104-ാം വയസ്സിൽ മുത്തശ്ശിക്ക് റെക്കോർഡ് നേടാൻ ആഗ്രഹം, 13,500 അടി മുകളിൽ നിന്ന് തകർപ്പൻ സ്കൈഡൈവിങ്
മനസ്സിൽ ഒരു ആഗ്രഹം തോന്നിയാൽ അതു നടത്തിയെടുക്കാൻ നമ്മൾ പ്രയത്നിക്കണം, അല്ലേ? പലപ്പോഴും പല തടസ്സങ്ങളും മുന്നിൽ വന്നേക്കാം. എന്നാലും പുറകോട്ട് പോകരുത്. ഡൊറോത്തി ഹോഫ്നർ എന്ന മുത്തശ്ശിയും ഇതേ അഭിപ്രായക്കാരിയാണ്. ആഗ്രഹത്തിനു മുന്നിൽ പ്രായം ഒരു തടസ്സമായി നിന്നെങ്കിലും അതൊന്നും തീരെ

മനസ്സിൽ ഒരു ആഗ്രഹം തോന്നിയാൽ അതു നടത്തിയെടുക്കാൻ നമ്മൾ പ്രയത്നിക്കണം, അല്ലേ? പലപ്പോഴും പല തടസ്സങ്ങളും മുന്നിൽ വന്നേക്കാം. എന്നാലും പുറകോട്ട് പോകരുത്. ഡൊറോത്തി ഹോഫ്നർ എന്ന മുത്തശ്ശിയും ഇതേ അഭിപ്രായക്കാരിയാണ്. ആഗ്രഹത്തിനു മുന്നിൽ പ്രായം ഒരു തടസ്സമായി നിന്നെങ്കിലും അതൊന്നും തീരെ കാര്യമാക്കിയില്ല.
ഇനി മുത്തശ്ശിയുടെ പ്രായം എത്രയെന്ന് അറിയണ്ടേ? 104. ആഗ്രഹം സ്കൈ ഡൈവിങ്ങും. 100–ാം വയസ്സിലാണ് ഡൊറോത്തി മുത്തശ്ശി ജീവിതത്തിൽ ആദ്യമായി സ്കൈഡൈവിങ് നടത്തുന്നത്. അന്ന് വിമാനത്തിൽനിന്നു ചാടാൻ ഒന്ന് അറച്ചുപോയെങ്കിലും ഇത്തവണ അതുണ്ടായില്ല. ചിക്കാഗോ സ്വദേശിയായ ഈ മുത്തശ്ശി 13,500 അടി ഉയരെ നിന്ന് സ്കൈഡൈവ് ചെയ്ത് ലോകറെക്കോർഡ് സ്വന്തമാക്കാനാണ് ശ്രമിച്ചത്.
ഏറ്റവും ഉയരത്തിൽനിന്ന് സ്കൈഡൈവ് ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോർഡ് 2022ൽ 103 വയസ്സുള്ള ലിന്നിയ ഇൻഗെഗാർഡ് എന്ന സ്വീഡൻ സ്വദേശി സ്വന്തമാക്കിയിരുന്നു. ഡൊറോത്തിയുടെ ആഗ്രഹം ഈ റെക്കോർഡ് മറികടക്കണമെന്നായിരുന്നു. ഏഴ് മിനിറ്റ് ഡൈവിനു ശേഷം ദൊറോത്തി ഹോഫ്ന തിരിച്ചിറങ്ങി, നിറഞ്ഞ കയ്യടികൾക്കിടയിലും പ്രായം വെറും സംഖ്യ മാത്രമെന്നാണ് ഈ മുത്തശ്ശി എല്ലാവരോടുമായി പറഞ്ഞത്.