ഫരീദാബാദിൽ ചായക്കട നടത്തുന്ന ബിടെക് വിദ്യാർഥിനിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വർത്തിക സിങ് എന്ന വിദ്യാർഥിനിയാണ് ബിടെക് പൂർത്തിയാക്കാൻ നാലുവർഷം കാത്തുനിൽക്കാതെ സ്വന്തമായി പുതിയ സംരംഭം തുടങ്ങിയിരിക്കുകയാണ്....women, manorama news, mnorama online, malayalam news, breaking news, latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫരീദാബാദിൽ ചായക്കട നടത്തുന്ന ബിടെക് വിദ്യാർഥിനിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വർത്തിക സിങ് എന്ന വിദ്യാർഥിനിയാണ് ബിടെക് പൂർത്തിയാക്കാൻ നാലുവർഷം കാത്തുനിൽക്കാതെ സ്വന്തമായി പുതിയ സംരംഭം തുടങ്ങിയത്. ‘ബിടെക് ചായ്‌വാലി’ എന്നാണ് കടക്ക് നൽകിയിരിക്കുന്ന പേര്.

ADVERTISEMENT

‘സ്വാഗ് സേ ഡോക്ടർ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. തന്റെ ചായക്കടയെ കുറിച്ച് പെൺകുട്ടി വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്. ഫരീദാബാദിലെ ഗ്രീൻഫീൽഡിൽ വൈകിട്ട് 5.30 മുതൽ രാത്രി 9 മണിവരെ ചായക്കട തുറന്ന് പ്രവർത്തിക്കും. 

ADVERTISEMENT

വ്യത്യസ്ത തരത്തിലുള്ള ചായയാണ് വർത്തിക വിതരണം ചെയ്യുന്നത്. വിവിധരീതിയിലുള്ള മസാല ചായ, ലെമൺ ടീ എന്നിവയെല്ലാം കടയിൽ ലഭിക്കുമെന്നു പെൺകുട്ടി പറയുന്നു. സ്പെഷൽ ചായയ്ക്ക് 20 രൂപയും സാധാരണ ചായക്ക് 10 രൂപയുമാണ്. ചെറിയ സ്റ്റൗവും അലുമിനിയം കെറ്റിലും ഉപയോഗിച്ചാണ് ചായ ഉണ്ടാക്കുന്നത്. ചായക്കായി നിരവധി പേർ വർത്തികയുടെ സ്റ്റാളിനു ചുറ്റും കൂടി നിൽക്കുന്നതു വിഡിയോയിൽ കാണാം.

ADVERTISEMENT

പെൺകുട്ടിയുടെ ഉദ്യമത്തെ നിരവധി പേർ പ്രശംസിച്ചു. ‘എനിക്ക് നിങ്ങളുടെ ആത്മവിശ്വാസവും ചിരിയും ഇഷ്ടമായി.’– എന്നായിരുന്നു ഒരാളുടെ കമന്റ്. ‘മുന്നോട്ട് പോകൂ. ഒരു വർഷം കഴിയുമ്പോൾ നിങ്ങൾ ഒരു ബ്രാൻഡിന്റെ ഉടമയാകും.’– എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ‘ഈ പെൺകുട്ടിയോട് വളരെ ബഹുമാനം തോന്നുന്നു.’– എന്ന് മറ്റൊരാളും കമന്റ് ചെയ്തു.

English Summary: This Bihar Student Starts Her Tea Startup In Faridabad As "B.Tech Chaiwali"