പ്രായം വെറുമൊരു സംഖ്യയാണ്, ക്ലീഷേ ആയ ഒരു വാക്യമാണെങ്കിലും ഈ മുത്തശ്ശിയുടെ കാര്യത്തിൽ അത് സത്യമാണ്. കാരണം 93 വയസുള്ള മുത്തശ്ശി ചെയ്തത് എന്താണെന്നറിഞ്ഞാൽ ആരുമൊന്ന് അമ്പരക്കും. 93-ാം വയസ്സിൽ, അമേരിക്കയിലെ എല്ലാ ദേശീയ പാർക്കുകളും സന്ദർശിക്കുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീയായി ജോയ് ബ്രാഡ് എന്ന മുത്തശ്ശി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായം വെറുമൊരു സംഖ്യയാണ്, ക്ലീഷേ ആയ ഒരു വാക്യമാണെങ്കിലും ഈ മുത്തശ്ശിയുടെ കാര്യത്തിൽ അത് സത്യമാണ്. കാരണം 93 വയസുള്ള മുത്തശ്ശി ചെയ്തത് എന്താണെന്നറിഞ്ഞാൽ ആരുമൊന്ന് അമ്പരക്കും. 93-ാം വയസ്സിൽ, അമേരിക്കയിലെ എല്ലാ ദേശീയ പാർക്കുകളും സന്ദർശിക്കുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീയായി ജോയ് ബ്രാഡ് എന്ന മുത്തശ്ശി മാറി. അമേരിക്കയിൽ ആകെ 63 നാഷണൽ പാർക്കുകളുണ്ട്. അത് മുഴുവൻ മുത്തശ്ശി തന്റെ കൊച്ചുമകനൊപ്പം കണ്ടു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ മുത്തശ്ശിയും അവരുടെ യാത്രകളുമാണ് ചർച്ചാവിഷയം. 

തന്റെ 85 വയസുവരെ ഒരു മലയോ കടലോ കണ്ടിട്ടില്ലാത്ത ആളായിരുന്നു ഒഹായോ സ്വദേശിനിയായ ജോയ് ബ്രാഡ്. ഭർത്താവിനൊപ്പം അടുത്തുള്ള തടാകത്തിൽ മീൻ പിടിക്കാൻ പോയതാണ് താന്‍ ജീവിതത്തിൽ ആകെ ചെയ്തിട്ടുള്ള സാഹസികമായ കാര്യമെന്നാണ് മുത്തശ്ശി പറഞ്ഞിരുന്നത്. അക്കാര്യത്തിൽ ഒരു മാറ്റം വന്നത് കൊച്ചുമകൻ ബ്രാഡ് റയാൻ കാരണമാണ്. തന്റെ മാതാപിതാക്കൾ തമ്മിൽ പിരിഞ്ഞതിനുശേഷം 10 വർഷത്തോളം ബ്രാഡ് മുത്തശ്ശിയെ കണ്ടിട്ടില്ല. പിന്നീട് നേരിട്ട് കണ്ടപ്പോൾ കടലോ മലകളോ കണ്ടിട്ടില്ലെന്ന് മുത്തശ്ശി പറഞ്ഞതതോടെയാണ് 2015ൽ ഇരുവരും യാത്ര തുടങ്ങിയത്.

ADVERTISEMENT

Read also: നെറ്റി ചുളിച്ചവരോട് ഇവർ ചോദിക്കുന്നു, അതെന്താ സ്ത്രീകൾക്ക് ഓണക്കളിയായിക്കൂടെ?

