അമീർഖാന്റെ മകനൊപ്പം ചുവടുവെച്ച് ആരാധ്യയും ഐശ്വര്യയും

ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റഗ്രാം.

സ്കൂളിലെ ആനുവൽ ഡേ സെലിബ്രേഷനിൽ ആരാധ്യ തകർത്തു നൃത്തം ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് മറ്റൊരു ഡാൻസ് വിഡിയോ കൂടിയെത്തുന്നത്. ഇക്കുറി ആരാധ്യ മാത്രമല്ല വിഡിയോയിലുള്ളത് അമ്മ ഐശ്വര്യയുമുണ്ട്.

ബദ്രി കി ദുൽഹനിയ എന്ന ഫാസ്റ്റ് നമ്പറിനാണ് അമ്മയും മകളും ചേർന്ന് മറ്റുകുട്ടികളോടൊപ്പം നൃത്തം ചെയ്തത്. അമീർഖാന്റെയും കിരൺ റാവുവിന്റെയും മകൻ  ആസാദ്ഖാൻ ആയിരുന്നു വിഡിയോയിലെ ശ്രദ്ധേയമായ മറ്റൊരു മുഖം. ഐശ്വര്യയുടെ ഫാൻസ്ക്ലബാണ് പുതിയ വിഡിയോ പുറത്തുവിട്ടത്.

കഴിഞ്ഞവർഷത്തെ ആനുവൽ ഡേയ്ക്ക് ആസാദും ആരാധ്യയും വേദിയിൽ പെർഫോം ചെയ്തിരുന്നു. അന്ന് സദസ്സിലിരുന്ന ഐശ്വര്യയും അഭിഷേക് ബച്ചനും ജയാബച്ചനും ഐശ്വര്യയുടെ അച്ഛനും കുട്ടികളെ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തായ്‌ലന്റിലായിരുന്നതിനാൽ അന്ന് അമിതാബ് ബച്ചന് കൊച്ചുമകളുടെ ഡാൻസ്പ്രോഗ്രാം കാണാൻ സാധിച്ചിരുന്നില്ല.

ധീരുഭായി അംബാനി ഇന്റർനാഷണൽ സ്കൂളിൽ നടന്ന ആനുവൽ ഡേ പരിപാടിയിൽ ഷാരൂഖ് ഖാൻ, റിതിക് റോഷൻ, കരീഷ്മ കപൂർ, രവീണ ടണ്ടൻ തുടങ്ങിയവരുൾപ്പെടെ ബോളിവുഡിലെ ഒട്ടുമിക്ക പ്രമുഖരും പങ്കെടുത്തു.