അർബുദം നഗ്നചിത്രം പോസ്റ്റ് ചെയ്യാനുള്ള ലൈസൻസല്ല; സെൽമയ്ക്കെ് വിമർശനം
മാരക രോഗത്തെ അതിജീവിക്കാന്‍ കീമോതെറാപ്പി ചികില്‍സ നടത്തുന്നതിനിടെ, സമൂഹമാധ്യമ അക്കൗണ്ടില്‍ അര്‍ധനഗ്ന ചിത്രം പോസ്റ്റ് ചെയ്ത നടി സെല്‍മ ബ്ലെയര്‍ വിവാദത്തില്‍. സമൂഹമാധ്യമത്തില്‍ നടിയെ പിന്തുടരുന്നവരെയും സ്നേഹിക്കുന്നവരെയും പോലെ നടുക്കിയിരിക്കുകയാണ് സെല്‍മയുടെ ചിത്രം. പിന്‍ഭാഗം ഉള്‍പ്പെടെ വ്യക്തമായി കാണാവുന്ന രീതിയില്‍ കണ്ണാടിക്കു മുമ്പില്‍ നില്ക്കുന്ന ചിത്രമാണ് സെല്‍മ പോസ്റ്റ് ചെയ്തത്.
രോഗബാധിതയായിട്ടും ഇത്തരമൊരു ചിത്രം പോസ്റ്റ് ചെയ്തത് അനവസരത്തിലാണെന്നാണ് പലരുടെയും നിലപാട്. സന്ദര്‍ഭവും സാഹചര്യവും ഒട്ടും ശരിയായില്ലെന്നും അവര്‍ നിലപാടെടുത്തു. പക്ഷേ, സെല്‍മ ഉറച്ചുതന്നെയാണ്. ചിത്രം പോസ്റ്റ് ചെയ്തതില്‍ ഒരു തെറ്റുമില്ലെന്നാണ് അവരുടെ ശക്തമായ നിലപാടും.
രോഗം മാരകം തന്നെയാണ്. അതിനെതിരായ പോരാട്ടവും പ്രധാനം. പക്ഷേ, ഒരിക്കലും അന്തസ്സ് നഷ്ടപ്പെടാതെവേണം പോരാട്ടം നടത്താന്‍- സമൂഹമാധ്യമത്തിലൂടെ ഒരാള്‍ സെല്‍മയെ ഉപദേശിച്ചു. രോഗബാധിതയാണെന്നത് നഗ്നചിത്രം പോസ്റ്റ് ചെയ്യാനുള്ള ലൈസന്‍സ് ലഭിക്കലല്ലെന്നും സെല്‍മയെ ഓര്‍മിപ്പിച്ചിട്ടുണ്ട്.
രസകരവും കൗതുകകരവുമായ ഒരു ഫാഷന്‍ ചിത്രമാണ് ഞാന്‍ പോസ്റ്റ് ചെയ്തത്. അതില്‍ ആക്ഷേപകരമായി ഒന്നുമില്ല എന്നായിരുന്നു സെല്‍മയുടെ മറുപടി പോസ്റ്റ്. പാന്റ്സ് ധരിച്ചുകൊണ്ട് ചിത്രമെടുത്ത് പോസ്റ്റ് ചെയ്യാന്‍ മറ്റൊരാള്‍ സെല്‍മയെ ഉപേദശിച്ചു. ധീരയായിരിക്കുക എന്നാല്‍ നഗ്നചിത്രം പോസ്റ്റ് ചെയ്യുകയല്ല വേണ്ടതെന്ന ഉപേദശവും ലഭിച്ചു. അപ്പോഴും പതറാതെ, തന്റെ ചിത്രത്തില്‍ പൂര്‍ണ വിശ്വാസത്തോടെയായിരുന്നു സെല്‍മയുടെ മറുപടി.
സൗന്ദര്യത്തെക്കുറിച്ചും അന്തസ്സിനെക്കുറിച്ചും ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും നിലപാടുകള്‍. നിങ്ങള്‍ക്ക് നിങ്ങളുടെ നിലപാട്. എനിക്ക് എന്റേതും- സെല്‍മ പ്രതികരിച്ചു.