സഹജീവികളോട് കാണിക്കുന്ന സഹാനുഭൂതിയിൽ ആനന്ദം കണ്ടെത്തുന്ന മനുഷ്യരുണ്ട്. അത്തരത്തിലുള്ള ആളുകളുടെ വിഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. അടുത്തിടെ പ്രചരിച്ച അത്തരമൊരു വിഡിയോക്കു പിന്നാലെയാണ് ...women, viral post, viral video, breaking news, latest news, manorama news, manorama online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹജീവികളോട് കാണിക്കുന്ന സഹാനുഭൂതിയിൽ ആനന്ദം കണ്ടെത്തുന്ന മനുഷ്യരുണ്ട്. അത്തരത്തിലുള്ള ആളുകളുടെ വിഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. അടുത്തിടെ പ്രചരിച്ച അത്തരമൊരു വിഡിയോക്കു പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ഉപജീവനത്തിനായി പൊള്ളുന്ന വെയിലിൽ പേരയ്ക്ക വിൽക്കുന്ന പ്രായമുള്ള സ്ത്രീയുടെതാണ് വിഡിയോ. 

കിലോയ്ക്ക് 20രൂപ നിരക്കിലാണ് അവർ പേരയ്ക്ക വിൽക്കുന്നത്. രണ്ടു കിലോ പേരയ്ക്ക മാത്രമാണ് വിറ്റുപോയത്. ബാക്കി പേരയ്ക്ക കൂടി വിൽക്കാനുള്ള ശ്രമത്തിലാണ് സ്ത്രീ. ‘ഈ പേരയ്ക്ക മുഴുവൻ വാങ്ങിയാൽ വെയിലിൽ ഇരിക്കാതെ വീട്ടിലേക്കു പോകുമോ എന്നാണ് അദ്ദേഹം അവരോടു ചോദിക്കുന്നത്. പോകും എന്നാണ് അവർ പറയുന്ന മറുപടി. അതിനുശേഷം പൊലീസ് ഉദ്യോഗസ്ഥൻ അവർക്ക് 100 രൂപ നൽകുകയും വീട്ടിൽ പോയി വിശ്രമിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ സഹായത്തിന് മുത്തശ്ശി നന്ദി പറയുകയും ചെയ്യുന്നുണ്ട്.’– എന്ന കുറിപ്പോടെയാണ് ട്വിറ്ററിൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

ADVERTISEMENT

ഏതാനും ദിവസങ്ങൾക്കു മുൻപ് പങ്കുവച്ച വിഡിയോയ്ക്കു താഴെ നന്മനിറഞ്ഞ നിരവധി കമന്റുകളും എത്തി. ‘വളരെ നല്ലകാര്യം. മറ്റുള്ളവരെ സഹായിക്കാനുള്ള അങ്ങയുടെ മനസ്സിനെ അഭിനന്ദിക്കുന്നു. മറ്റുള്ളവരിൽ നിന്ന് നിങ്ങൾക്കും ഈ സഹായം ലഭിക്കും.’– എന്നായിരുന്നു ഒരാളുടെ കമന്റ്. ‘എല്ലാവരും സഹജീവികളോട് ഇങ്ങനെ പെരുമാറട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. എങ്കിൽ ഈ ലോകം തന്നെ മാറും.’– എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്. ‘എന്നെ ഇത് വൈകാരികമായി മറ്റൊരുതലത്തിലേക്ക് എത്തിച്ചു. ആ പൊലീസുകാരനെ സല്യൂട്ട് ചെയ്യുന്നു.’– എന്നും ചിലർ കമന്റ് ചെയ്തത്.

English Summary: Policeman spots lady selling fruits in heat, what happens next is heartening 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT