കേക്ക് നിർമാണത്തിൽ പലപ്പോഴും പലതരത്തിലുള്ള പരീക്ഷണങ്ങൾ നടത്താറുണ്ട്. കേക്കിൽ അത്തരത്തിൽ വ്യത്യസ്തമായ പരീക്ഷണം നടത്തുകയാണ് ഒരു യുവതി. ജോലിക്കുള്ള ബയോഡാറ്റയാണ് കേക്കിനു മുകളിൽ തയാറാക്കിയത്. യുവതിയുടെ കേക്ക് വിഡിയോ സമൂഹമാമധ്യമങ്ങളിൽ...women, viral news, viral video, manorama news, manorama online, latest news, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേക്ക് നിർമാണത്തിൽ പലപ്പോഴും പലതരത്തിലുള്ള പരീക്ഷണങ്ങൾ നടത്താറുണ്ട്. കേക്കിൽ അത്തരത്തിൽ വ്യത്യസ്തമായ പരീക്ഷണം നടത്തിയിരിക്കുകയാണ് ഒരു യുവതി. ജോലിക്കുള്ള ബയോഡാറ്റയാണ് കേക്കിനു മുകളിൽ തയാറാക്കിയത്. യുവതിയുടെ കേക്ക് വിഡിയോ സമൂഹമാമധ്യമങ്ങളിൽ വൈറലാകകുകയാണ്.

യുഎസിലെ നോർത്ത് കരോലിനയിലുള്ള കാർലി പാവ്‌ലിനാക് ബ്ലാക്ക് ബേൺ എന്ന യുവതിയാണ് കേക്ക് നിർമിച്ച് താരമായത്. കേക്കിൽ തന്റെ ബയോഡാറ്റ തയ്യാറാക്കിയ യുവതി അത് നൈക്ക് കമ്പനിക്ക് അയച്ചു. നൈക്കിന്റെ ഭാഗമായ വാലിയന്റ് ലാബിൽ ജോലി അന്വേഷിച്ചായിരുന്നു യുവതിയുടെ ‘കേക്ക് ബയോഡാറ്റ’. എന്നാൽ നിർഭാഗ്യവശാൽ അവിടെ ജോലി ഒഴിവില്ല. ‘ഏതാനും ദിവസങ്ങൾക്കു മുൻപ് ഞാൻ നൈക്കിലേക്ക് ഒരു ബയോഡാറ്റ അയച്ചു. കേക്കിന്റെ മുകളിൽ എഴുതിയാണ് ഞാൻ അയച്ചത്. നൈക്കില്‍ ആഘോഷപരിപാടികൾ നടക്കുന്ന സമയമായിരുന്നു. നിരവധി പ്രമുഖർ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. നൈക്കിന്റെ ഭാഗമായ വാലിയന്റ് ലാബിൽ ജോലിക്കായാണ് കേക്കിൽ ബയോഡാറ്റ അയച്ചത്. ഇപ്പോൾ അവർ ആരെയും പരിഗണിക്കുന്നില്ലെന്ന് എനിക്കറിയാം. പക്ഷേ, ഞാൻ ആരാണെന്ന് അവരെ അറിയിക്കേണ്ടത് എന്റെ ആവശ്യമാണ്. ഒരു വലിയ പാര്‍ട്ടിയിലേക്ക് ഈ കേക്ക് അയക്കുന്ന എന്നെ അവർ ഓർമിക്കും. എന്റെ ഒരു സുഹൃത്തിന്റെ നിർദേശ പ്രകാരമായിരുന്നു സർഗാത്മകമായ രീതിയിൽ ഒരു കേക്ക് നിർമിച്ച് നൽകാൻ ഞാൻ തീരുമാനിച്ചത്. അതുകൊണ്ടു തന്നെ മനോഹരമായ ഒരു കേക്ക് ഞാൻ നിർമിച്ചു നൽകി.’– എന്ന കുറിപ്പോടെയാണ് യുവതി കേക്കിന്റെ ചിത്രം പങ്കുവച്ചത്. 

ADVERTISEMENT

കാർലിയുടെ സർഗാത്മകത പ്രശംസനീയമാണെന്നായിരുന്നു പലരുടെയും കമന്റുകൾ. ‘ഇത്തരം സർഗാത്മകത ഞാൻ സ്വപ്നം കാണാറുണ്ട്. വളരെ മനോഹരമാണ്.’– എന്നായിരുന്നു ഒരാളുടെ കമന്റ്. ‘കാർലിയെ അഭിനന്ദിക്കാതിരിക്കാൻ നിങ്ങൾക്കാകില്ല’– എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്. 

English Summary: US woman prints resume on cake, sends it to Nike.