‘അത്ഭുതം ‘മുത്തശ്ശി തന്റെ യാത്ര വിവരിച്ചിരിക്കുന്നത് ഈ ഒരൊറ്റ വാക്കിനാലാണ്. നോർത്ത് കരോലിനയ്ക്കും ടെന്നസിക്കും ഇടയിലുള്ള ഗ്രേറ്റ് സ്മോക്കി മൗണ്ടൻസ് നാഷണൽ പാർക്കിലേക്കാണ് ഇരുവരും ആദ്യം യാത്ര ചെയ്യുന്നത്. ആ യാത്രയിലാണ് അമേരിക്കയിലെ എല്ലാ ദേശീയ പാർക്കുകളും സന്ദർശിക്കണമെന്ന ആശയം അവർക്കിടയിൽ ഉടലെടുക്കുന്നത്. എല്ലാ പാർക്കുകളിലും മുത്തശ്ശിയെ കൊണ്ടുപോകാൻ ബ്രാഡിന് താൽപ്പര്യമുണ്ടായിരുന്നു. അങ്ങനെ ഇരുവരും തങ്ങളുടെ റോഡ് ട്രിപ്പ് മുഴുവൻ പ്ലാൻ ചെയ്തു. സാഹസികത നിറഞ്ഞതായിരുന്നു അവരുടെ യാത്ര, ചാനൽ ദ്വീപുകളിലെ തിമിംഗലങ്ങളെയും റെഡ്‌വുഡ് വനത്തിലെ കൂറ്റൻ മരങ്ങളെയും കണ്ട് മുത്തശ്ശി തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ ആസ്വദിക്കുകയായിരുന്നു. ബ്രാഡ് റയാനും മുത്തശ്ശി ജോയ് റയാനും ഏഴര വർഷം മുമ്പ് ആരംഭിച്ച തങ്ങളുടെ ഐതിഹാസിക യാത്ര അമേരിക്കൻ സമോവ നാഷണൽ പാർക്ക് സന്ദർശിച്ച് പൂർത്തിയാക്കി.

ADVERTISEMENT

Read also: 'ഇൻ ഹരിഹർ നഗർ സിനിമയിൽ തെസ്നിക്ക് ഒരു സീൻ ചെയ്യാമോ?'; സിദ്ദിഖിന്റെ ഓർമകൾ പങ്കുവച്ച് തെസ്നി ഖാന്‍

93 വയസുള്ള ഒരു സ്ത്രീയാണ് തനിക്കൊപ്പമുള്ളതെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നും ഓരോ യാത്ര പൂർത്തിയാക്കുമ്പോഴും അടുത്തതിനായി പൂർണ്ണ മനസോടെ തയ്യാറായി വരുന്ന മുത്തശ്ശിയെയാണ് താൻ എപ്പോഴും കണ്ടിട്ടുള്ളതെന്ന് ബ്രാഡ് പറയുന്നു. അമേരിക്കൻ സമോവയുടെ നാഷണൽ പാർക്ക് ഭൂമധ്യരേഖയ്ക്ക് തെക്കുള്ള ഒരേയൊരു യു.എസ് ദേശീയ ഉദ്യാനവും ഏറ്റവും ദൂരം കൂടിയതുമായ ഒന്നായിരുന്നു. അവരുടെ യാത്രകൾ രേഖപ്പെടുത്തുന്നതിനായി സൃഷ്ടിച്ച മുത്തശ്ശി ജോയിയുടെ റോഡ് ട്രിപ്പ് ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തു. മൂന്ന് കുട്ടികളുടെ അമ്മയും നാല് കുട്ടികളുടെ മുത്തശ്ശിയുമായ ജോയ് ഈ പ്രായത്തിൽ മലനിരകളിൽ ട്രെക്കിംഗ് നടത്തി, 91-ാം വയസ്സിൽ വൈറ്റ് വാട്ടർ റാഫ്റ്റിംഗിനും പോയി. അതുകൊണ്ട് ഒരു കാര്യം മനസ്സില്‍ കുറിച്ചിട്ടോളു, 93 കാരി ജോയ് മുത്തശ്ശിയ്ക്ക് ഈകണ്ട കാടും മലകളും വഴികളും താണ്ടാൻ ഈ പ്രായത്തിൽ സാധിച്ചുവെങ്കിൽ ആർക്കും ഏത് പ്രായത്തിലും ഇഷ്ടമുള്ള ജീവിതം നയിക്കാനും അവരുടെ സ്വപ്നങ്ങൾ നിറവേറ്റാനും കഴിയും.

ADVERTISEMENT

Read also: 'ഈ ഫോട്ടോയിലെ കുട്ടി നീയാണോ?', 15 വർഷങ്ങൾക്കു ശേഷം കുട്ടിക്കാലത്തെ ബെസ്റ്റ് ഫ്രണ്ട്സിന് ഒത്തുചേരൽ

Content Summary: 93 years old woman visited 63 Nationale Parks with her grandson

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT