അഭിനയ മികവും, സൗന്ദര്യവും കൊണ്ട് സിനിമ രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീയാണ് കരീന കപൂർ. പ്രൊഫഷനൊപ്പം തന്നെ ശരീര സൗന്ദര്യ സംരക്ഷണത്തിലും തന്റേതായ പാത പിന്തുടരാറുണ്ട് കരീന. ഗർഭിണിയായിരുന്ന സമയത്തും വർക്കൗട്ടും മറ്റും നടത്തിയിരുന്ന കരീനയ്ക്ക് അന്ന് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ സീറോ സൈസ് ട്രൻഡിനു പിറകെ പോയത് ശരിയായില്ലെന്ന വെളിപ്പെടുത്തലുമായി എത്തുകയാണ് താരം.

കരീനയുടെ വെളിപ്പെടുത്തൽ കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ‘തഷാൻ’ സിനിമയുടെ ചിത്രീകരണ വേളയലായിരുന്നു കരീന ശരീരഭാരം കുറച്ച് സീറോ സൈസിൽ എത്തിയത്. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിലായിരുന്നു കരീനയുടെ വെളിപ്പെടുത്തൽ. ‘27–ാം വയസിൽ ഒരു സിനിമയ്ക്കായി എന്റെ ശരീര ഭാരം ഞാൻ കുറച്ചിരുന്നു. എന്നാൽ അത് തെറ്റായ ഒരു തീരുമാനമായിപ്പോയി എന്നാണ് ഇപ്പോൾ തോന്നുന്നത്.’– കരീന പറഞ്ഞു. ഫിറ്റ്നസ് ആണ് തന്റെ ജീവിത മന്ത്രം എന്നു പറഞ്ഞ കരീന തന്നെയാണിപ്പോൾ ഭാരം കുറച്ചത് തെറ്റായി പോയി എന്നു പറയുന്നത്.

പ്രത്യാഘാതം എന്താകുമെന്ന് ചിന്തിക്കാതെ ശരീര ഭാരം കുറയ്ക്കുന്നതിനായി നിരവധി വിഡ്ഢിത്തങ്ങൾ ചെയ്തിട്ടുണ്ടെന്നും കരീന പറഞ്ഞു. ശരീരത്തിൽ ജലാംശത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനായി രണ്ടു ദിവസം കൂടുമ്പോൾ പച്ചക്കറിമാത്രം കഴിച്ചിരുന്നത് വലിയ അബദ്ധമായി പിന്നീട് തോന്നിയിട്ടുണ്ടെന്നും കരീന ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഇത്തരം വിഡ്ഢിത്തരങ്ങൾ സംഭവിക്കാതെ ആരോഗ്യകരമായ ജീവിതം നയിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും കരീന പറഞ്ഞു. 

English Summary: Kareena Says It Was A Biggest Blunder