ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീ: പ്രായം 73, ആസ്തി 1.55 ലക്ഷം കോടി രൂപ
ഇന്ത്യൻ ധനികരുടെ പട്ടിക പരിശോധിച്ചാൽ അതിൽ പുരുഷന്മാരുടെ പേരുകളാണ് എപ്പോഴും ലോക ശ്രദ്ധനേടുന്ന വിധത്തിൽ മുൻനിരയിൽ എത്തുന്നത്. എന്നാൽ ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീ ആരാണ്? ഫോർബ്സ് സർവ്വേ പ്രകാരം ആ സ്ഥാനം ലഭിച്ചിരിക്കുന്നത് ഒ പി ജിൻഡാൽ ഗ്രൂപ്പിന്റെ ചെയർപേഴ്സണായ സാവിത്രി ജിൻഡാലിനാണ്. ഉരുക്ക് വ്യവസായി

ഇന്ത്യൻ ധനികരുടെ പട്ടിക പരിശോധിച്ചാൽ അതിൽ പുരുഷന്മാരുടെ പേരുകളാണ് എപ്പോഴും ലോക ശ്രദ്ധനേടുന്ന വിധത്തിൽ മുൻനിരയിൽ എത്തുന്നത്. എന്നാൽ ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീ ആരാണ്? ഫോർബ്സ് സർവ്വേ പ്രകാരം ആ സ്ഥാനം ലഭിച്ചിരിക്കുന്നത് ഒ പി ജിൻഡാൽ ഗ്രൂപ്പിന്റെ ചെയർപേഴ്സണായ സാവിത്രി ജിൻഡാലിനാണ്. ഉരുക്ക് വ്യവസായി ലക്ഷ്മി നിവാസ് മിറ്റലിനെ മറികടന്ന് ഇന്ത്യൻ ധനികരിൽ ഏഴാം സ്ഥാനവും സാവിത്രി ജിൻഡാൽ കരസ്ഥമാക്കിയിട്ടുണ്ട്.
സർവ്വേ പ്രകാരം കഴിഞ്ഞവർഷം സാവിത്രി ജിൻഡാലിന്റെ ആസ്തിയിൽ 4.8 ബില്യൺ ഡോളറിന്റെ വർദ്ധനവ് ഉണ്ടായി. ഇതോടെ നിലവിൽ 18.7 ബില്യൺ ഡോളറാണ് (1.55 ലക്ഷം കോടി രൂപ) ഇവരുടെ ആസ്തി. ഈ നേട്ടം കൈവരിക്കാനായതോടെ ആഗോളതലത്തിൽ ധനികരുടെ പട്ടികയിൽ 82–ാം സ്ഥാനത്തും സാവിത്രി എത്തിയിട്ടുണ്ട്. വ്യവസായിയും സാവിത്രി ജിൻഡാലിന്റെ ഭർത്താവുമായിരുന്നു ഒ പി ജിൻഡാൽ 2005ൽ ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് മരണപ്പെട്ടതോടെയാണ് ഇവർ അദ്ദേഹത്തിന്റെ വ്യവസായ സംരംഭങ്ങളുടെ സാരഥ്യം ഏറ്റെടുത്തത്.
ഇന്ത്യൻ ധനികരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക വനിതയും സാവിത്രി ജിൻഡാലാണ്. 73 കാരിയായ സാവിത്രി വ്യവസായ രംഗത്തിന് പുറമേ രാഷ്ട്രീയ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസം പൂർത്തിയാകാത്ത സാവിത്രി ഒരുകാലത്ത് ജിൻഡാൽ കുടുംബത്തിലെ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. കുടുംബത്തിലെ സ്ത്രീകൾ വീട്ടുജോലികളും കുടുംബ കാര്യങ്ങളും മാത്രം നോക്കി കഴിയുന്നതാണ് പതിവെന്നും വ്യവസായവും കുടുംബത്തിന് പുറത്തുള്ള കാര്യങ്ങളും പുരുഷന്മാർ മാത്രമാണ് ശ്രദ്ധിക്കുക എന്നുമാണ് ഇവർ പറഞ്ഞിരുന്നത്. എന്നാൽ വർഷങ്ങൾക്കിപ്പുറം കുടുംബ കാര്യത്തിനപ്പുറം ഒരു സ്ത്രീക്ക് എത്ര വലിയ നേട്ടങ്ങൾ കൊയ്യാനാകും എന്നതിന്റെ ഉദാഹരണമായി സാവിത്രിയുടെ ജീവിതം മാറി.
ന്യൂഡൽഹി ആസ്ഥാനമായി 1952-ൽ സ്ഥാപിതമായ ഒ പി ജിൻഡാൽ ഗ്രൂപ്പ്, ഉരുക്ക് ഉൽപ്പാദനം, വൈദ്യുതി ഉത്പാദനം, എണ്ണ, വാതകം, അടിസ്ഥാന സൗകര്യ വികസനം എന്നിവയുൾപ്പെടെ വ്യത്യസ്ത മേഖലകളിൽ മുൻനിരയിലാണ്. ജിൻഡാൽ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികൾ സ്റ്റോക്ക് മാർക്കറ്റിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഇച്ഛാശക്തിയും അർപ്പണ മനോഭാവവും പ്രതിസന്ധികളെ നേരിടാനുള്ള മനോധൈര്യവും കൈമുതലാക്കിയാണ് ജിൻഡാൽ ഗ്രൂപ്പിനെ സാവിത്രി നയിക്കുന്നത്. ബിസിനസ് എന്നത് സ്ത്രീകളുടെ മേഖലയല്ല എന്ന് ഇപ്പോഴും വിശ്വസിക്കുന്ന ഒരു സമൂഹത്തിനു മുന്നിലാണ് വിരമിക്കൽ പ്രായത്തിൽ ബിസിനസ് സംരംഭം ഏറ്റെടുത്ത് സാവിത്രി തന്റെ മികവ് പ്രകടിപ്പിച്ചത്. മനസ്സുറപ്പുണ്ടെങ്കിൽ സ്ത്രീകൾക്ക് അസാധ്യമായി ഒന്നുമില്ല എന്ന് തെളിയിച്ച സാവിത്രി ജിൻഡാൽ ഇന്ന് ആയിരക്കണക്കിന് യുവ വനിതാ സംരംഭകർക്ക് പ്രചോദനവുമാണ്.
അതേസമയം സർവ്വേയിൽ ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവി മുകേഷ് അംബാനി തന്നെ നിലനിർത്തിയിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് ഗൗതം അദാനിയാണ്. ഈ വർഷത്തെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ആദ്യ 100 ധനികരുടെ മൊത്തം സമ്പത്ത് 799 ബില്യൺ ഡോളറാണെന്നും കണക്കാക്കിയിട്ടുണ്ട്.