കാൻസർ രോഗിയെന്ന് തെറ്റിദ്ധാരണ, രണ്ടു വർഷത്തെ ചികിത്സ; ആശുപത്രിയില് നിന്ന് നഷ്ടപരിഹാരം നേടി യുവതി
രണ്ടു വർഷക്കാലം കാൻസർ രോഗബാധിത എന്ന് വിശ്വസിച്ചു ജീവിതം. ഒമ്പത് ചികിത്സകൾ, ശസ്ത്രക്രിയ, കൂടാതെ ഇമ്മ്യൂണോതെറാപ്പിയ്ക്കും വിധേയയായി. ഒടുവിൽ അവർ രോഗബാധിത അല്ല എന്ന് കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ നഷ്ടപരിഹാരം നൽകേണ്ടി വന്നു. 2019 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. യുകെയിലെ യോക് ഷെയർ സ്വദേശിനിയും

രണ്ടു വർഷക്കാലം കാൻസർ രോഗബാധിത എന്ന് വിശ്വസിച്ചു ജീവിതം. ഒമ്പത് ചികിത്സകൾ, ശസ്ത്രക്രിയ, കൂടാതെ ഇമ്മ്യൂണോതെറാപ്പിയ്ക്കും വിധേയയായി. ഒടുവിൽ അവർ രോഗബാധിത അല്ല എന്ന് കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ നഷ്ടപരിഹാരം നൽകേണ്ടി വന്നു. 2019 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. യുകെയിലെ യോക് ഷെയർ സ്വദേശിനിയും തിയറ്റർ മേക്കപ്പ് ആർട്ടിസ്റ്റുമായ മേഗൻ റോയലിനാണ് ദാരുണമായ അനുഭവം നേരിടേണ്ടി വന്നത്. 29 വയസ്സുള്ളപ്പോൾ മേഗൻ ക്യാൻസർ ബാധിതയാണെന്ന് കണ്ടെത്തുന്നു. ശരീരത്തിൽ ഉണ്ടായ ഒരു മറുകിന് ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ഡർമറ്റോളജി ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ ഒരു ബയോപ്സി നടത്തി പരിശോധിക്കണമെന്ന് അവർ പറഞ്ഞു. പരിശോധനയിൽ യുവതിക്ക് മെലനോമ (ഒരു തരം ത്വക്ക് ക്യാൻസർ) ആണെന്നു തിരിച്ചറിഞ്ഞതായി ആശുപത്രി വൃത്തങ്ങൾ യുവതിയോടു പറഞ്ഞു.
തുടർന്ന് യുവതിയെ റോയൽ മാർസ്ഡൻ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് ക്യാൻസർ യൂണിറ്റിലേക്ക് റഫർ ചെയ്തു. അവിടെ ബയോപ്സി നോക്കിയപ്പോഴും, ഇത് മെലനോമ തന്നെയാണെന്നു സ്ഥിരീകരിച്ചു. പിന്നീടങ്ങോട്ട് ചികിത്സാകാലമായിരുന്നു. 2021 മെയ് വരെ ഏകദേശം ഒമ്പതോളം കീമോതെറാപ്പി അടക്കമുള്ള ചികിത്സകൾ മേഗൻ റോയലിന് നൽകി. ഈ ചികിത്സകൾ യുവതിയുടെ പ്രത്യുൽപാദനശേഷിയെ പോലും സാരമായി ബാധിക്കും എന്ന് പറഞ്ഞ് ഇമ്മ്യൂണിറ്റി തെറാപ്പിയ്ക്കും അവർ വിധേയയായി.
പിന്നീട് ലോക്ക് ഡൗൺ സമയത്ത് താമസം വേറെ ഒരിടത്തേക്ക് മാറേണ്ടി വന്നപ്പോൾ അവിടുത്തെ ഹോസ്പിറ്റലിൽ കാണിച്ചപ്പോഴാണ് താൻ ക്യാൻസർ രോഗിയല്ല എന്ന സത്യം യുവതി മനസ്സിലാക്കുന്നത്. നഷ്ടപ്പെട്ട ആരോഗ്യവും ജീവിതവും തിരിച്ചുപിടിക്കാൻ തനിക്ക് നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചതോടെയാണ് വാർത്ത പുറംലോകം അറിഞ്ഞത്. മാർസ്ഡൻ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്, ചെൽസി & വെസ്റ്റ്മിൻസ്റ്റർ ഹോസ്പിറ്റൽ ഉപയോഗിക്കുന്ന പാത്തോളജി സേവനം നടത്തുന്ന ഇംപീരിയൽ കോളേജ് ഹെൽത്ത് കെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് എന്നിവയിൽ നിന്ന് അങ്ങനെ അവർ നഷ്ടപരിഹാരം നേടി.
ഇതുപോലൊന്ന് സംഭവിക്കുമെന്ന് നിങ്ങൾക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല, അത് എങ്ങനെ, എന്തുകൊണ്ട് സംഭവിച്ചു എന്നതിനെക്കുറിച്ച് ഇന്നും തനിക്ക് ഒരു വിശദീകരണവും ലഭിച്ചിട്ടില്ലെന്നും മേഗൻ പറയുന്നു."എനിക്ക് കാൻസർ ഉണ്ടെന്ന് വിശ്വസിച്ച് ഞാൻ രണ്ട് വർഷം ചെലവഴിച്ചു, എല്ലാ ചികിത്സയും നടത്തി, പിന്നീട് ക്യാൻസർ ഇല്ലെന്ന് പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി എന്ത് ചെയ്യണമെന്ന് അറിയാതെ കുറെ നേരം സ്തംഭിച്ചിരുന്നു എന്നും മേഗൻ പറഞ്ഞു.