കാൻസർ രോഗിയായി അഭിനയം, ടിക്ടോക്കിലൂടെ പണം തട്ടി യുവതി; കടുത്ത ശിക്ഷ വിധിച്ച് കോടതി
കാൻസർ രോഗിയാണെന്ന് കള്ളം പറഞ്ഞ് നൂറുകണക്കിന് ആളുകളിൽനിന്നും പണം തട്ടിയ ടിക്ടോക്കർ യുവതിയെ വ്യത്യസ്തമായ രീതിയിൽ ശിക്ഷിച്ച് കോടതി. അസുഖമുണ്ടെന്നു കള്ളം പറഞ്ഞതിനും ആളുകളെ സാമ്പത്തികമായി കബിളിപ്പിച്ചതിനും 37000 ഡോളർ പിഴ ചുമത്തേണ്ടി വന്ന യുവതിയ്ക്ക് കോടതി മറ്റൊരു ശിക്ഷ കൂടി വിധിച്ചു. കടുത്ത

കാൻസർ രോഗിയാണെന്ന് കള്ളം പറഞ്ഞ് നൂറുകണക്കിന് ആളുകളിൽനിന്നും പണം തട്ടിയ ടിക്ടോക്കർ യുവതിയെ വ്യത്യസ്തമായ രീതിയിൽ ശിക്ഷിച്ച് കോടതി. അസുഖമുണ്ടെന്നു കള്ളം പറഞ്ഞതിനും ആളുകളെ സാമ്പത്തികമായി കബിളിപ്പിച്ചതിനും 37000 ഡോളർ പിഴ ചുമത്തേണ്ടി വന്ന യുവതിയ്ക്ക് കോടതി മറ്റൊരു ശിക്ഷ കൂടി വിധിച്ചു. കടുത്ത കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷയാണ് നൽകേണ്ടത് എന്ന് ചൂണ്ടിക്കാണിച്ച കോടതി തിരിച്ചടവ് പേയ്‌മെന്റുകൾക്കൊപ്പം, 10 വർഷത്തെ തടവ്, 100 മണിക്കൂർ കമ്മ്യൂണിറ്റി സേവനത്തിനും മൂന്ന് വർഷത്തെ പ്രൊബേഷനും യുവതിയ്ക്കു ശിക്ഷയായി നൽകി.
തന്റെ കുടുംബത്തെ തിരികെ കൊണ്ടുവരാനുള്ള ശ്രമമായാണ് താൻ ഇങ്ങനെ ചെയ്തതെന്നായിരുന്നു അയോവയിലെ ബെറ്റെൻഡോർഫിൽ നിന്നുള്ള 20 കാരിയായ മാഡിസൺ റൂസോ കോടതിയിൽ പറഞ്ഞത്. പണം സ്വരൂപിക്കുന്നതിനായി സോഷ്യൽ മീഡിയയിലൂടെ ക്യാൻസർ രോഗിയാണെന്നു നുണ പ്രചരിപ്പിച്ചതിന് മൂന്ന് വർഷത്തെ പ്രൊബേഷനും 10 വർഷത്തെ സസ്പെൻഡ് ചെയ്ത തടവുമാണ് യുവതിയ്ക്ക് ലഭിച്ചിരിക്കുന്നത്. 400 ലധികം പേരിൽ നിന്നുമാണ് ടിക് ടോക്ക് വീഡിയോകളിലൂടെയും ഓൺലൈൻ മണി ട്രാൻസ്ഫർ വഴിയും മാഡിസൺ റൂസോ പണം വാങ്ങിയത്. സ്വന്തം സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഫോളോവേഴ്സിനോടും തനിക്ക് പാൻക്രിയാറ്റിക് ക്യാൻസർ, നിർവചിക്കാത്ത രക്താർബുദം, നട്ടെല്ലിന് ചുറ്റും "ഫുട്ബോൾ വലിപ്പമുള്ള ട്യൂമർ" എന്നിവ ഉണ്ടെന്നായിരുന്നു മാഡിസൺ പറഞ്ഞത്. നിലവിൽ ഡിലീറ്റ് ചെയ്ത തന്റെ ടിക് ടോക്ക് അക്കൗണ്ട് വഴി പലപ്പോഴും യുവതി തന്റെ അസുഖങ്ങളെക്കുറിച്ച് വീഡിയോ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.
കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം ആരംഭിക്കുന്നത്. ഒരു വർഷത്തോളം അവർ തന്റെ തട്ടിപ്പ് തുടർന്നുകൊണ്ടിരുന്നു. എന്നാൽ ഈ വർഷം ജനുവരിയിൽ, അജ്ഞാതരായ സാക്ഷികൾ യുവതിയുടെ കഥകളിലെ പൊരുത്തക്കേടുകൾ എൽഡ്രിഡ്ജ് പോലീസ് ഡിപ്പാർട്ട്‌മെന്റിന് റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതോടെ കളംമാറി. മെഡിക്കൽ സാക്ഷികളുമായി സംസാരിച്ചപ്പോൾ മാഡിസണിന് ക്യാൻസറോ മറ്റു രോഗങ്ങളോ ഇല്ലെന്നു തെളിയുകയായിരുന്നു. പോലീസ് മാഡിസൺ റുസ്സോയുടെ വീട്ടിൽ തിരച്ചിൽ നടത്തിയപ്പോൾ, വിഗ്, ഐവി ബാഗ്, ഫീഡിംഗ് പമ്പുകൾ, മുറിവ് ഡ്രെസ്സിംഗുകൾ എന്നിവയുൾപ്പെടെ യുവതിയുടെ വ്യാജ കാൻസർ ക്ലെയിമുകളെ പിന്തുണയ്ക്കുന്ന ഇനങ്ങൾ പോലീസ് കണ്ടെത്തിയതായി കോടതി രേഖകൾ കാണിക്കുന്നു. പിടിക്കപ്പെടുന്നതുവരെ യുവതി തന്റെ കള്ളപ്രചരണങ്ങളും പണം തട്ടലും തുടർന്നുകൊണ്ടേയിരുന്നുവെന്നു പോലീസ് പറയുന്നു.
ഗുരുതരമായ കുറ്റങ്ങൾ ചെയ്യുന്നവരെ ഭാവിയിൽ അത്തരം പ്രവൃത്തികളിൽ നിന്നും അകറ്റുന്നതിനായി കർശന ശിക്ഷകൾ നൽകേണ്ടിയിരിക്കുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് യുവതിക്ക് പിഴ അടയ്ക്കുന്നതിനു പുറമേ 10 വർഷത്തെ തടവും മൂന്ന് വർഷത്തെ നിർബന്ധിത കമ്മ്യൂണിറ്റി സർവ്വീസും വിധിച്ചിരിക്കുന്നത്. ഇത്തരം തെറ്റായ പ്രചരണങ്ങൾ കാരണം നല്ല ഉദ്ദേശത്തോടെയുള്ള കാര്യങ്ങൾ പോലും തട്ടിപ്പ് ആകുമോ എന്ന ഭയത്താൽ ആവശ്യമുള്ളവർക്കു സംഭാവന നൽകാൻ മറ്റുള്ളവർ മടിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു.