'സ്ത്രീകളുടെ ഹാൻഡ്ബാഗിനെ ഭയക്കരുതേ പുരുഷന്മാരേ...', ചർച്ചയായി സീനത്ത് അമനിന്റെ സോഷ്യൽമീഡിയ പോസ്റ്റ്
അമിതാഭ് ബച്ചന്റെയും രാജ്കുമാറിന്റെയുമെല്ലാം നായികയായി ബോളിവുഡ് ഭരിച്ച താരസുന്ദരിയാണ് സീനത്ത് അമൻ. ഫാഷൻ സെൻസും ബോൾഡ് ഫോട്ടോഷൂട്ടുകൾ കൊണ്ടും ഇന്നും സോഷ്യൽമീഡിയയിൽ താരം. അടുത്ത കാലത്ത് വോഗിനു വേണ്ടിയുള്ള സീനത്തിന്റെ ഫോട്ടോഷൂട്ട് വൈറലായിരുന്നു. പ്രായം ഒന്നിനും പരിധി നിശ്ചയിക്കുന്നില്ലെന്ന്

അമിതാഭ് ബച്ചന്റെയും രാജ്കുമാറിന്റെയുമെല്ലാം നായികയായി ബോളിവുഡ് ഭരിച്ച താരസുന്ദരിയാണ് സീനത്ത് അമൻ. ഫാഷൻ സെൻസും ബോൾഡ് ഫോട്ടോഷൂട്ടുകൾ കൊണ്ടും ഇന്നും സോഷ്യൽമീഡിയയിൽ താരം. അടുത്ത കാലത്ത് വോഗിനു വേണ്ടിയുള്ള സീനത്തിന്റെ ഫോട്ടോഷൂട്ട് വൈറലായിരുന്നു. പ്രായം ഒന്നിനും പരിധി നിശ്ചയിക്കുന്നില്ലെന്ന് തെളിയിക്കുന്ന വ്യക്തി കൂടിയാണ് ഇവർ.
സോഷ്യൽമീഡിയയില്‍ വളരെ ആക്ടീവായി നിൽക്കുന്ന സീനത്തിന്റെ പുതിയ പോസ്റ്റ് ചർച്ചകൾക്ക് വഴിയൊരുക്കി. ചിത്രത്തിൽ മകനും സീനത്തുമാണുള്ളത്. മകന്റെ കയ്യിൽ അമ്മയുടെ ഹാൻഡ് ബാഗുമുണ്ട്. ചിത്രത്തോടൊപ്പമുള്ള കുറിപ്പാണ് വൈറലായത്. 'ഇത് പുരുഷന്മാർക്കു വേണ്ടിയുള്ള ക്യാപ്ഷനാണ്. അമ്മയുടെയോ, പെങ്ങളുടെയോ ഭാര്യയുടെയോ, കൂട്ടുകാരിയുടെയോ ബാഗ് പിടിക്കാൻ ദയവായി നിങ്ങൾ ഭയക്കരുത്. അവർ ആവശ്യപ്പെട്ടില്ലെങ്കില്‍ പോലും ബാഗ് ചുമക്കാൻ അവർ ബുദ്ധിമുട്ടുന്നുവെന്ന് തോന്നുന്നുവെങ്കിലോ, ഏറെ നേരമായി ബാഗും പിടിച്ചു നിൽക്കുകയാണെങ്കിലോ നിങ്ങളത് വാങ്ങണം. എന്നുമല്ലെങ്കിലും നിങ്ങള്‍ക്ക് അതിൽനിന്ന് എന്തെങ്കിലും ആവശ്യമായി വരുമെന്ന് ഞാൻ ഉറപ്പ് തരുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളെ ഭയപ്പെടുകയോ വെറുക്കുകയോ ചെയ്യുന്ന പുരുഷനെപ്പോലെ ഇൻസെക്വർ ആയ വേറെ മനുഷ്യരില്ല. ടാംപോൺസ്, ഹാൻഡ്ബാഗുകള്‍, മേക്കപ്പ്. എന്തൊക്കെയാണോ ഭയക്കുന്നത്, അതിനെയൊക്കെ മറികടക്കുക.'
മകൻ തന്റെ ഹാൻഡ്ബാഗുമായി നിൽക്കുന്ന ഫോട്ടോ കിട്ടിയപ്പോൾ എഴുതിയതാണെന്നാണ് സീനത്ത് സോഷ്യൽമീഡിയയിൽ കുറിച്ചത്.
ആണായാലും പെണ്ണായാലും ഇത് ചെയ്യാമെന്നും, പലരും പൊതു സ്ഥലത്ത് വച്ച് സ്ത്രീകളുടെ ബാഗ് കയ്യിലെടുക്കുക പോലും ചെയ്യാറില്ലെന്നും കമന്റുകളുണ്ട്. എന്നാൽ അത് ഇഷ്ടപ്പെട്ട് വാങ്ങി ഇടുന്നവരുണ്ടെന്നും പലരും കമന്റ് ചെയ്തു.
Read also: സാരി അണിയിക്കാൻ 2 ലക്ഷം രൂപ; വീട്ടമ്മയിൽനിന്ന് സെലിബ്രിറ്റി സാരി ട്രേപ്പറിലേക്ക്: ഇത് വിജയകഥ
Content Summary: Zeenath Aman Posts about men helping women to carry bags