പ്രായവും വസ്ത്രവും തമ്മിൽ എന്തു ബന്ധമാണ് ഉള്ളത്. പറയത്തക്ക ബന്ധമൊന്നും ഇല്ല. എന്നാൽ പ്രായം കൂടും തോറം സ്ത്രീകൾ വീട്ടിനുള്ളിൽ അധികം നിറമില്ലാത്ത സാരിയും നൈറ്റിയും ധരിച്ച് അടങ്ങിയൊതുങ്ങി ഇരിക്കണമെന്ന ചിന്ത പലർക്കുമുണ്ട്. അതുകൊണ്ടാവാം പ്രായത്തിനനുസരിച്ച് വസ്ത്രം ധരിച്ചുകൂടെ എന്നൊക്കെയുള്ള ചോദ്യങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായവും വസ്ത്രവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? പറയത്തക്ക ബന്ധമൊന്നും ഇല്ല. എന്നാൽ പ്രായം കൂടും തോറും സ്ത്രീകൾ വീട്ടിനുള്ളിൽ അധികം നിറമില്ലാത്ത സാരിയും നൈറ്റിയും ധരിച്ച് അടങ്ങിയൊതുങ്ങി ഇരിക്കണമെന്ന ചിന്ത പലർക്കുമുണ്ട്. അതുകൊണ്ടാവാം പ്രായത്തിനനുസരിച്ച് വസ്ത്രം ധരിച്ചുകൂടെ എന്നൊക്കെയുള്ള ചോദ്യങ്ങൾ സ്ത്രീകൾക്കു നേരിടേണ്ടി വരുന്നതും.

മനോഹരമായ വസ്ത്രധാരണം കൊണ്ട് എപ്പോഴും അമ്പരപ്പിക്കുന്ന അഭിനേത്രിയാണ് നീന ഗുപ്ത. തന്റെ ജീവിതം ആഘോഷിക്കുകയും ചെയ്യുന്ന വനിത. എന്നാല്‍ പുതിയ സിനിമയുടെ സക്സസ് പാർട്ടിക്ക് ഷോർട് ബ്ലാക്ക് ഡ്രെസിൽ എത്തിയ നീനയെ അപമാനിക്കുന്ന തരത്തിലാണ് ഇന്റർനെറ്റിൽ കമന്റുകൾ വന്നത്. ഈ പ്രായത്തിൽ എന്തിന് ഇങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കുന്നു എന്നാണ് ചോദ്യം. 

ADVERTISEMENT

'ചൂടാണെങ്കിലും ബൂട്ട് ധരിക്കാനുള്ള ആഗ്രഹം നടന്നു' എന്ന ക്യാപ്ഷനിൽ നീന തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിൽ വിഡിയോ പങ്കുവച്ചത്. 

എന്നാൽ വളരെ നല്ല കമന്റുകളും വിഡിയോയ്ക്കു താഴെയുണ്ട്. ബാക്കിയുള്ളവർ എന്തു ചിന്തിക്കുമെന്ന് ശ്രദ്ധിക്കാതെ മനോഹരമായി നിങ്ങൾ ഒരുങ്ങുന്നത് ഞാനെന്റെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും കാണിച്ചുകൊടുക്കാറുണ്ട് എന്നാണ് ഒരു യുവതി കമന്റ് ചെയ്തത്. ഈ ഡ്രസ്സിൽ സുന്ദരിയായിരിക്കുന്നുവെന്നും പലരും അഭിപ്രായപ്പെട്ടു.

ADVERTISEMENT

Read also: കൊച്ചുമകനോടൊപ്പം 93–ാം വയസ്സിൽ യാത്ര; ഇത് അമേരിക്കയിലെ 63 ദേശീയ പാർക്കുകൾ കണ്ട സൂപ്പർ മുത്തശ്ശി

എന്നാൽ ഈ വസ്ത്രം ചേരുന്നില്ലെന്നും നീന ഒട്ടും കംഫർട്ടബിൾ അല്ലെന്നും ഒരു കൂട്ടം ആളുകൾ പറയുന്നു. ഇങ്ങനെയൊരു വസ്ത്രം ധരിക്കേണ്ട എന്ത് ആവശ്യമാണ് ഉള്ളതെന്നും നിങ്ങൾക്ക് സാരിയാണ് ചേരുന്നതെന്നും ഇനി അത്തരം വസ്ത്രങ്ങൾ ഇടാൻ ശ്രമിക്കു എന്നുമാണ് കമന്റുകൾ.

ADVERTISEMENT

സ്ത്രീകൾ എന്ത് വസ്ത്രം ധരിക്കണമന്നെും എങ്ങനെ ധരിക്കണമെന്നും പഠിപ്പിക്കാൻ ശ്രമിക്കുന്ന പുരുഷന്മാരെ കമന്റ് സെക്ഷനിൽ കാണാമെന്നാണ് മറ്റൊരാളുടെ രസകരമായ കമന്റ്.

Read also: 'ഈ ഫോട്ടോയിലെ കുട്ടി നീയാണോ?', 15 വർഷങ്ങൾക്കു ശേഷം കുട്ടിക്കാലത്തെ ബെസ്റ്റ് ഫ്രണ്ട്സിന് ഒത്തുചേരൽ

Content Summary: Social media reacts on neena guptas new look