ഗർഭിണിയായിരുന്നു എന്നറിയുന്നത് പ്രസവത്തിന് തൊട്ടുമുൻപ്; വിചിത്ര അനുഭവം പങ്കുവച്ച് മോഡൽ
അമേരിക്കയില്‍നിന്നുള്ള 23 വയസ്സുകാരിയും മോഡലുമായ എറിന് ലാങ്മെയ്ഡ് താന്‍ അമ്മയാകാന്‍ പോകുന്നു എന്ന വാര്‍ത്ത അറിയുന്നത് അതു സംഭവിക്കുന്നിതിനു 10 നിമിഷം മുമ്പു മാത്രമാണ്; ഗര്‍ഭിണിയാണെന്നും ഒരു കുട്ടിക്കു ജന്മം കൊടുക്കാന്‍ പോകുകയാണെന്നും. ശുചിമുറിയില്‍വച്ച് ഈ സത്യം മനസ്സിലാക്കി 10 നിമിഷം കഴിഞ്ഞപ്പോഴേക്കും പ്രസവവും കഴിഞ്ഞു. ലാങ്മെയ്ഡ് പ്രസവിച്ച കുട്ടി ആരോഗ്യവതിയാണ്. എട്ടു പൗണ്ട് തൂക്കവുമുണ്ട്. പേര് ഇസ്ല.
പ്രസവത്തിനു തൊട്ടുമുമ്പു വരെയും ലാങ്മെയ്ഡിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അവരുടെ ചിരിക്കുന്ന ചിത്രങ്ങള്‍ ഏറെയുണ്ട്. അവയിലൊന്നില്‍പ്പോലും അവരുടെ ശരീരത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഒന്നും കാണാനില്ല. വയര്‍ വീര്‍ത്തിട്ടില്ല. സാധാരണ ധരിക്കുന്ന വസ്ത്രങ്ങള്തന്നെയാണ് ഗര്‍ഭകാലത്തും ധരിച്ചിരുന്നത്. എല്ലാം വസ്ത്രങ്ങളും പൂര്‍ണമായും ഫിറ്റ് ആയിരുന്നു. ഗര്‍ഭനിരോധന ഗുളികകള്‍ ലാങ്മെയ്ഡ് സ്ഥിരമായി കഴിക്കാറുമുണ്ടായിരുന്നു. ഗര്‍ഭകാലത്ത് ഒരിക്കല്‍പ്പോലും ഛര്ദിച്ചിട്ടുമില്ല. ശാരീരികമായ ഒരു വ്യത്യാസവുമില്ലാതെ ചിരിച്ചുകൊണ്ടുനില്ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ലാങ്മെയ്ഡ് പോസ്റ്റ് ചെയ്തത് പങ്കാളിക്കൊപ്പം നവജാത ശിശുവിനെ കമ്പിളിയില്‍ പൊതിഞ്ഞ് കയ്യിലെടുത്തുനില്ക്കുന്ന ചിത്രമാണ്.
ജീവിതത്തിലെ ഏറ്റവും കഠിനമായ ആഴ്ച എന്നാണ് പ്രവസം നടന്ന ആഴ്ചയെ ലാങ്മെയ്ഡ് വിശേഷിപ്പിച്ചിരി ക്കുന്നത്. ലാങ്മെയ്ഡിന്റെ കഥയില്‍ അതിശയിക്കാന്‍ ഒന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അപൂര്‍വമായി ഇത്തരം ഗര്‍ഭവും പ്രസവവും നടക്കാറുണ്ടത്രേ. 2500 സ്ത്രീകളില്‍ ഒരാള്‍ക്ക് ഇങ്ങനെ സംഭവിക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, ഇത്തരമൊരു അവസ്ഥ അത്യൂപൂര്‍വം തന്നെയാണ്.
ശുചിമുറിയില്‍പോയ ലാങ്മെയ്ഡ് അലറിവിളിക്കുന്ന ശബ്ദം കേട്ടാണ് പങ്കാളി ഡാന്‍ കാര്‍ടി ഓടിയെത്തുന്നത്. കണ്ടതോ തന്റെ കാമുകി ഒരു നവജാതശിശുവിനെ കയ്യിലെടുത്തുനില്ക്കുന്നതും !. ഇസ്ലയെ കയ്യിലെടുത്തുനില്ക്കുന്ന ലാങ്മെയ്ഡിനെ.
2015-ല്‍ സമാനമായ ഒരു സംഭവം അമേരിക്കയില്‍ നടന്നിട്ടുണ്ട്. അന്നും ഒരു 23 വയസ്സുകാരിയാണ് താന്‍ ഗര്‍ഭിണിയാണെന്ന് അറിയാതിരുന്നതും അപ്രതീക്ഷിതമായി കുട്ടിക്കു ജന്മം കൊടുത്തതും. കാതറിന് ക്രോപാസ് എന്നായിരുന്നു യുവതിയുടെ പേര്. അവരുടെ ആര്‍ത്തവം ക്രമം തെറ്റിയിരുന്നില്ല. ശരീരത്തില്‍ മാറ്റങ്ങളുമു ണ്ടായിരുന്നില്ല. വല്ലപ്പോഴും തോന്നുന്ന ക്ഷീണം മാത്രമായിരുന്നു ഏക വ്യത്യാസം. ഒടുവില്‍ 10 പൗണ്ട് തൂക്കമുള്ള കുട്ടിയെയാണ് കാതറിന് പ്രസവിച്ചത്.
English Summary : Erin Langmaid says she realized she was pregnant 10 minutes before giving birth on the floor.