പ്രിയങ്ക ചോപ്രയുമായുള്ള 17 വർഷത്തെ സൗഹൃദം പങ്കുവച്ച് കത്രീന കെയ്ഫ്. ‘17 വർഷങ്ങൾ’ എന്ന കുറിപ്പോടെയായിരുന്നു കത്രീന കെയ്ഫ് ചിത്രം പങ്കുവച്ചത്. മേക്കപ്പ് സാധനങ്ങൾ കയ്യിൽ പിടിച്ചായിരുന്നു ഇരുവരും  ഫോട്ടോയ്ക്ക് പോസ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രിയങ്കയ്ക്കൊപ്പമുള്ള ചിത്രം കത്രീന പങ്കുവച്ചത്.

ചിത്രങ്ങൾ പങ്കുവച്ചു  കൊണ്ട് കത്രീന കുറിച്ചത് ഇങ്ങനെ: ‘ഒരു ചെറിയ മേക്കപ്പ് പാർട്ടിയാണ്. ഞങ്ങളുടെ കഥക് ദിനങ്ങൾ ആരംഭിക്കുകയാണ്. ഏതായാലും ഇത് നിങ്ങൾക്കൊരു അനുഭവമായിരിക്കും.’ കത്രീനയുടെ  പോസ്റ്റിന് ഉടനെത്തി പ്രിയങ്കയുടെ മറുപടി. ‘17 വർഷത്തെ സൗഹൃദം. പ്രിയസുഹൃത്തേ, നിന്നോടെനിക്ക് ബഹുമാനമാണ്. മാത്രമല്ല, നിന്നെയോർത്ത് അഭിമാനം തോന്നുന്നു.’

ഹൃദയ ഇമോജിയുമായി അനുഷ്കയും എത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് പ്രിയങ്ക ചോപ്ര മുംബൈയില്‍ കത്രീനയുടെ വസതിയിൽ എത്തിയത്. പ്രിയങ്കയ്ക്കൊപ്പം ആലിയ ഭട്ടും എത്തിയിരുന്നു.