വളരെ ശാന്തമായി ആരാധകരോടു പെരുമാറുന്ന താരമാണ് സുസ്മിത സെൻ. പലപ്പോഴും പൊതുയിടത്ത് മോശമായ പെരുമാറ്റങ്ങൾ വനിതാ താരങ്ങൾ നേരിടാറുണ്ട് അത്തരത്തില്‍ അപമര്യാദയായി പെരുമാറിയ കൗമാരക്കാരന് മറുപടി നൽകിയതിനെ കുറിച്ച് പറയുകയാണ് താരം. ഏതെങ്കിലും...women, manorama news, manorama online, viral news, viral post, breaking news, latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ ശാന്തമായി ആരാധകരോടു പെരുമാറുന്ന താരമാണ് സുസ്മിത സെൻ. പലപ്പോഴും പൊതുയിടത്ത് മോശമായ പെരുമാറ്റങ്ങൾ വനിതാ താരങ്ങൾ നേരിടാറുണ്ട് അത്തരത്തില്‍ അപമര്യാദയായി പെരുമാറിയ കൗമാരക്കാരന് മറുപടി നൽകിയതിനെ കുറിച്ച് പറയുകയാണ് താരം. ഏതെങ്കിലും തരത്തിലുള്ള മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു 15 വയസ്സുള്ള ആൺകുട്ടി ഒരിക്കൽ മോശമായി സ്പർശിച്ചതിനെ കുറിച്ച് താരം വെളിപ്പെടുത്തിയത്. 

‘അവിടെ നിരവധി പുരുഷന്മാരുണ്ടായിരുന്നു. അവൻ വിചാരിച്ചത് ഞാൻ അത് ശ്രദ്ധിക്കില്ല എന്നായിരുന്നു. എനിക്കുനേരെ വന്ന ആ കൈ പിടിച്ചു ഞാൻ വലിച്ചു. സത്യത്തിൽ അപ്പോൾ ഞാൻ ഞെട്ടിപ്പോയി. കാരണം അതൊരു ചെറിയ ആൺകുട്ടിയായിരുന്നു. അപ്പോൾ അവന്റെ തോളിൽ കൈവച്ച് നടന്നു കൊണ്ടു ഞാൻ പറഞ്ഞു. ഇപ്പോൾ ഞാൻ നീ ചെയ്ത കാര്യം ഇവിടെ പറഞ്ഞാൽ നിന്റെ ജീവിതം മുഴുവൻ പോകും കുട്ടി. ഇനി ഒരിക്കലും ഒരു സ്ത്രീയോടും ഇത് ആവർത്തിക്കരുത്.’– സുസ്മിത പറഞ്ഞു

ADVERTISEMENT

എന്നാൽ താൻ അങ്ങനെ ചെയ്തിട്ടില്ലെന്നു പറഞ്ഞ് അവൻ നിരസിച്ചു. ‘നീയാണ് അത് ചെയ്തതെന്ന് ഞാൻ കണ്ടു. മാപ്പുപറയുന്നതാണ് നിനക്കു നല്ലത്. അപ്പോൾ അവൻ ചെയ്തത് തെറ്റാണെന്ന്  അവന് മനസ്സിലായി. നിനക്കു നിന്റെ ജീവിതം ഇങ്ങനെ അവസാനിക്കണമെന്ന് ആഗ്രഹുമുണ്ടോ. അപ്പോൾ ഇനി ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്ന് അവൻ എനിക്ക് ഉറപ്പു നൽകി. അവന്‍ ചെയ്തത് തെറ്റാണെന്ന് അവന് ബോധ്യപ്പെട്ടതായി അവന്റെ മുഖഭാവത്തിൽ നിന്ന് എനിക്കു വ്യക്തമായി. കുട്ടികൾക്ക് ആ പ്രായത്തിൽ തന്നെ എന്താണ് ശരി എന്നും എന്താണ് തെറ്റ് എന്നും അവരെ പഠിപ്പിക്കണം. 15–ാം വയസ്സിൽ അവൻ ചെയ്തത് വലിയ തെറ്റാണെന്ന് അവനു ബോധ്യപ്പെട്ടു.’– താരം വിശദീകരിച്ചു. 

English Summary: What Sushmita Sen did when she caught a 15-year-old boy misbehaving with her: 'His life could've been ruined'