'പുറത്തു പറയുന്നില്ലെങ്കിലും ബുദ്ധിമുട്ടുകളുണ്ട്', അത്യാവശ്യമായി ഒരു ജോലി വേണമെന്ന് കൊല്ലം സുധിയുടെ ഭാര്യ
ഭർത്താവ് മരിച്ച കാര്യം അംഗീകരിച്ചില്ലെങ്കിൽ ഒരുപക്ഷേ എനിക്ക് ഭ്രാന്തായിപ്പോയേനെ എന്ന് കൊല്ലം സുധിയുടെ ഭാര്യ രേണു. മക്കളുള്ളതുകൊണ്ടാണ് ജീവിക്കുന്നത്. ഈ അവസ്ഥ വന്നവർക്കേ ആ ബുദ്ധിമുട്ട് മനസ്സിലാവുകയുള്ളു എന്നും രേണു പറഞ്ഞു. 'ഇൻസ്റ്റാഗ്രാമിൽ ഇടുന്ന പോസ്റ്റുകൾക്ക് ഒരുപാട് നെഗറ്റിവ് കമന്റുകൾ വരുന്നുണ്ട്.

ഒരു ജോലി അത്യാവശ്യമായി വേണമെന്ന് കൊല്ലം സുധിയുടെ ഭാര്യ രേണു. 'ഭർത്താവ് മരിച്ച കാര്യം അംഗീകരിച്ചില്ലെങ്കിൽ ഒരുപക്ഷേ എനിക്ക് ഭ്രാന്തായിപ്പോയേനെ. മക്കളുള്ളതുകൊണ്ടാണ് ജീവിക്കുന്നത്. ഈ അവസ്ഥ വന്നവർക്കേ ആ ബുദ്ധിമുട്ട് മനസ്സിലാവുകയുള്ളു' രേണു പറയുന്നു.
'ഇൻസ്റ്റാഗ്രാമിൽ ഇടുന്ന പോസ്റ്റുകൾക്ക് ഒരുപാട് നെഗറ്റിവ് കമന്റുകൾ വരുന്നുണ്ട്. ഏട്ടൻ മരിക്കുന്നതിനു കുറച്ചു ദിവസങ്ങൾക്കു മുൻപ് അദ്ദേഹം തന്നെയാണ് എനിക്ക് റീലുകൾ ഇടാൻ പറ്റുന്ന ഫോൺ വാങ്ങിത്തന്നതും ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ പറയുന്നതും. അച്ഛനെ സ്നേഹിക്കുന്ന ഒരുപാട് പേർ ഇൻസ്റ്റഗ്രാമിൽ ഉണ്ടെന്നും അവരുടെ മെസ്സേജുകൾക്ക് അമ്മ മറുപടി കൊടുക്കണമെന്നും പറഞ്ഞത് മൂത്ത മകനാണ്. നെഗറ്റിവ് കമന്റ് ചെയ്യുന്നവരുണ്ട്. പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും. മനസ്സിലാക്കുന്ന കുറച്ചുപേരുണ്ട്. അത് മതി.' രേണു പറയുന്നു.
കൊല്ലം സുധിക്കൊപ്പമുള്ള വിഡിയോകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നതിനും റീലുകൾ ഇട്ടതിനും ഒരുപാട് മോശം കമന്റുകൾ വന്നിരുന്നു. വിഡിയോകള്‍ സുധിയുടെ മരണശേഷം എടുത്തതാണെന്നും ഭർത്താവ് മരിച്ച് അധികനാൾ ആവുന്നതിനു മുന്‍പുതന്നെ റീൽ ചെയ്തു നടക്കുന്നു എന്നുമുള്ള ആക്ഷേപങ്ങൾ തന്നെ വേദനിപ്പിക്കുന്നുവെന്നും ഇതിനു മുൻപ് രേണു തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരുന്നു.
Read also: തെരുവില്‍ ഭിക്ഷയെടുത്തു ജീവിച്ചു, 81–ാം വയസ്സിൽ ഓൺലൈൻ ഇംഗ്ലിഷ് ടീച്ചറായി മെർലിൻ മുത്തശ്ശി
'നല്ല ഡ്രസ് ധരിച്ചു ബസിൽ പോകുന്നതു കണ്ടു. കളറുള്ള ഡ്രസ് ഇട്ടു എന്നൊക്കെ പറയുന്നവരുണ്ട്. ഓരോ ആവശ്യങ്ങൾക്കായാണ് ഈ പോകുന്നതൊക്കെയും. വിധവ സർട്ടിഫിക്കറ്റ്, വിധവ പെൻഷൻ, ജോലി, ഇതിനുവേണ്ടിയെല്ലാം ഓടണം. ആവശ്യങ്ങൾക്ക് ഞാനല്ലേ ഓടാനുള്ളു, മക്കളെക്കൊണ്ട് ഓടിക്കാന്‍ പറ്റില്ല. ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്നെ ഇങ്ങനെ വിടില്ലായിരുന്നു'. എല്ലാ കാര്യവും സുധി തന്നെയായിരിക്കും ചെയ്യുകയെന്നും രേണു പറഞ്ഞു. 'അരിയൊക്കെ റേഷൻ കടയിൽ നിന്ന് കിട്ടും. എനിക്കൊരു ജോലിയാണ് അത്യാവശ്യം. എന്നും എല്ലാവരും സഹായിക്കണമെന്നില്ല. ചെറിയ ബുദ്ധിമുട്ടുകളുണ്ട്, എനിക്ക് പുറത്ത് പറയാൻ പറ്റുന്നില്ല'. രേണു പറഞ്ഞു. ഒരു സ്വകാര്യ യുട്യൂബ് ചാനലിനോടാണ് രേണു പ്രതികരിച്ചത്.
Read also: 53 കാരി ടീച്ചറുടെ കാവാലയ്യ ഡാൻസ്; ഇത് എന്തൊരു എനർജിയെന്നു കമന്റുകൾ, വിഡിയോ വൈറൽ
ജൂൺ അഞ്ചിനാണ് മലയാളികൾക്കു പ്രിയപ്പെട്ട മിമിക്രി താരമായ കൊല്ലം സുധിയും സംഘവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നത്. സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുധിയെ രക്ഷിക്കാനായില്ല.
Content Summary: Kollam Sudhis wife Renu shares about her need for a job