അസാധ്യ മെയ്‌വഴക്കത്തോടെ സ്വിമ്മിങ് പൂളിലേക്ക് എടുത്തു ചാടുന്ന ഒരു യുവതിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നിരവധി തവണ പരിശ്രമിച്ച ശേഷം മനോഹര ചിത്രമാണിതെന്ന് ഒറ്റനോട്ടത്തിൽ വ്യക്തം. ചിത്രത്തിലെ താരം ആരാണെന്ന തിരച്ചിലിലായിരുന്നു ആരാധകർ. ബോളിവുഡ് താരം പൂജ ബേട്ടിയുടെ മകൾ അലയഫണിച്ചർവാലയാണ് ചിത്രത്തിലെ താരം. 

23 കാരിയായ അലയ ഗോവയില്‍ അവധിക്കാലം ചെലവഴിക്കുന്നതിനായി എത്തിയതായിരുന്നു, ഇതിനിടെയാണ് സ്വിമ്മിങ് പൂളിലേക്ക് ഡൈവ് ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. നിരവധി തവണ പരിശ്രമിച്ച ശേഷമാണ് ആഗ്രഹിച്ച പോലലെ ഒരു ചിത്രം കിട്ടിയതെന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്. പലതവണ മുട്ടുമടക്കി ചിത്രം എടുത്തെങ്കിലും ആഗ്രഹിച്ച രീതിയിൽ കിട്ടിയില്ലെന്നും താരം പറയുന്നു. ഓരോതവണയും പരാജയപ്പെടുകയായിരുന്നു. 

കൈകൾ പിറകിലേക്കു പിടിച്ച് സ്വിമ്മിങ് പൂളിലേക്ക് എടുത്തുചാടുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് അലയയുടെത്. ‘ഈ ഷോട്ട് കിട്ടുന്നതിനു മുൻപ് എത്ര തവണ ശ്രമിച്ചെന്ന് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ, അറിയില്ല. ഗോവയിലെ രസകരമായ സമയം എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി പേർ ചിത്രം പങ്കുവച്ചു. 

English Sumary: It Took This Actress Many Failed Attempts To Get The Perfect Shot. Guess Who