ADVERTISEMENT

സൂര്യപ്രകാശത്തിൽ 30 മിനിട്ട് കിടന്നുറങ്ങിയ യുവതിയുടെ നെറ്റിയിലെ ചർമം പ്ലാസ്റ്റിക് പേപ്പറിനു സമാനമായി. ബ്യൂട്ടിഷനായ 25കാരി സിറിൻ മുറാഡിനാണ് ദാരുണാനുഭവം ഉണ്ടായത്. ബൾഗേറിയയിലാണ് സംഭവം. 

സൺസ്ക്രീൻ ഇല്ലാതെയാണ് സിറിൻ വെയിലിൽ കിടന്നത്. 21ഡിഗ്രി സെൽഷ്യസായിരുന്നു താപനില. സിറിന്റെ നെറ്റിത്തടത്തിലെ ചർമം പ്ലാസ്റ്റിക് പേപ്പറിനു സമാനമായി ചുളിഞ്ഞു. സ്വിമ്മിങ് പൂളിനു സമീപം 30 മിനിറ്റ് സിറിൻ വെയിലിൽ കിടന്നുറങ്ങി. ഉണർന്നപ്പോൾ മുഖം ചുവന്നിരുന്നെങ്കിലും സിറിൻ കാര്യമാക്കിയില്ല. എന്നാല്‍ പിറ്റേന്ന് സിറിന്റെ നെറ്റിയിയെ ചർമവും പുരികവും പ്ലാസ്റ്റിക് പോലെ ആയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുഖം ചുവന്നെങ്കിലും കൂടുതൽ മോശം അവസ്ഥയിലേക്കു പോകില്ലെന്നു കരുതി തത്കാലം ഡോക്ടറെ കാണാൻ യുവതി തയാറായില്ല. എന്നാൽ ഏതാനും ദിവസം കഴിഞ്ഞപ്പോൾ മുഖം പലയിടങ്ങളിലും പൊള്ളലേറ്റ പോലെയായി. ‘ആദ്യം എനിക്കു പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല. ചെറിയ ഒരു മുറിവേറ്റതു പോലെയാണ് അനുഭവപ്പെട്ടത്. പിറ്റേന്ന് അത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നതായി അനുഭവപ്പെട്ടു. ചില മരുന്നുകൾ ഉപയോഗിച്ചപ്പോൾ ആശ്വാസമായി. ഇപ്പോൾ എന്റെ ചർമം ശരിയായി വരുന്നുണ്ട്. പരുക്കേറ്റ ചര്‍മം മാറി പുതിയ ചർമം വരുന്നുണ്ട്.’– യുവതി പറയുന്നു. 

വേദനാജനകമായ ഈ അനുഭവത്തിനു ശേഷം സൺസ്ക്രീൻ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സിറിൻ പറയുന്നുണ്ട്. ‘നിങ്ങളുടെ ചർമത്തെ കുറിച്ച് എത്ര വലിയ ആത്മവിശ്വാസമുണ്ടായിട്ടും കാര്യമില്ല. സൺസ്ക്രീൻ ഉപയോഗിക്കാൻ മറക്കരുത്.’– സിറിൻ പറഞ്ഞു. 

English Summary: Woman Shocked To Find Forehead Skin Looking Like Plastic, Claims She Slept Under Sun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com