ക്രീസിനു പുറത്തും ഓസ്ട്രേലിയയുടെ മനസ്സുകവർന്ന സ്മൃതി മന്ഥാനയെക്കുറിച്ച് എത്ര പറഞ്ഞിട്ടും മതിയാകുന്നില്ല ഇംഗ്ലണ്ട് താരം ഹീത്തർ നൈറ്റിന്. ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റിലെ സീനിയർ താരമായ ഹീത്തറും സ്മൃതിയും ഇപ്പോൾ കെഎസ് എല്ലിന്റെ വെസ്റ്റേൺ സ്റ്റോമിന്റെ താരങ്ങളാണ്. കളിക്കളത്തിൽ ആദ്യ ദിവസം തന്നെ ഗംഭീര പ്രകടനം കാഴ്ചവച്ച സ്മൃതി മന്ഥാനയെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്യാനും ഹീത്തർ മറന്നില്ല.
സ്മൃതിയ്ക്കൊപ്പം ബാറ്റ് ചെയ്യാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നു പറഞ്ഞ ഹീത്തർ സ്മൃതി നന്നായി ബാറ്റ് ചെയ്യുന്നതിനാൽ തനിക്ക് സപ്പോർട്ടിങ് റോൾ മാത്രമേയുള്ളൂവെന്നും പറയുന്നു. സ്മൃതി ഇപ്പോൾ തന്നെ ഹിന്ദി പഠിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മിഡ്പാർട്ടണർഷിപ്പ് എന്നത് ഹിന്ദിയിലെങ്ങനെ പറയുമെന്ന് സ്മൃതി തന്നെ പഠിപ്പിച്ചതായും ഹീത്തർ പറയുന്നു.
ഒരു സീനിയർ താരത്തിന്റെ തലക്കനമൊന്നുമില്ലാതെ സ്മൃതിയെ അഭിനന്ദിക്കാൻ മനസ്സുകാട്ടിയ ഹീത്തറിനെക്കുറിച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച. ഇരുവരുടെയും പാർട്ട്ണർഷിപ്പ് ബാറ്റിങ് മികച്ച ഗുണം ചെയ്തു. എട്ടുവിക്കറ്റിനാണ് മൽസരത്തിൽ സ്റ്റോംസ് ജയിച്ചത്. സ്മൃതിയ്ക്കൊപ്പമുള്ള ബാറ്റിങ് എക്സ്പീരിയൻസിനെക്കുറിച്ചാണ് ഹീത്തർ ട്വീറ്റ് ചെയ്തിരിക്കുന്നത്.