിടയിൽ സ്വരച്ചേർച്ച വരാതിരിക്കുന്നതിനു വേണ്ടിയാണ് ഈ കാര്യങ്ങൾ കൂടി നേരത്തെ തീരുമാനിച്ചു പഠിക്കാൻ ശ്രമിക്കുന്നതെന്ന് ഇവർ പറയുന്നു.

Read also: മകന്റെ പരിശീലനം, 68–ാം വയസ്സിൽ ഈ അമ്മ ജിമ്മിലെ സ്റ്റാർ; ഇത് ഫിറ്റ്നസ് മമ്മിയെന്ന് സോഷ്യൽമീഡിയ

ADVERTISEMENT

2 പതിറ്റാണ്ടിലേറെയായി പരസ്പരം അറിയാവുന്ന സഹപ്രവർത്തകരായ ഈ ഏഴു വനിതകൾ സഹോദരങ്ങളേക്കാൾ കൂടുതൽ ഹൃദയംകൊണ്ട് അടുത്തവരാണ്. നമ്മളിൽ ഭൂരിഭാഗവും വിരമിച്ചതിനു ശേഷമുള്ള പദ്ധതികളെക്കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ടാകില്ല. ആ സമയത്ത് എന്തായിരിക്കും ചെയ്യുക എന്നതിനെക്കുറിച്ച് ചെറിയ ഐഡിയ പോലും ഇല്ലാത്തവർ ജീവിക്കുന്ന ഈ കാലത്ത് തങ്ങളുടെ വിശ്രമജീവിതം ജീവിതത്തിൽ ഏതു പ്രതിസന്ധിഘട്ടത്തിലും ഒപ്പം നിൽക്കുന്ന ഫ്രണ്ട്സിനൊപ്പം ആകട്ടെ എന്ന് തീരുമാനിച്ച ഏഴ് വനിതകളുടെ സൗഹൃദം മനോഹരം തന്നെ.

Content Summary: 7 girlfriends bought a mansion to live together after their retirement

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT