യാത്ര പോകുമ്പോൾ കയ്യിലെ പണവും, സാധനങ്ങളും എയർപോർട്ടിൽ വച്ച് നഷ്ടമാകുമോ എന്ന പേടി എല്ലാ യാത്രക്കാർക്കും ഉണ്ടാകും. പലപ്പോഴും ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞാവും സാധനങ്ങൾ മടക്കിക്കിട്ടുക. കഴിഞ്ഞ ദിവസം ബെംഗളൂരു എയർപോർട്ടിൽ ബാഗ് നഷ്ടപ്പെട്ട യുവതിക്ക് രക്ഷകനായി എത്തിയത് ഒരു സിഐഎസ്എഫ് ഓഫിസറാണ്. മേഘ്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്ര പോകുമ്പോൾ കയ്യിലെ പണവും, സാധനങ്ങളും എയർപോർട്ടിൽ വച്ച് നഷ്ടമാകുമോ എന്ന പേടി എല്ലാ യാത്രക്കാർക്കും ഉണ്ടാകും. പലപ്പോഴും ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞാവും സാധനങ്ങൾ മടക്കിക്കിട്ടുക. കഴിഞ്ഞ ദിവസം ബെംഗളൂരു എയർപോർട്ടിൽ ബാഗ് നഷ്ടപ്പെട്ട യുവതിക്ക് രക്ഷകനായി എത്തിയത് ഒരു സിഐഎസ്എഫ് ഓഫിസറാണ്.

മേഘ്ന ഗിരീഷ് എന്ന യുവതിയാണ് വീടിന്റെ താക്കോലും, പഴ്സുമടങ്ങിയ ബാഗ് എയർപോർട്ടിനകത്തെ വാഷ്റൂമിൽ വച്ചു മറന്നത്. ആകെ ക്ഷീണിതയായി പുറത്തിറങ്ങുമ്പോഴാണ് ബാഗ് കയ്യിലില്ലെന്നു തിരിച്ചറിയുന്നത്.

ADVERTISEMENT

' ആകെ പരിഭ്രാന്തയായി നിന്ന എന്നെ അവിടെയുണ്ടായിരുന്ന ഓഫിസർ ആശ്വസിപ്പിക്കുകയായിരുന്നു. കിട്ടും, നിങ്ങളുടെ ഒരു പിൻ പോലും നഷ്ടമാവില്ല, എന്നാണ് അദ്ദേഹം എനിക്ക് ഉറപ്പ് നൽകിയത്. ഞാൻ പുറത്ത് കാത്തിരിക്കുന്ന സമയം അദ്ദേഹം ഗ്രൗണ്ട് സ്റ്റാഫിനോട് സംസാരിച്ച്, ബാഗ് എടുത്തുകൊണ്ടു വരാൻ ആവശ്യപ്പെടുകയായിരുന്നു. ഐഡി കാർഡും ഫോണിലുണ്ടായിരുന്ന ബോർഡിങ് പാസും നോക്കി എന്റേതെന്ന് ഉറപ്പ് വരുത്തിയ ശേഷം അദ്ദേഹം എനിക്ക് ബാഗ് കൈമാറി. ഒരുപാട് ആശ്വാസത്തോടെയാണ് ഞാൻ വീട്ടിലേക്ക് മടങ്ങിയത്', മേഘ്ന സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചു. അദ്ദേഹത്തിന്റെ ചിത്രത്തോടൊപ്പം വെറും 10 മിനിറ്റ് കൊണ്ടാണ് തന്റെ എല്ലാ ടെൻഷനും മാറിയതെന്നും വളരെ മികച്ച പെരുമാറ്റമെന്നും പെൺകുട്ടി എഴുതി.

Read also: വിവാഹം ക്ഷണിക്കാൻ തൊട്ടടുത്ത വീട്ടിൽ വരെ വരും, പക്ഷേ എന്റെ വീട്ടിൽ ക്ഷണിക്കാൻ കയറില്ലായിരുന്നു: ലതാ ഷെഫ്

ADVERTISEMENT

നല്ല മനുഷ്യർ ഇപ്പോഴും ഉണ്ടെന്നും ഒരിക്കൽ മകൾ അവളുടെ ഹെഡ്ഫോൺ എയർപോർട്ടിനകത്തു വച്ചുമറന്നപ്പോൾ അത് സൂക്ഷിച്ചു വയ്ക്കുകയും മടക്കി നൽകുകയും ചെയ്തത് സിഐഎസ്എഫ് ആയിരുന്നു എന്നും ഒരാൾ കമന്റ് ചെയ്തു. തങ്ങൾക്കുണ്ടായ സമാനമായ അനുഭവങ്ങൾ പലരും കമന്റിലൂടെ പങ്കുവച്ചു.

Content Summary: CISF officer helps woman find lost bag at airport, restoring her faith in humanity after going viral

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT